അരുവിത്തുറ: കുന്നേപ്പറമ്പിൽ നിധിൻ അഗസ്റ്റിൻ (25) നിര്യാതനായി. മൃതസംസ്കാര ശുശ്രഷകൾ ഇന്ന് (09/03/25) 4.30 ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
Month: March 2025
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി
മീനച്ചിൽ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി. സക്ഷമ സംസ്ഥാന സെക്രട്ടറി ശ്രീജിത്ത്-മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുഭാഷ് -സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
അന്തരിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.കുഞ്ഞുമോന് ആദരാജ്ഞലികൾ അർപ്പിയ്ക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ.കെ.കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട ‘ കെ.കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഇത് രാഷ്ട്രീയത്തിനധീതമായ കുഞ്ഞുമോൻ ചേട്ടൻ്റെ ജനപിന്തുണയുടെ തെളിവ് കൂടിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും തുടർന്ന് ഭവനത്തിലും വച്ച മൃത്യദേഹത്തിൽ ആൻ്റോ ആൻ്റണി എം.പി മാണി സി.കാപ്പൻ എം.എൽ എ, സെബാസ്റ്റ്യൻ Read More…
ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി
ഈരാറ്റുപേട്ടയിൽ ജലറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
ആഴകടല്‍ ഖനനത്തിനെതിരെ കെ.സി വേണുഗോപാല്‍ കടലിലേക്കിറങ്ങി നടത്തിയ സമരത്തെ നിശിതമായി വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്
ആഴകടല്‍ ഖനനത്തിനെതിരെ കടലിലേക്കിറങ്ങി സമരം നടത്തിയ കെസി വേണുഗോപാലിന്റെ സമരത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവിനെ നിശിതമായി വിമര്‍ശിച്ചും ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്ത കെ.സി വേണുഗോപാല്‍ എന്തുകൊണ്ട് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഷോണ്‍ ചോദിച്ചു. കരിമണല്‍ കര്‍ത്തയില്‍ നിന്നും പിണറായി വാങ്ങുന്ന മാസപ്പടിയുടെ വിഹിതം ലഭിക്കുന്നില്ലെന്ന് ബോധിപ്പിക്കാനെങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക് സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഔദ്യോഗിക Read More…
മാർച്ച് 08 അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു
ഈരാറ്റുപേട്ട: അന്താ രാഷ്ട്രവനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി നേതൃതത്തില സംഘടിപ്പിച്ച വനിതാ ദിനാചര രണവും ,ഇഫ്താർ സംഗമവും നടത്തി. മുനിസിപ്പൽ വൈസ് പ്രസിഡന്റ് റസിയ ഷഹീർ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് അമീന നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഖജാൻജി സബിത സത്താർ, മണ്ഡലം സെക്രട്ടറി നിഷ സൈഫുള്ളാ, മുനിസിപ്പൽ ഖജാൻജി സുഫിന ബഷീർ എന്നിവർ സംസാരിച്ചു.
രാമപുരത്ത് വാര്യർ മെമ്മോറിയൽ സ്കൂളിന് ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചു നൽകി രാമപുരം ടെംപിൾ ടൗൺ ലയൺസ് ക്ലബ്
രാമപുരം: കുട്ടികളുടെ മാനസികോല്ലാസത്തിനും, കായികാഭിരുചി വർധിപ്പിക്കുന്നതിനുമായി രാമപുരം ടെംപിൾ ടൌൺ ലയൺസ് ക്ലബ് അതിന്റെ സർവീസ് പ്രോജക്ടുകളുടെ ഭാഗമായി രാമപുരത്ത് വാര്യർ മെമ്മോറിയൽ യുപി സ്കൂൾ രാമപുരത്തിന് നിർമ്മിച്ചു നൽകിയ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (7/3/2025) നടന്ന 68-)മത് സ്കൂൾ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ശ്രീ മാണിസി കാപ്പൻ എംഎൽഎ നിർവഹിച്ചു. അതോടൊപ്പം തന്നെ കുട്ടികൾക്ക് വേണ്ട ബാറ്റ് ഷട്ടിൽ നെറ്റ് മുതലായവയും ക്ലബ് കുട്ടികൾക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ Read More…
ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി തിരിച്ചെത്തി, വീട്ടില്‍ നിന്ന് പോയത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടർന്ന്
ഭരണങ്ങാനം: ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി വീട്ടില്‍ തിരിച്ചെത്തി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്നാണ് താന്‍ വീടു വിട്ടുപോയതെന്ന് യുവതി ഈരാറ്റുപേട്ട ന്യൂസിനോട് വെളിപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരമാണ് യുവതി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കെസെടുത്ത് അന്വേഷണം ആരംഭിച്ചു വരുന്നതിനിടെ യുവതി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു. തുടര്‍ന്ന് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതോടെ യുവതി തിരിച്ചെത്തുകയായിരുന്നു.
കരുത്തായ് ചേർത്ത് പിടിച്ചുകൊണ്ട് സൺറൈസ് ഹോസ്പിറ്റൽ
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എല്ലാ വനിതാ ജീവനകാർക്കും സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. സ്വയംരക്ഷാ കഴിവുകൾ കൈവരിക്കാനും, ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള പരിശീലനമാണ് നൽകിയത്. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി ഇ ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടുക്കി ജില്ലാ ബോക്സിങ് അസ്സോസിസ്യഷന്റെ ജനറൽ സെക്രട്രറിയും ഷോബുക്കായ് കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള വൈസ് പ്രെസിഡന്റുമായ മാസ്റ്റർ ബേബി എബ്രഹാമാണ് സെൽഫ് ഡിഫെൻസ് ക്ലാസ്സുകൾ Read More…
പൂഞ്ഞാറിന്റെ നിറപുഞ്ചിരി ഇനി ഓർമ്മകൾ
പൂഞ്ഞാർ: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലെക്കുളം ഡിവിഷൻ അംഗവും, പൂഞ്ഞാർ സഹകരണബാങ്ക് മുൻ ജീവനക്കാരനുമായ KK കുഞ്ഞുമോൻ (66) വിടവാങ്ങി. പൂഞ്ഞാറിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിത്യമായിരുന്ന പൂഞ്ഞാറുകരുടെ സ്വന്തം “കെ. കെ ” എന്ന് വിളിക്കുന്ന കുഞ്ഞുമോൻ KK ഓർമ്മയായി. ആരെയും ഒരിക്കൽ കണ്ടാൽ പിന്നെ പേര് വിളിക്കുന്ന സ്വഭാവത്തിന് ഉടമയും, നാലൊരു ഗായകനും, ഒരു കാലത്ത് പൂഞ്ഞാറിലെ ആദ്യകാല സിനിമ തിയേറ്ററിലെ (ചിത്രശാല) ജീവനക്കാരൻ, നവധാര ബാൻഡ് സെറ്റിലും, പൂഞ്ഞാർ സഹകരണ ബാങ്ക് Read More…