ഈരാറ്റുപേട്ട: അൽ മനാർ കെ.ജി വിഭാഗത്തിന്റേയും ഹെവൻസ് ഇസ്ലാമിക് പ്രീ സ്‌കൂളിന്റേയും കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വി തരണം ചെയ്തു. ഖുർആൻ, ഇസ്‌ലാമിക് വിഷയങ്ങളോടൊപ്പം ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള ഭാഷാ പഠനവും ഉൾപ്പെടുന്നതാണ് ഹെവൻസ് പ്രീ സ്‌കൂൾ സിലബസ്. അൽ മനാർ സ്‌കൂൾ മുൻ പ്രിൻസിപ്പലും എടവണ്ണ എസ്.എച്ച്.എം ജി.വി.എച്ച്.എസ്.എസ് അധ്യാപകനുമായ അനീസുദ്ദീൻ കുപ്പണത്ത് ഉദ്ഘാടനം ചെയ്തു. ഐ.ജി.ടി ചെയർമാൻ എ.എം. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഐ.ജി.ടി സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ, Read More…
Month: August 2025
അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രായേൽ സ്വദേശി കോട്ടയത്ത് പിടിയിൽ
അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ സ്വദേശി പിടിയിൽ. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) യാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് പോകുന്ന വഴിയാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത് ഇന്റലിജൻസ് വിഭാഗം മുഖേന പൊലീസിന് ഈ വിവരം ലഭിച്ചു. തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു. ഇന്റലിജൻസും, NIA യും, പൊലീസും ഇയാളെ ചോദ്യം ചെയ്‌തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ Read More…
ബിയർ ക്യാനിൽ ഗാന്ധിജി: കത്തെഴുത്ത് മത്സരം
പാലാ: റഷ്യയിലെ ബിയർ ക്യാനുകളിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കത്തെഴുത്ത് മത്സരം നടത്തുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡൻ്റിന് അയയ്ക്കുന്ന രീതിയിലാണ് കത്തുകൾ തയ്യാറാക്കേണ്ടത്. സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ സമ്മാനിക്കും. കത്തുകൾ മാർച്ച് 10നകം പി ഡി എഫ് ഫോർമാറ്റിൽ gandhisquarepala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.
49 ആമത് വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും
കാരക്കാട്: വിദ്യാഭ്യാസ മേഖലയിൽ അൻപത് വർഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎം എംയു എം യുപി സ്കൂളിന്റെ 49 ആമത് വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും, ലോഗോ പ്രകാശനവും കാരക്കാട് സ്കൂളിൽ നടന്നു. 1976 ൽ ഹാജി വിഎംഎ കരീം സാഹിബ് സ്ഥാപിച്ച സ്കൂൾ 2026 അൻപത് വർഷം പിന്നിടുകയാണ്. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വിപുലമായ പ്രോഗ്രാമുകളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വാർഷികാഘോഷ ഉദ്ഘാടനവും, ഗോൾഡൻ ജൂബിലിയുടെ ലോഗോ Read More…
സഖാവ് എ. വി. റസലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രഫ.ലോപ്പസ് മാത്യു
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ജില്ലാ സെക്രട്ടറി സഖാവ് എ. വി. റസലിന്റെ ആകസ്മിക നിര്യാണത്തിൽ, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ജില്ലാ കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്നലെയും കൂടി അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും ഉടനെ നേരിൽ കാണാം എന്ന് പറയുകയും ചെയ്തതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സൗമ്യനായ, മനുഷ്യ സ്നേഹത്തിന്റെ മുഖമായിരുന്നു റസ്സൽ. പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നപരിഹാരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു Read More…
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി
പൂഞ്ഞാർ: എൽ ഡി എഫ് സർക്കാരിന്റെ നികുതി കൊള്ളക്കെതിരെയും, 50% വർധിപ്പിച്ച ഭു നികുതി വർധന പിൻവലിക്കണമെന്നും അവശ്യപെട്ടുകൊണ്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് അദ്ധ്യക്ഷത വഹിച്ച ധർണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പ്രൊ: റോണി K ബേബി മുഖ്യ പ്രഭാഷണം Read More…
റഷ്യൻ ബിയർ ക്യാനിൽ ഗാന്ധിജിയുടെ ചിത്രം: നടപടി സ്വീകരിക്കാത്തതിനെതിരെ ഇന്ത്യയിലെ റഷ്യൻ എംബസിയിലേയ്ക്ക് പോസ്റ്റ് കാർഡ് അയച്ച് പ്രതിഷേധം
പാലാ: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രവും ഒപ്പും പരാതികൾ ഉന്നയിച്ചിട്ടും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായ റഷ്യയിലെ ബിയർ ക്യാനിൽ നിന്നും നീക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ റഷ്യൻ എംബസിയിലേയ്ക്ക് 1001 പോസ്റ്റ് കാർഡുകളയച്ച് പ്രതിഷേധിച്ചു. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാർഡുകളയച്ചത്. ബിയർ ക്യാനുകളിലെ ഗാന്ധിജിയുടെ ചിത്രവും ഒപ്പും ഒഴിവാക്കുക, മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ അച്ചടിച്ചത് അനുചിതമാണ് തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് കാർഡിൽ Read More…
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവത്തിന്റെ ഭാഗമായി ടെക് ടോക്ക് 2025 സംഘടിപ്പിച്ചു
ചെമ്മലമറ്റം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവത്തിന്റെ ഭാഗമായി ടെക് ടോക്ക് 2025 സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റൽ നിലവിളക്ക് തെളിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു. നിർമ്മിക ബുദ്ധിയുടെയും റോബർട്ടുകളുടെയും കാലഘട്ടത്തിൽ സങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ ഡിജിറ്റൽ ഉദ്ഘാടനം ഏറേ ശ്രദ്ധയമായി എണ്ണയും തിരിയും പൂർണ്ണമായും ഉപേക്ഷിച്ച് മൊബൈൽ ആപ്പ് വഴി ദിപം തെളിയിച്ചത് ഹർഷാ ആരവത്തോടെയാണ് വിദ്യാർത്ഥികൾ എതിരേറ്റത്. Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ലിറ്റിൽ കൈറ്റ്സ് മികവുത്സവം-2025’ നടന്നു
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘മികവുത്സവം-2025 ‘ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും,റോബോട്ടിക് ശില്പശാലയും, സൈബർ സെക്യൂരിറ്റി പോസ്റ്റർ പ്രദർശനവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ‘മികവുത്സവം 2025’ ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ ഓൾ കേരള ക്വിസ് Read More…
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു
കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. 1981 ല്‍ പാര്‍ട്ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും റസൽ അംഗമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി Read More…