തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള Read More…
Month: March 2025
കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് നിര്യാതനായി
തിടനാട്: കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് (71) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തിടനാട് കണിപറമ്പിൽ എൽസമ്മ. മക്കൾ: ജോബി, ടോണി, ജിസ. മരുമക്കൾ: ഷീബ ഉളിനാൽ (മൂവാറ്റുപുഴ), തെരേസ് പുന്നത്താനത്ത് (ഭരണങ്ങാനം), ജോൺവിൻ മാളിയേക്കൽ (പൂഞ്ഞാർ).
മുതുകുളത്ത് സരസമ്മ രാജു നിര്യാതയായി
പൂഞ്ഞാർ: പയ്യാനിത്തോട്ടം മുതുകുളത്ത് രാജുവിൻ്റെ ഭാര്യ സരസമ്മ രാജു (60) നിര്യാതയായി. സംസ്കാരം ഇന്ന് (05-03-25) 3 മണിയ്ക്ക് വീട്ടുവളപ്പിൽ. പരേത ചേന്നാട് പുലിവള്ളിൽ കുടുംബാംഗം. മക്കൾ: രഞ്ജു, മഞ്ജു മരുമക്കൾ: ദിലീപ്, ഡിജോ.
കാണാതായതായി പരാതി
ഈരാറ്റുപേട്ട തിടനാടുനിന്നും വിജയകുമാർ ( 65 വയസ്സ്) മാർച്ച് 4-ാം തീയതി ഉച്ചയ്ക്കു ശേഷം കാൺമാനില്ല.കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ്സ് സ്റ്റേഷനിലോ 9048813913 (വി.വി അനീഷ് ) ഈ നമ്പറിലോ ബന്ധപ്പെടുക. കാവിമുണ്ടും ഷർട്ടും ആണ് വേഷം.
രാഷ്ട്രീയത്തിലിറങ്ങാൻ ‘കാസ’; സ്വാധീനമേഖലകളിൽ സ്ഥാനാർഥികളെ നിർത്തും.
കോട്ടയം: രാഷ്ട്രീയത്തിലിറങ്ങാൻ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ നടത്തിയതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള സ്ഥലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയേക്കും. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും ആലോചന. കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കാസ അറിയിച്ചു. 120 നിയോജക മണ്ഡലം കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കും. കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പിലെ കണക്കുകളടക്കം പരിശോധിച്ചാണ് പഠനം Read More…
മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ-കല്ലേക്കുളം റോഡിന് ഒരു കോടി രൂപയുടെ ഭരണാനുമതി: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട: തീക്കോയി, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പിഡബ്ല്യുഡി റോഡ് ആയ മാവടി -മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് നിർമ്മാണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പൂഞ്ഞാർ- പെരിങ്ങളം- അടിവാരം പിഡബ്ല്യുഡി റോഡിനെയും, ഈരാറ്റുപേട്ട വാഗമൺ സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്തുകൂടിയുള്ള ഈ റോഡ് വർഷങ്ങൾക്കു മുൻപ് Read More…
ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹം: ഡോ. സി.വി. ആനന്ദ ബോസ്
കോട്ടയം: ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പ്രസ്താവിച്ചു. ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനം ആവശ്യമുള്ളിടത്തെല്ലാം ക്രൈസ്തവ സമൂഹം ഉണ്ട് എന്നും ക്രിസ്ത്യാനികൾ ഉള്ള രാജ്യങ്ങളിലെല്ലാം രാഷ്ട്രത്തിൻറെ Read More…
കാഞ്ഞിരപ്പളളിയില്‍ സ്വപ്നകൂടൊരുക്കും : ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്വപ്ന പദ്ധതിയായ സമ്പൂര്‍ണ ഭവനനിര്‍മ്മാണം ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും ഇതിലൂടെ കാഞ്ഞിരപ്പളളിയില്‍ “സ്വപ്നക്കൂടൊരുക്കുമെന്നും” ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ വരുന്ന 7 പഞ്ചായത്തുകളിലെ ഭവനരഹിതരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 274 പേര്‍ക്ക് വീടുകള്‍ നല്‍കുന്നു. “സ്വപ്നക്കൂട് 2025” എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. എരുമേലി 38 എണ്ണം, Read More…
സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി
ന്യായമായ ശമ്പള വർധനവിനും വിരമിക്കൽ ആനുകൂല്യത്തിനും വേണ്ടി കഴിഞ്ഞ 23 ദിവസമായി രാപ്പകൽ, തിരുവനതപുരത്ത്, സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ, തിരുവനന്തപുരത്തു സമരപന്തൽ സന്ദേർശിച്ചു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ, പൂഞ്ഞാർ തെക്കേകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രാജമ്മ ഗോപിനാഥ്, പഞ്ചായത്ത് മെമ്പർമാരായ C K കുട്ടപ്പൻ, മേരി Read More…
പാലാ രൂപത കെയർ ഹോംസും മാർ സ്ലീവാ മെഡിസിറ്റിയും ചേർന്നു വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു
പാലാ: പാലാ രൂപതയുടെ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസിനു കീഴിലുള്ള 7 സ്പെഷ്യൽ സ്കൂളുകളിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമ്പൂർണ ആരോഗ്യവികസനം ലക്ഷ്യമിട്ടു കൊണ്ട് 28 കർമ്മ പരിപാടികൾ ഈ സ്കൂളുകളിൽ നടപ്പാക്കും. മെഡിക്കൽ ക്യാമ്പുകൾ, സ്പെഷ്യാലിറ്റി ക്യാമ്പുകൾ, സൈക്കോളജി ബോധവൽക്കരണ സെമിനാറുകൾ, അധ്യാപകർക്കു പരിശീലന പരിപാടികൾ , ആവശ്യപ്രകാരം ഹോം കെയർ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. മാർ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് Read More…