kottayam

വിശപ്പടക്കാൻ ശ്രമിക്കുന്നത് പുണ്യകർമ്മം: ഗവർണർ പി എസ് ശ്രീധരൻപിള്ള

കോട്ടയം: ഈശ്വരസേവയെന്നാൽ മാനവസേവയാണെന്നും വിശക്കുന്ന മനുഷ്യൻ്റെ വിശപ്പടക്കാൻ ശ്രമിക്കുമ്പോൾ അത് പുണ്യകർമ്മമാണെന്നും ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പടക്കാനും പ്രാഥമികമായ ചികിത്സ ലഭിക്കാനും കയറിക്കിടക്കാൻ ഒരു കൂരയും ഭക്ഷണവും വെള്ളവും വായുവും നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യഥാർത്ഥ ഗാന്ധിയൻ പ്രവർത്തനങ്ങളുടെ അടിവേരുകൾ പരിശോധിക്കുമ്പോൾ 1947 ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ Read More…

melukavu

സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് നടത്തി

മേലുകാവ് : അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ:  ഡെന്റൽ കോളേജ്,  സംയുക്തമായി  സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ നടന്ന ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ലാലിച്ചൻ ജോർജ്  ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന ദന്താശുപത്രിയും ഉണ്ടായിരുന്നു. ദന്തൽ കോളേജ്  അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിന്ദു വി ഭാസ്കർ , ഡോ.വൃന്ദ റ്റി വി, ഡോ. പാർവതി ജയപ്രകാശ് എന്നിവർ ദന്ത സംരക്ഷണ Read More…

obituary

ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ നിര്യാതയായി

തലനാട് : ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ (84) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കുട്ടപ്പൻ. മക്കൾ:ശശി, വിജയൻ, രാധാമണി, ബിന്ദു, സിന്ധു. മരുമക്കൾ: ശാന്തമ്മ, രമ, ബിജു, രാജു, സജീവ്.

pala

ശുചിത്വ- മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യം എന്നിവയുടെ വികസനത്തിനും ലഹരിവിരുദ്ധ പ്രചരണത്തിനും ഊന്നൽ നൽകി കരൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

പാലാ : ശുചിത്വ മാലിന്യ നിർമാർജ്ജനത്തിന് ഒരു കോടി 40 ലക്ഷം രൂപയും ആരോഗ്യമേഖലക്കായി പാലിയേറ്റീവ് കെയർ, ഓപ്പൺ ജിം, എന്നിവ ഉൾപ്പെടെ 50 ലക്ഷം രൂപയും ഭവന പദ്ധതിക്കായി 1 കോടി രൂപയും. ദാരിദ്ര്യ നിർമാർജനത്തിന് 3 കോടി 25 ലക്ഷം രൂപ ഉൾപ്പെടുത്തിക്കൊണ്ടും കരൂർ പഞ്ചായത്തിൻ്റെ അടിസ്ഥാന വികസന പദ്ധതിയായി കരൂർ ശർക്കര, കരൂർ ബ്രാൻഡ് റൈസ് എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ട് കാർഷിക വാണിജ്യ മേഖലയിൽ 90 ലക്ഷം രൂപ വകയിരുത്തുകയും വനിതാ ഘടക Read More…

erattupetta

ഓട്ടോക്കാരൻ ചെങ്ങായി പദ്ധതിയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട: ദിവസവും നൂറുകണക്കിന് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, പല അടിയന്തരസാഹചര്യങ്ങളിലും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങായ്മാരാണ് നമ്മുടെ ഓട്ടോ ഡ്രൈവേഴ്സ്. ഈ ചെങ്ങായിമാരുടെ ആരോഗ്യവും കുടുംബ സുരക്ഷയും മുൻനിർത്തി “ഓട്ടോക്കാരൻ ചെങ്ങായി” പദ്ധതി അവതരിപ്പിചിരിക്കുകയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷെഫ്‌ന അമീൻ “ഓട്ടോക്കാരൻ ചെങ്ങായി” പദ്ധതി Read More…

pala

സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം 2025 പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് പരിപാടി

പാലാ : സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം 2025 പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് പരിപാടി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ലീന സണ്ണി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസ്സികുട്ടി മാത്യു,വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷൻ സാവിയോ കാവുകട്ട്, മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് ചുമതല വഹിക്കുന്ന HS ആഷ്‌ലി, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.

poonjar

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ജി ബിൻ വിതരണം ചെയ്തു

പൂഞ്ഞാർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലേ ജി ബിൻ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ . ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. കരാറുകാരായ ഇ -നാട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ഉദ്യോഗസ്ഥർ ജി ബിൻ ഉപയോഗിക്കേണ്ട രീതി ഗുണഭോക്താക്കൾക്ക് വിശദീകരിച്ചു നൽകി. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ സണ്ണി അധ്യക്ഷയായി. ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്തംഗം വിഷ്ണു രാജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എന്നിവർ സംസാരിച്ചു.

crime

തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ​ഗോഡൗണിലെ മാൻഹോളിൽ തള്ളിയ നിലയിൽ

തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിനാണ് Read More…

aruvithura

കണ്ടൽ വന സംരക്ഷണം അരുവിത്തുറ കോളേജും കുമരകം ഗ്രാമ പഞ്ചായത്തുമായി ധാരണ പത്രം ഒപ്പുവച്ചു

അരുവിത്തുറ: കണ്ടൽ വന സംരക്ഷണവുമായി ബന്ധപ്പെട്ട് കുമരകം ഗ്രാമപഞ്ചായത്തും സെൻറ് ജോർജ് കോളജിലെ ഒറേറ്ററി ക്ലബ്ബും ക്വിസ് ക്ലബ്ബും ധാരണ പത്രം ഒപ്പുവെച്ചു. കണ്ടൽ വന സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള കർമ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണ ക്ലാസുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകും. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ടൽക്കാടുകൾ വച്ച് പിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യും. പദ്ധതി സംബന്ധിച്ച ധാരണ പത്രത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കുമരകം ഗ്രാമപഞ്ചായത്ത് Read More…

general

വൈക്കത്തുനിന്നും ആദ്യമായ് വേമ്പനാട് കായൽ കീഴടക്കിയ പെൺകുട്ടിയായി സൂര്യഗായത്രി. എസ്

ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തിക്കടന്നാണ് നാലാംക്ലാസ്സ്‌ വിദ്യാർഥിനി സൂര്യഗായത്രി എസ് (കല്ലു)വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നീ നേട്ടം കൈവരിച്ചത്. തൈക്കാട്ടൂശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് Adv.V R രജിതയുടെയും പഞ്ചായത്തങ്കം സുനിമോൾ പി യുടെ നേതൃത്വത്തിൽ രാവിലെ 7.51ന് നിന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. Read More…