കോട്ടയം :അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു. പരിപാടിയിൽ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു, തുടര്‍ന്ന് ബോധവൽക്കരണ ക്ലാസുകളും, കോട്ടയം, ജില്ലാ പോലീസ് സെല്‍ഫ് ഡിഫന്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയരക്ഷാ പരിശീലനവും നല്‍കി. ചടങ്ങില്‍. ശ്രീമതി നിര്‍മ്മല ജിമ്മി Read More…
Month: March 2025
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചങ്ങനാശേരി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ളായിക്കാട് ആനിക്കുടി കുടുംബാംഗമാണ് വീണാ. സംസ്കാരം ഇന്ന് (9–3) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നിരഞ്ജൻ, നീരവ്.
ചെറുനിലം സി. എ. ജോൺ നിര്യാതനായി
അരുണാപുരം: ചെറുനിലം അഡ്വ. ഫിലിപ്പ് ജോണിന്റെ പിതാവ് ഏഴാച്ചേരിചെറുനിലം സി. എ. ജോൺ (97) (ജോൺ സാർ, റിട്ട. അധ്യാപകൻ, സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ രാമപുരം) നിര്യാതനായി. സംസ്കാരം നാളെ (09/03/2025, ഞായർ ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽ ആരംഭിച്ച് ഏഴാച്ചേരി സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭൗതിക ശരീരം ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽപൊതു ദർശനത്തിന് വെച്ചിട്ടുണ്ട്. ഭാര്യ മേരിക്കുട്ടി ജോൺ, കട്ടപ്പന മുണ്ടക്കൽ കുടുംബാംഗം. മക്കൾ: രാജു ആലക്കോട്, ബാബു Read More…
പാലാ രൂപത യുവജനപ്രസ്ഥാനത്തിൻ്റെ വനിതാ ദിനാഘോഷം ‘Aurelia’ രാമപുരത്ത് നടത്തപ്പെട്ടു
രാമപുരം: പാലാ രൂപത യുവജന പ്രസ്ഥാനം SMYM – KCYM പാലാ രൂപതയുടെ വനിതാദിനാഘോഷം രാമപുരം യൂണിറ്റിന്റെയും, രാമപുരം ഫൊറോനയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. പ്രശസ്ത പിന്നണി ഗായിക എലിസബത്ത് എസ്. മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, ആനിമേറ്റർ സിസ്റ്റർമാരായ സിസ്റ്റർ നിർമ്മൽ തെരേസ് എസ് എം സി, സിസ്റ്റർ ബ്ലസി ഡി എസ് ടി എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച പരിപാടിക്ക് പാലാ രൂപത Read More…
ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്. ഫോൺ ലോക്കായ നിലയിലാണ്. മൊബൈൽ ഫോൺ സൈബർ വിദഗ്ധർ പരിശോധിക്കും. ഷൈനിയുടെ ഫോണും ഷൈനിയുടെ ഭർത്താവ് നോബിയുടെ ഫോണും ശാസ്ത്രീ യ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദു രൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോ ണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉൾപ്പെടെ പരിശോധിക്കു ന്നതിന് ഷൈനിയുടെ ഫോൺ Read More…
മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പൂർവ്വ വിദ്യാർഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി
മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ പൂർവ്വ കോളേജ് വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണവും വനിതാ കമ്മറ്റി അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ പ്രസിഡന്റ് സിബി മാത്യു, പ്ലാത്തോട്ടം നിർവ്വഹിച്ചു. സെക്രട്ടറി ജസീന്താ അഗസ്റ്റിൻ, ട്രഷറർ അഡ്വ.അനിൽകുമാർ, വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ജോ.സെക്രട്ടറി എലിസബത്ത് ദേവസ്യ എന്നിവർ പ്രസംഗിച്ചു.
ആര്‍ക്കും മദ്യം കിട്ടാതെ വരരുത്, 9 മണിക്ക് ക്യൂ നില്‍ക്കുന്നവര്‍ക്കെല്ലാം മദ്യം നല്‍കണം: ബെവ്‌കോ സര്‍ക്കുലര്‍
ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. 9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കിയയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ബിവറേജസ് പറയുന്നത്. എന്നാല്‍ ഷോപ്പ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് Read More…
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റാന്നിയിൽ വച്ച് കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ തിടനാട് സ്വദേശികൾ ബിജോയ് ( 38), അരുൺ സി.ഐ.( 28) ചെമ്മലമറ്റം സ്വദേശികളായ അജിത് ടി.എസ്.( 34), പ്രശാന്ത് വി.എസ്. ( 38) എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. ചക്ക പറിക്കുന്നതിനിടെ ഗോവിണിയിലേക്കു ചക്ക വീണതിനെ തുടർന്നു താഴെ വീണു കൊടുങ്ങൂർ സ്വദേശി കെ.പി.സതീശന് ( Read More…
വനിതകൾക്കായി പ്രത്യേക PCOD ക്ലിനിക്കുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജനൽ ബിസിനസ് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തപ്പെട്ടു. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി. ഇ. ഓ ശ്രീ. പ്രകാശ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനംവും സ്ത്രീകളിൽ വളരെ അധികം കാണപ്പെടുന്ന ഹോർമോൺ അസന്തുലിതത്വം, അനാരോഗ്യകരമായ ജീവിതശൈലി, അമിത സമ്മർദ്ദം പോലുള്ള കാരണങ്ങളാൽ ഉണ്ടാകാവുന്ന PCOD (Polycystic Ovarian Disease) എന്ന ഹോർമോൺ അസന്തുലിതാവസ്ഥക്കായി Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കെ കുഞ്ഞുമോൻ നിര്യാതനായി
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ചുപറമ്പിൽ കെ. കെ കുഞ്ഞുമോൻ (61) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.03.2025) ഉച്ചകഴിഞ്ഞ് 3.15 ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം 4 മണിക്ക് പൂഞ്ഞാർ മങ്കുഴിക്കുന്നിലുള്ള സ്വഭവനത്തിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച 11മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: അടൂർ തെങ്ങുവിളയിൽ രാജമ്മ. മക്കൾ: രമ്യ, രഞ്ജിത്ത് (ശാന്തി പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ: രതീഷ് എണ്ണച്ചേരിമലയിൽ (വെമ്പള്ളി), ആതിര ഞാറയ്ക്കൽ പയസ്മൗണ്ട് (അക്ഷയ സെന്റർ പൂഞ്ഞാർ).