30061697 രൂപ മുൻബാലൻസും 879956500 രൂപ വരവും ഉൾപ്പെടെ 910018197 (തൊണ്ണൂറ്റി ഒന്ന് കോടി പതിനെണ്ണായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് കോടി രൂപ) വരവും 864367500(എൺപത്തി ആറ് കോടി നാൽപത്തി മൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരത്തി അഞ്ഞൂറ് കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2025 26 സാമ്പത്തിക വർഷത്തിൽ ഈരാറ്റുപേട്ട നഗരസഭ അവതരിപ്പിക്കുന്നത്. 1.ഡി പി ആറിൽ ഉള്ളവരും സ്വന്തമായി ഭൂമി ഉള്ളവരുമായ മുഴുവൻ അപേക്ഷകർക്കും പി എം എ വൈ ലൈഫ് പദ്ധതിയിൽ പെടുത്തി Read More…
Month: August 2025
ശകലാപുരിയിൽ വർഗീസ് തോമസ് നിര്യാതനായി
ഭരണങ്ങാനം : ചിറ്റാനപ്പാറ ശകലാപുരിയിൽ വർഗീസ് തോമസ് (82) നിര്യാതനായി. ഭൗതികശരീരം 23-02-2025 (ഞായാറാഴ്ച) 4.00 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം : 24-02-2025 (തിങ്കളാഴ്ച) 9.00 am ന് വസതിയിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ.
പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ പുതിയ ബഹുനില മന്ദിരം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട :125 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.50 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരവും, 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണ കൂടാരം പദ്ധതിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, Read More…
i2i ന്യൂസിനെതിരെ മാനനഷ്ടക്കേസ്; മാർ സ്ലീവാ മെഡിസിറ്റിയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
പാലാ :സമൂഹമാധ്യമത്തിലൂടെ മാർ സ്ലീവാ മെഡിസിറ്റിക്ക് എതിരെ സത്യവിരുദ്ധവും ദുരുപദിഷ്ടതവുമായ വാർത്തകൾ തുടർച്ചയായി നൽകി അപവാദപ്രചരണം നടത്തുന്ന i2i ചാനലിനെയും മാനേജിംഗ് എഡിറ്റർ സുനിൽ മാത്യുവിനെയും പ്രതി ചേർത്ത് പാലാ മാർ സ്ലീവാ മെഡിസിറ്റി ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. i2i ഓൺലൈൻ ന്യൂസ് ചാനൽ വഴി 2025 ഫെബ്രുവരി 4,6, 8 തീയതികളിലും തുടർന്നും മാർ സ്ലീവാ മെഡിസിറ്റിയേയും ആശുപത്രി രക്ഷാധികാരി പാലാ രൂപത ബിഷപ് മാർ ജോസഫ് Read More…
പിസി ജോര്‍ജ് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും
ഈരാറ്റുപേട്ട: പിസി ജോര്‍ജ് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഈരാറ്റുപേട്ട പോലീസ് അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ സ്‌റ്റേഷനില്‍ എത്താനായിരുന്നു പോലീസ് നിര്‍ദേശം. എന്നാല്‍ തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരായിക്കൊള്ളാമെന്ന് പിസി ജോര്‍ജ് അറിയിച്ചു. സ്ഥലത്ത് ഇല്ലാത്തതിനാലും മോശം ആരോഗ്യവും മൂലമാണ് ശനിയാഴ്ച ഹാജരാകാന്‍ സാധിക്കാത്തതെന്നും പിസി ജോര്‍ജ് അറിയിച്ചിട്ടുണ്ട്.
ആരാധകർക്ക് ആവേശമായി ‘ധോണി ആപ്പ്’ പുറത്തിറങ്ങി; ആശയത്തിന് പിന്നില്‍ പാലാക്കാരൻ അഡ്വ.സുഭാഷ് മാനുവല്‍
മഹേന്ദ്ര സിങ് ധോണിയുടെ സുഹൃത്തും അതിലുപരി അദ്ദേഹത്തിന്റെ കട്ട ഫാനുമായ പാലാക്കാരൻ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിൽ ധോണി ഫാൻസിനായി ധോണി ഫാന്‍സ് ആപ്പ് (https://www.dhoniapp.com/) പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി; സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി
പാലാ: ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ളാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ ,കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ സി എന്നിവരുടെ നേതൃത്വത്തിലാണ് മധ്യതിരുവതാംകൂറിലെ ആദ്യത്തെ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തിയത്. Read More…
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; പി സി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ തിന് പിന്നാലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജിനെ അ റസ്റ്റ് ചെയ്യാൻ നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഡിജിപിയാണ് നിർദേശം നൽകിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാ റ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോ ട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാ പേക്ഷ തള്ളുകയായിരുന്നു. ജോർജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ Read More…
ഉല്ലാസ് പദ്ധതി: സംഘാടകസമിതി രൂപീകരിച്ചു
കോട്ടയം : സംസ്ഥാന സാക്ഷരതാ മിഷന്‍ , തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഉല്ലാസ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പദ്ധതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തിലും വായനയിലും നൂറുശതമാനം സാക്ഷരത നേടുന്നതുപോലെ തന്നെ ഡിജിറ്റല്‍ സാക്ഷരത നേടേണ്ടതും അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല അധ്യക്ഷത വഹിച്ചു. Read More…
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സലിന്റെ സംസ്കാരം ഞായറാഴ്ച
കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ സംസ്കാരം ഞായറാഴ്ച നടത്തും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് പാർട്ടി ജില്ലാ കമ്മിറ്റി ഓ ഫീസിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ചങ്ങനാശേരി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടു ത്തെ പൊതുദർശനം കഴിഞ്ഞ് തെങ്ങണയിലെ വീട്ടിലെത്തിക്കും. തുടർന്ന് ഞായറാ ഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാണ് അപ്രതീക്ഷിത വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി Read More…