കോട്ടയം :രജിസ്‌ട്രേഷൻ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ സബ് രജിസ്ട്രാർ ഓഫീസിലും സൗഹൃദ സമിതികൾ രൂപീകരിക്കുമെന്ന് രജിസ്‌ട്രേഷൻ-മ്യൂസിയം-പുരാവസ്തു- പുരാരേഖാ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കോട്ടയം ജില്ലയിലെ സബ് രജിസ്ട്രാർമാരുടെയും രജിസ്‌ട്രേഷൻ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെയും കോട്ടയം ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളടക്കം സൗഹൃദസമിതികളിലുണ്ടാകും. ഓഫീസിൽ എത്തുന്നവർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർക്കാർ പ്രഖ്യാപിച്ച സെറ്റിൽമെന്റ് പദ്ധതികൾ ഫലപ്രദമാക്കാൻ ജീവനക്കാർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയം റസ്റ്റ് ഹൗസിൽ Read More…
Month: August 2025
പാറശാല ഷാരോണ്‍ വധക്കേസ്: വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി സമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു പ്രകോപനവും Read More…
പയ്യാനിത്തോട്ടം പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ
പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ഫെബ്രുവരി 7 ന് തുടക്കമാകും. ഏഴാം തീയതി വൈകുന്നേരം 5 ന് കൊടിയേറ്റ് : വികാരി ഫാ തോമസ് കുറ്റിക്കാട്ട്. തുടർന്ന് ആഘോഷമായ വി.കുർബാന സുറിയാനിയിൽ : റവ ഫാ. മാത്യു വെണ്ണായിപ്പള്ളിൽ ഫെബ്രുവരി ഏട്ട് 11 ന് വയോജനദിനാചരണം വി.കുർബാന, ആദരിക്കൽ. വൈകുന്നേരം 5 ന് ആഘോഷമായ വി.കുർബാന: റവ.ഫാ, ജിജോ കോട്ടക്കാവിൽ എം.എസ്.ടി , ജപമാല Read More…
അർബുദ പ്രതിരോധ കാമ്പയിന് ഊർജ്ജം പകർന്ന് ‘ആരോഗ്യ-ആനന്ദ സംഗമം’ വനിതാകൂട്ടായ്മ
കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ’ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് ‘ആരോഗ്യ-ആനന്ദ സംഗമം’ വനിതാകൂട്ടായ്മ. അർബുദ പരിശോധനയും ചികിത്സയും നടത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീയും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സംഗമം ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും അർബുദ അതിജീവിതയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. നിഷ ജോസ് കെ. മാണിയെ ‘ആരോഗ്യം ആനന്ദം-അകറ്റാം Read More…
വൃത്തിയുടെ കാഴ്ച ഒരുക്കി ചിത്രപ്രദർശനം
മുരിക്കുംവയൽ: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ ശുചിത്വ മിഷൻ കാഴ്ച്ച എന്ന പേരിൽ സ്കൂൾ കുട്ടികൾക്കായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉൽഘാടനം മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ പി കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് ജി ഇ ഒ Read More…
എസ്.പി.സി കേഡറ്റുകൾക്കായി അഞ്ചു ദിവസത്തെ ക്യാമ്പ് ആരംഭിച്ചു
കോട്ടയം: എസ്.പി.സി പദ്ധതിയുടെ കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് 04.02.2025 തീയതി മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്. എ ഐ.പി.എസ് നിർവ്വഹിച്ചു. ലഹരിക്കെതിരെ ദീപ പ്രകാശനം നടത്തിക്കൊണ്ടാണ് കേഡറ്റുകൾ ജില്ലാ പോലീസ് മേധാവിയെ വരവേറ്റത്. കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടും SPC ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതികുമാർ.പി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി Read More…
മാർ സ്ലീവാ മെഡിസിറ്റിയേയും രൂപതയെയും കളങ്കപ്പെടുത്താൻ ശ്രമം; ആരോപണങ്ങൾ അടിസ്ഥാന രഹിതം
പാലാ: പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു. മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്. 2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം Read More…
പ്രമുഖ സാഹിത്യകാരൻ എ.എസ് കുഴികുളം (ഏബ്രഹാം എസ്) നിര്യാതനായി
പാലാ: പ്രമുഖ സാഹിത്യകാരൻ എ.എസ് കുഴികുളം (ഏബ്രഹാം. എസ്-89) നിര്യാതനായി. സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ.എസ് കുഴികുളം പാലാ വലവൂർ കുഴികുളം കുടുംബാംഗമാണ്.ദീർഘകാലം ചേർത്തല അരൂർ ഹൈസ്കൂൾ, കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം. നിർവൃതിയും നിറപറയും (നിരൂപണം), കഴുകന്മാർ (നോവൽ), തെരഞ്ഞെടുത്ത കുഴികുളം കവിതകൾ (കവിതാ സമാഹാരം) എന്നിവയാണ് പ്രധാന സാഹിത്യകൃതികൾ. കിരണം മാസിക ചീഫ് എഡിറ്റർ, പാലാ സഹൃദയ സമിതി സജീവ അംഗം എന്നീ Read More…
രാമപുരത്ത് മോളി ജോഷി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി
പാലാ: രാമപുരം ഗ്രാമ പഞ്ചായത്ത് ജി.വി ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മോളി ജോഷി വെള്ളച്ചാലിനെ മത്സരിപ്പിക്കും.ഇന്നു ചേർന്ന എൽ.ഡി.എഫ് നേതൃയോഗമാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. എൽ.ഡി.എഫ് മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മോളി മത്സരിക്കുക. സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട മോളി ജോഷിക്ക് സ്വീകരണം നൽകി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചു. എൽ.ഡി.എഫ് മുന്നണി യോഗത്തിൽ കൺവീനർ ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാൽ, എം.ടി.ജാൻ്റിസ്, സണ്ണി പൊരുന്നക്കോട്ട്, വി.ജി.വിജയകുമാർ, പയസ് അഗസ്റ്യൻ, അജി സെബാസ്ത്യൻ, പി.എ.മുരളി, Read More…
കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു
പാലാ: കുടുംബവഴക്കിനെത്തുടർന്നു മരുമകൻ അമ്മായിയമ്മയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണു മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ അന്ത്യാളത്താണു സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്നു രാവിലെയാണ് ഇരുവരും മരിച്ചത്. മനോജിനെതിരെ വീട്ടുകാർ പൊലീസിൽ നേരത്തെയും പരാതി നൽകിയിരുന്നു. മനോജിന്റെ Read More…