പാലാ: സെന്റ് തോമസ് കോളേജ്, പാലായിൽ സ്പോർട്സ് മെറിറ്റ് ഡേ ആവേശഭരിതമായി ആഘോഷിച്ചു. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും, മികച്ച നേട്ടങ്ങൾ കൈവരിച്ച കോളേജ് വിദ്യാർത്ഥികൾക്കും സെന്റ് തോമസ് കോളേജ് സ്പോർട്സ് അക്കാദമിയിൽ നിന്നും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും മെഡലുകൾ നേടിയവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്റർ ഡിപ്പാർട്മെന്റ് ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, കയാക്കിങ് ലീഗ് മത്സരങ്ങളിലെ ജേതാക്കളെയും ഡിപ്പാർട്മെന്റ് സ്പോർട്സ് ക്യാപ്റ്റൻമാരെയും ചടങ്ങിൽ Read More…
Month: March 2025
ഏറ്റുമാനൂർ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ചു
ഏറ്റുമാനൂർ: കെ ഡിസ്‌കും കിലയും ചേർന്നു നടപ്പാക്കുന്ന ‘ഒരു തദ്ദേശസ്ഥാപനം ഒരു ആശയം’ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ചു. ബ്ലോക്ക് കേന്ദ്രീകരിച്ച് സർക്കാർ സംവിധാനങ്ങൾ, അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായങ്ങൾ/ സംരംഭങ്ങൾ, പൊതുസമൂഹം എന്നിവ കൂട്ടിയോജിപ്പിച്ച് സങ്കീർണമായ വികസന പ്രശ്നങ്ങൾ പരിഹരിക്കാനും സമഗ്രമായ ഇന്നവേഷൻ ആവാസ വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണ് ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ എന്ന ആശയം നടപ്പാക്കുന്നത്. ഏറ്റുമാനൂർ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരണ ശില്പശാല ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. Read More…
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 14 മുതൽ ; സ്വാഗത സംഘം രൂപീകരിച്ചു
കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 14 ന് ആരംഭിക്കും. മാർച്ച് 18 വരെ കോട്ടയം അനശ്വര തിയേറ്ററിലാണ് മേള. ചലച്ചിത്ര മേളയുടെ സംഘാടനത്തിനായി സഹകരണ – ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവനും ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാനും മുഖ്യ രക്ഷാധികാരികളായി സ്വാഗത സംഘവും രൂപീകരിച്ചു. മാർച്ച് അഞ്ചിന് ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കും. Read More…
പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജലമായ തുടക്കം
പാലാ: സെൻ്റ് മേരീസ് എൽ.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. ളാലം പഴയ പള്ളി നിത്യ സഹായ മാതാ പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൽഷ്യൽ സുപ്പീരിയർ സി.ലിസ് ബിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് എജുക്കേഷണൽ എജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി. ളാലം പഴയ പള്ളി വികാരി Read More…
കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; CMS കോളേജും KCAയും കരാർ ഒപ്പിട്ടു
കോട്ടയം : കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളേജ് ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് കൈമാറും. ഇന്നു രാവിലെ 9.30 ന് കോട്ടയം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫിസില്‍വച്ച് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. നിർമാണത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ആരംഭിക്കും. Read More…
തീക്കോയി – പള്ളിവാതിൽ ചെക്ക് ഡാം മെയിന്റനൻസിന് ടെണ്ടർ നടപടികൾ പൂർത്തിയായി
തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിലെ തീക്കോയി ആറിന് കുറുകയുള്ള പള്ളിവാതിൽ ചെക്ക് ഡാമിന്റെ മെയിന്റനൻസ് ജോലികൾക്കുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 6 ലക്ഷം രൂപ ചെക്ക് ഡാം മെയിന്റനൻസ് ജോലികൾക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു. 2003 ൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചതാണ് ഈ ചെക്ക് ഡാം. കാലപ്പഴക്കം കൊണ്ട് ചെക്ക് ഡാം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരുന്നു. ഗ്രാമപഞ്ചായത്ത് സമയാസമയങ്ങളിൽ ഷട്ടർ മെയിന്റനൻസ് ചെയ്ത് അടയ്ക്കുകയും തുറക്കുകയും ചെയ്തു വരുന്നു. എന്നാൽ ചെക്ക് Read More…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ഇടക്കോലി സ്വദേശി ഗിരീഷ് കെ. ജി യെ ( 40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം.
പ്രളയത്തിൽ തകർന്ന പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിന് പകരം പുതിയ ട്രാക്ക് എത്തും: തോമസ് പീറ്റർ
പാലാ: പ്രളയത്തിൽ തകർന്ന പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിന് പകരം പുതിയ ട്രാക്ക് എത്തും. കേരളാ ബഡ്ജറ്റിൽ അനുവദിച്ച 7 കോടി വിനിയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തിയായി. ഇത് അംഗീകരിക്കുന്നതോടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും എന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ. കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയം. തുടർച്ചയായി വന്ന വെള്ളപ്പൊക്കത്തങ്ങളിൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞ് നശിച്ചത് കായിക പ്രേമികളെ Read More…
സംസ്ഥാനത്തെ എസ് ഡി പി ഐ ഓഫീസുകളിൽ ഇഡി റെയ്ഡ്
എസ്‌ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. പാർട്ടിയുടെ ദേശീയ ആസ്ഥാനത്തും റെയ്‌ഡ് നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന. തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പരിശോധന നടത്തുന്നത്. ദില്ലിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. ഒപ്പം മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ എന്നിവിടങ്ങളിലും ആന്ധ്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ലോക്കൽ പൊലീസിനെ Read More…
പാലാ സെന്റ് തോമസ് റ്റി റ്റി ഐയുടെ 91-മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
പാലാ: പാലാ സെന്റ്.തോമസ് റ്റി.റ്റി.ഐയുടെ 91-മത് വാർഷികാഘോഷവും സുദീർഘവർഷത്തെ മഹത്തായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ. സിബി പി.ജെ., ശ്രീമതി ജാൻസി ഇമ്മാനുവേൽ എന്നിവർക്കു സ്നേഹോഷ്‌മളമായ യാത്രയയപ്പും നൽകി. സ്‌കൂൾ മാനോജർ വെരി റവ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിർവഹിച്ചു. സമീപ നാളുകകളിൽ കുട്ടികൾക്കിടയിൽ ഉണ്ടായ ലഹരി ഉപയോഗത്തിനെതിരെ അദ്ധ്യാപകരും, മാതാപിതാക്കളും, പോലീസും ജാഗ്രത വർധിപ്പിക്കണമെന്ന് ജോസ് കെ മാണി Read More…