kottayam

കാൻസർ പ്രതിരോധ ബോധവത്കരണത്തിനായി ആയിരത്തിലധികം പേർ ഒരുമിച്ച് സുംബ നൃത്തം ചെയ്തു

കോട്ടയം : ആരോഗ്യം സംരക്ഷിക്കാനുള്ള സന്ദേശം പകർന്ന് ആയിരത്തിലധികം വനിതകൾ ആനന്ദത്തോടെ സുംബാ നൃത്തച്ചുവടുകൾ വച്ച് അർബുദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉണർവേകി. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ പരിപാടിയുടെ പ്രചരണാർത്ഥം ആരോഗ്യ വകുപ്പ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ സുംബ ഡാൻസ് പരിപാടി വ്യത്യസ്തമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറും നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ആരോഗ്യം ആനന്ദം കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണിയും Read More…

kaduthuruthy

കടുത്തുരുത്തി ഇനി കടന്തേരി കൂൺഗ്രാമം

കടുത്തുരുത്തി: കോട്ടയം ജില്ലയിൽ കൂൺഗ്രാമം പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്നത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലാണ്. കൂൺവിത്തു മുതൽ വിപണനം വരെ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവുമാണ് ലക്ഷ്യം വയ്ക്കുന്നത്. വൻകിട, ചെറുകിട ഉത്പാദന യൂണിറ്റുകൾ, കൂൺ വിത്ത് ഉത്പാദന യൂണിറ്റ്, കൂൺ സംസ്‌കരണ യൂണിറ്റുകൾ, പായ്ക്ക് ഹൗസുകൾ, കൂൺ അധിഷ്ഠിത കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കടുത്തുരുത്തി ബ്ലോക്കിലെ ആറു കൃഷിഭവനു കിഴിലും കൂൺ അധിഷ്ഠിത കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാനും കൂട്ടായ്മകളിലൂടെ ഉത്പാദന വിപണന Read More…

pravithanam

സ്വന്തം മക്കൾ സ്വന്തം സ്കൂളിൽത്തന്നെ; പ്രവിത്താനത്തെ അധ്യാപകർ മാതൃകയാകുന്നു

പ്രവിത്താനം: സമീപ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കൾ എവിടെ പഠിക്കുന്നു എന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്തുകൊണ്ട് അൺഎയ്ഡഡ് സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന അധ്യാപകരുടെ കണക്കെടുക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുത്തിടെ വ്യക്തമാക്കിയിരുന്നു . ഈ സാഹചര്യത്തിൽ അധ്യാപനജോലി ചെയ്യുന്ന സ്കൂളിൽത്തന്നെ സ്വന്തം മക്കളെ ചേർത്തു പഠിപ്പിക്കുന്ന പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെയും, സെന്റ് അഗസ്റ്റിൻസ് എൽ. പി. സ്കൂളിലെയും Read More…

crime

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർ‌ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ആയിരുന്നു സംഘർഷമുണ്ടായത്. സംഘർഷൽത്തിൽ ഷഹബാസിന് ​ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% Read More…

Main News

മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം ;വെൻ്റിലേറ്ററിലേക്ക് മാറ്റി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ കഴിഞ്ഞദിവസം മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 14ന് ആണു ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

general

സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്

അരീക്കര- അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടിസ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 2 ഞായറാഴ്ച രാവിലെ 09:30 മുതൽ 12:30 വരെ സെന്റ് റോക്കീസ് യു പി സ്കൂളിൽ നടത്തുന്നു. ഇടവകയിലെ ക്നാനായ കാത്തലിക്ക് വിമൻസ് അസോസിയേഷൻ,കെ സി വൈ എൽ,ജൂബിലിക്കമ്മറ്റി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ജനറൽ മെഡിസിൻ,കമ്മ്യൂണിറ്റി മെഡിസിൻ,ഗ്യാസ്ട്രോഎൻട്രോളജി, പൾമനോളജി,ഡെർമറ്റോളജി ,ഇ എൻ ടി എന്നി വിഭാഗങ്ങൾക്ക് പുറമെ സൗജന്യ രക്ത,രക്ത Read More…