erattupetta

വിദ്വേഷ പരാമർശം, പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഈരാട്ടുപേട്ട: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഹർജി തള്ളിയത്. നേരത്തെ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കുന്നതിനിടെ, പി.സി.ജോർജ് കോടതി ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത് എന്നതടക്കം മുൻപ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോർജ് നടത്തിയിരിക്കുന്നത് എന്നു കേസിന്റെ വാദത്തിനിടെ Read More…

kottayam

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. വിശദറിപ്പോർട്ട് അടുത്തയാഴ്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസിനു കൈമാറും. കട്ടപ്പന കളിയിക്കൽ വിഷ്ണുവിന്റെയും ആഷയുടെയും മകൾ ഏകപർണിക ചൊവ്വാഴ്ച മരിച്ചതു ചികിത്സപ്പിഴവ് മൂലമാണെന്നാണു പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ മോശമായി പെരുമാറിയെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ Read More…

vakakkad

ലിറ്റിൽ കൈറ്റ്സ് മികവുത്സവം; വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ ടെക്ടെയിൽസ് – 2025 ന് തുടക്കം കുറിച്ചു

വാകക്കാട്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവത്തിന്റെ ഭാഗമായി റോബോട്ടിക് ആൻഡ് അനിമേഷൻ ഫെസ്റ്റ് ‘ടെക്ടെയിൽസ് – 2025’ നു തുടക്കം കുറിച്ചു. മികവുത്സവത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വിദഗ്ധയും മേലുകാവ് ഹെൻട്രിബേക്കർ കോളേജ് അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ. ജിൻസി ദേവസ്യ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെയും റോബോട്ടുകളുടെയും കാലഘട്ടത്തിൽ സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് ശ്ലാഘനീയമായ പങ്കുവഹിക്കുന്നുവെന്ന് ഡോ. ജിൻസി അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 കുട്ടികളുടെ Read More…

obituary

കിഴക്കേതെരുവത്തിൽ കെ.എസ്.കുമാരൻ നിര്യാതനായി

മേലുകാവുമറ്റം: കിഴക്കേതെരുവത്തിൽ കെ.എസ്.കുമാരൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (21/02/2025) 3 മണിക്ക്. ഭാര്യ:തിടനാട് ചാലിൽ രാധാമണി. മക്കൾ: അനൂപ് (സിപിഎം മേലുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), അമ്പിളി, അനൂപ. മരുമക്കൾ: ശരണ്യ (സിവിൽ പൊലീസ് ഓഫിസർ തിടനാട്), മനോജ് താന്നിക്കൽ മങ്കൊമ്പ്, ഷാജി വണ്ണപ്പുറം.

pala

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നാളെ പാലാ ട്രിപ്പിൾ ഐ.ടിയിൽ എത്തുന്നു; അഭിമാന നിമിഷമെന്നും സ്വാഗതം ചെയ്തും ജോസ് കെ.മാണി എം.പി

പാലാ: രാജ്യത്ത് ഇൻഫർമേഷൻ ടെക്നോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്ന പാലാ വലവൂർ ഹിൽസിലെ ട്രിപ്പിൾ ഐ.ടി ക്യാമ്പസിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാറാം നാളെ എത്തും. ദേശീയ പ്രാധാന്യമുള്ള ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തുന്ന ആറാമത് ബിരുദധാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് നിർമ്മല സീതാരാമൻ എത്തുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ പാലാ സന്ദർശനത്തെ സ്വാഗതം ചെയ്ത ജോസ്.കെ.മാണി എം.പി. ഇത് അഭിമാന നിമിഷമെന്ന് പറഞ്ഞു. പാലായെ രാജ്യത്തിന് പരിചയപ്പെടുത്തിയ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള Read More…

general

റബ്ബർ താങ്ങുവില 250 രൂപയായി ഉയർത്തിയില്ലെങ്കിൽ ജോസ് കെ. മാണി ഇടതു മുന്നണി വിടാനുള്ള ആർജവം കാട്ടുമോ : എൻ.ഹരി

കഴിഞ്ഞ പത്തുവർഷമായി റബ്ബർ കർഷകരെ ഉയർന്ന താങ്ങുവില വാഗ്ദാനത്തിൽ കബളിപ്പിച്ച ജോസ് കെ മാണി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുത്ത വഞ്ചനാ നാടകത്തിന് കർട്ടൻ ഉയർത്തിത്തുടങ്ങി. ഇനിയും പിണറായി വിജയൻ പ്രസാദിച്ചില്ലെങ്കിൽ മുന്നണി വിട്ടു പുറത്തു വരാനുള്ള ആർജ്ജവം ജോസ് കെ മാണി കാട്ടുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. റബ്ബർ താങ്ങുവില വർധിപ്പിക്കാൻ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന ജോസ് കെ മാണിയുടെ പ്രസ്താവന കർഷകരിൽ പരിഹാസ ചിരിയാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും Read More…

poonjar

സി പി ഐ പാതാമ്പുഴ ബ്രാഞ്ച് സമ്മേളനം നടത്തി

പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ പാതാമ്പുഴ ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ സഖാവ് ശോഭന അധ്യക്ഷതയിൽ സിപിഐ കോട്ടയം ജില്ല കമ്മിറ്റിയംഗം സഖാവ് അഡ്വ: പി.എസ് സു നിൽ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി Read More…

aruvithura

അരുവിത്തുറ സെന്റ് മേരീസിൽ ബാന്റ് സെറ്റ് അരങ്ങേറ്റം

അരുവിത്തുറ: വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ ഈ വർഷം ആരംഭിച്ച ബാന്റ് സെറ്റ് അരങ്ങേറ്റം ഫെബ്രുവരി 21 വെള്ളിയാഴ്ച 2 pm ന് സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സ്കൂളിലെ 21 കുരുന്നു കലാപ്രതിഭകൾ മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ കഴിവു തെളിയിക്കും. സ്കൂളിന് സ്വന്തമായൊരു ബാന്റ് സെറ്റ് എന്ന ചിരകാല സ്വപ്നമാണ് ഇവിടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. LP സ്കൂളിലെ കുട്ടികൾക്കും ഇത് സാധിക്കുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ വേണ്ട പ്രോൽസാഹനവും Read More…

Accident

കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

പാമ്പാടി: കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ വീണ ഗൃഹനാഥന് ദാരുണാന്ത്യം. എസ്.എൻ പുരം ഈട്ടിക്കൽ ഇ.കെ മോൻ(57) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആൾ മറയില്ലാത്ത കിണറിനു സമീപം തെളിക്കുന്നതതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പാമ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു പാമ്പാടിയിലെ മയൂര കോൾഡ് സ്റ്റോറേജ് ഉടമയാണ്. സംസ്കാരം നാളെ 3.30 ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :മണർകാട് മണ്ണെലിൽ ഉഷാമോൻ. മകൻ : Read More…

Accident

മുണ്ടക്കയത്ത് ദമ്പതികൾ വാഹനാപകടത്തിൽപെട്ടു; ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് പരുക്ക്

മുണ്ടക്കയം ദേശീയ പാതയിൽ 35-ാം മൈലിൽ ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.