kottayam

കോട്ടയത്ത് ഗ്രേഡ് എസ്ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐയെ കാണാനില്ലെന്ന് പരാതി.അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന അനീഷ് ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. അതിന് ശേഷമാണ് കാണാതായതെന്നാണ് പരാതി. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയാണ് അനീഷ് വിജയൻ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ഫസ്റ്റ് പൊലീസ് സ്റ്റേഷൻ SHO അറിയിച്ചു.

weather

ഇടിമിന്നലോടുകൂടിയ മഴ, കേരളത്തിൽ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ Read More…

general

ലഹരി കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് നടൻ പുറത്തിറങ്ങുന്നത്. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ഷൈനിനെ ജാമ്യത്തിൽ വിടുന്നത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നതെന്ന് നേരെത്തെ നോർത്ത് പൊലീസ് സ്റ്റേഷൻ എ സി പി വ്യക്തമാക്കിയിരുന്നു. ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചന കുറ്റവും ചുമത്തി. കൂട്ടുകാരനുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധനക്കായി Read More…

kottayam

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

കോട്ടയം നീറിക്കാട് മരിച്ച അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ തന്നെ പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തു. തുടർന്ന് ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീർക്കാട് പള്ളിയുടെ പാരിഷ് ഹാളിലേക്ക് പൊതുദർശത്തിനായി കൊണ്ട് പോയി. 9 മണി മുതൽ 10.30 വരെ ഇവിടെ പൊതുദർശനം നടന്നു. നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഭർത്താവ് ജിമ്മിയും അമ്മയും അടക്കമുള്ളവർ ഇവിടെ എത്തിയാണ് മൃതദേഹങ്ങൾ കണ്ടത്. ഭർതൃവീട്ടിലേക്ക് കൊണ്ട് കൊണ്ടുപോകുന്നതിന് Read More…

obituary

കുന്നിനാംകുഴി മാറാമറ്റം ഔസേപ്പച്ചൻ നിര്യാതനായി

ഭരണങ്ങാനം : കുന്നിനാംകുഴി മാറാമറ്റം ജോസഫ് തോമസ് (ഔസേപ്പച്ചൻ-68) അന്തരിച്ചു. മൃതദേഹം ഇന്ന് 4.30ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കോതമംഗലം തെക്കേക്കുന്നേൽ ആലീസ് മാത്യു. മക്കൾ: അന്നു ആൽബിൻ, മിന്നു ജേബി, ടോം ജോസഫ്. മരുമക്കൾ: ആൽബിൻ പയസ് മണ്ണനാൽ (മറ്റക്കര), ജേബി ജേക്കബ് പാലക്കീൽ (കപ്പാട്), സാറ ജോസ് പുലിക്കുന്നേൽ (കാരികുളം).

erattupetta

സദാചാരം നില നിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യ നൽകുന്ന കരുത്ത് വിലമതിക്കാത്തത്: അഡ്വ. വി പി നാസർ

ഈരാറ്റുപേട്ട :അക്ഷരലോകത്തേക്ക് ആദ്യ ചുവട്’എന്ന ശീർഷകത്തിൽ ഈരാറ്റുപേട്ട സഈദിയ സുന്നി മദ്രസയിൽ നടന്ന ഫത്ഹേ മുബാറക് മദ്റസാ പ്രവേശനോത്സവം പ്രൗഡഗംഭീരമായി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. വി പി നാസർ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. വർധിച്ചു വരുന്ന അരുതായ്മകളിൽ നിന്നും, വ്യാപകമാകുന്ന ലഹരി ഉപയോഗങ്ങളിൽനിന്നും മുക്തി നേടാനും സദാചാര സൗഹൃദ സാഹചര്യം നിലനിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യയുടെ കരുത്ത് വിലമതിക്കാനാവാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നന്മകളുടെ പരിസരം നഷ്ടപ്പെടുന്ന പുതിയ കാലത്ത് സകല മേഖലകളിലും തിന്മ Read More…

aruvithura

പീഢാനുഭവ വെള്ളി സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലകയറി സായൂജ്യമടഞ്ഞ് പതിനായിരങ്ങൾ

അരുവിത്തുറ : ഈശോയുടെ പീഢാനുഭവ സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 07 ന് അരുവിത്തുറ പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി. പീഢാനുഭവ യാത്ര അനുസ്മരിച്ചുകൊണ്ട് ഈശോയുടെ മൃതശരീര തിരുസ്വരൂപവുമായി നഗരികാണിക്കൽ പ്രദക്ഷിണം നടന്നു. രാവിലെ 09.00 ന് പള്ളിയിൽ നിന്നും കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് Read More…

kanjirappalli

പട്ടികവർഗ്ഗക്കാരുടെ പേരിൽ വ്യാജ ജാതിസർട്ടിഫിക്കറ്റ് സമ്പാദിച്ചവർക്കെതിരെ നടപടിസ്വീകരിക്കണം :റിസർവേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ

കാഞ്ഞിരപ്പള്ളി :പട്ടികവർഗ്ഗക്കാരുടെ പേരിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച ഉദ്യോഗവും മറ്റാനുകൂല്യങ്ങളും നേടിയ വർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു മലഅരയ റിസർവേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ശ്രീ ശബരീശ കോളേജ്ഓഡിറ്റോറിയത്തിൽനടന്നറാങ്ക്ഹോൾഡേഴ്സ് യോഗവും സെമിനാറും ശ്രി. കെ . വി. വിജയൻ ഐപിഎസ് ഉദ്ഘാടനംചെയ്തു. പട്ടികവർഗ്ഗക്കാരുടെ പാരമ്പര്യമില്ലാത്ത നിരവധിപേരാണ് പട്ടികവർഗ്ഗക്കാരുടെ റാങ്ക് ലിസ്റ്റിൽ അനർഹമായിഇടം നേടിയിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച്സർവീസിൽ പ്രവേശിച്ച വർക്കെതിരെ Read More…

kanjirappalli

വേനൽ തുമ്പി കലാജാഥ: കാഞ്ഞിരപ്പള്ളി ഏരിയാ പരിശീലനം തുടങ്ങി

കാഞ്ഞിരപ്പള്ളി : ബാലസംഘം കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനൽ തുമ്പി കലാജാഥയുടെ കാഞ്ഞിരപ്പള്ളി ഏരിയാതല പരിശീലനം എരുമേലി കൊരട്ടി കെറ്റി ഡി സി ഓഡിറ്റോറിയത്തിൽ തുടങ്ങി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ, എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ഐ അജി, അജാസ് റഷീദ്, വി എം ഷാജഹാൻ, ആർ ധർമ്മകീർത്തി, സോമൻ തെരുവത്തിൽ, അർച്ചനാ സദാശിവൻ, Read More…

general

ശബരിമല കണമല ദുരന്തത്തിന് കാരണം പോലീസിന്റെ അലംഭാവം; അട്ടിവളവിൽ അടിയന്തിര സുരക്ഷാ നടപടികൾ ആവശ്യം: ആന്റോ ആന്റണി എം. പി

ശബരിമല തീർത്ഥാടന പാതയിലെ കണമല അട്ടിവളവിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കർണാടകത്തിൽ നിന്ന് ശബരിമല ദർശനത്തിനായി വന്ന തീർത്ഥാടക സംഘത്തിലെ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും, മറ്റുള്ളവർക്കു ഗുരുതര പരിക്കുപറ്റുകയും ചെയ്തു എന്ന വാർത്ത ഏറെ ദുഃഖകരമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വാഹനം 25 അടിയോളം സ്കിഡ് ചെയ്ത്, റോഡിന്റെ ക്രാഷ് ബാരിയർ തകർത്തതിനു ശേഷമാണ് കുഴിയിലേക്കു മറിഞ്ഞത്. താഴെ ഉണ്ടായിരുന്ന റബ്ബർ മരത്തിൽ വാഹനം തടഞ്ഞതുമൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്. മുമ്പ് ഇതേസ്ഥലത്ത് മറ്റൊരു അപകടത്തിൽ Read More…