ഈരാറ്റുപേട്ട : ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 2024-25 അധ്യായന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക – അനധ്യാപക അംഗങ്ങൾക്കു യാത്രയയപ്പും 2024 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി , ഹയർ സെക്കൻഡറി, ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും കലാകായിക മത്സരങ്ങളിൽ മികവു തെളിയിച്ചതുമായ സംഘാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനവും സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സൊസൈറ്റി പ്രസിഡൻറ് Read More…
Month: February 2026
വന വന്യജീവി നിയമത്തിലെ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോ: എൻ ജയരാജ്
കൂട്ടിക്കയ്ൽ: 1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോക്ടർ എൻ ജയരാജ് ഗവൺമെന്റ് ചീഫ് വിപ്പ്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) എം.എൽ.എ.മാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ അക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വത്തിനും ജീവനും സംരക്ഷണം Read More…
പി.സി. ജോർജ്: സർക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും കണ്ണ് തുറപ്പിക്കാൻ ജനകീയ അറസ്റ്റുമായി വെൽഫെയർ പാർട്ടി
ഈരാറ്റുപേട്ട: കോടതിയിൽനിന്ന് കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയും വിദ്വേഷ പ്രചാരണം തുടരുന്ന പി.സി. ജോർജിനെതിരെ നടപടിയെടുക്കാൻ മടിച്ചുനിൽക്കുന്ന കേരള സർക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും കണ്ണ് തുറപ്പിക്കാൻ ജനകീയ പ്രതീകാത്മക അറസ്റ്റ് ചെയ്യൽ സമരവുമായി വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായി. ചേന്നാട് കവലയിൽനിന്ന് ജനകീയമായി അറസ്റ്റ് രേഖപ്പെടുത്തിയ “പി.സി. ജോർജിനേയും പി.സി. ജോർജിന് ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രിയേയും പോലീസിനേയും” ചിത്രീകരിച്ച് സെൻട്രൽ ജംഗ്ഷനിലേക്ക് പ്രകടമായി എത്തിയാണ് Read More…
കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി
കോട്ടയ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരിതെളിച്ചു. കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് അഞ്ചു ദിവസം നീളുന്ന ചലച്ചിത്രോത്സവം നടത്തുന്നത്. സംവിധായകരായ Read More…
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ടു നാലിന് മുമ്പായി മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം ,തലനാട് പി .ഒ 686580 എന്ന വിലാസത്തിൽ ലഭിക്കണം.
ലവ് ജിഹാദ് പരാമർശം; പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമപദേശം
പാലാ: പി സി ജോർജിന്റെ ലവ് ജിഹാദ് പ്രസംഗത്തിൽ കേസെടുത്തേക്കില്ല. പരാമര്‍ശത്തില്‍ പി സി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമപദേശം. പി സി ജോർജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു Read More…
മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പാലാ രൂപത: മാസ് പിന്തുണയുമായി പൊതുസമൂഹം; രണ്ടാംഘട്ട പരിപാടികൾക്ക് 17 ന് പാലാ അരമനയില്‍ തുടക്കമാകും
പാലാ: മനുഷ്യജീവനുകളെ കൂട്ടക്കുരുതിക്ക് കൊടുക്കുന്ന മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശ നിലപാടുകളുമായി പാലാ രൂപതയും, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതാതിര്‍ത്തിക്കുള്ളിലെ ഒരു കുഞ്ഞുപോലും ലഹരിക്കടിമപ്പെടരുതെന്ന ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാര്‍ഢ്യമാണ് പാലാ രൂപതയിലെ ഊര്‍ജ്ജിത ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയ്ക്ക് കാരണം. ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്‌സ് ഹൗസില്‍ തിങ്കളാഴ്ച്ച (17.03.2025) രാവിലെ 9 ന് Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ : വെള്ളിയാഴ്ച്ച രാത്രിയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു പൈങ്ങോട്ടൂർ സ്വദേശി സിബി ജോസഫിന് ( 52) പരുക്കേറ്റു. അന്ത്യാളം അമ്പലത്തിനു സമീപത്തു വച്ച് വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അപകടം. സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ പുലിയന്നൂർ സ്വദേശി ജിതിന് (34) പരുക്കേറ്റു. ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്കുകൾ കൂട്ടിയിടിച്ചു കുമളി സ്വദേശി അർജുൻ ലാൽജിക്ക് ( Read More…
കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും കർഷക പ്രക്ഷോഭം വ്യാപിപ്പിക്കും: ജോസ് കെ മാണി
പിണ്ണാക്കനാട്: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കിൽ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതി രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച ഈ മാസം 27 ന് കേരള കോൺഗ്രസ് എം എംഎൽഎമാരും പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളും ഡൽഹിയിൽ Read More…
ലഹരി വിരുദ്ധ ജനകീയ സദസ് നാളെ 5.30 ന് പൂഞ്ഞാറിൽ
പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പുലരി പുരുഷ സ്വാശ്രയ സംഘം, സായൂജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് നാളെ 5.30 ന് പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നടക്കും. പൂഞ്ഞാർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റീ രാജ് സദസ് ഉദ്ഘാടനം ചെയ്യും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിക്കും. കേരള ശാസ്ത്ര സാഹിത്യ Read More…











