general

ചകിണിപ്പലം സംരക്ഷണ ഭിത്തി കെട്ടുന്നതുമായി സംബന്ധിച്ചു LDF നുണ പ്രജാരണം അവസാനിപ്പിക്കണം: കോൺഗ്രസ്

മുത്തോലി :മുത്തോലി പഞ്ചായത്തിന്റെ അധീനതയിൽ (പാലത്തിന്റ മൂന്ന് സൈഡുകളും) ഉള്ള ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി പാലാ MLA മാണി സി കാപ്പനും കടുത്തുരുത്തി MLA മോൻസ് ജോസഫ് എന്നിവർ P W D മിനിസ്റ്റർക്ക് സമർപ്പിച്ച നിവേദനതിന്റ അടിസ്ഥാനത്തിൽ 36 ലക്ഷം രൂപ അനുവദിക്കുക്കയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചും കഴിഞ്ഞു. അതിന്റെ മുന്നോടിയായീ സംരക്ഷണ ഭിത്തിയോട് ചേർന്നു നിന്നിരുന്ന മരം മുറിച്ചുമാറ്റുകയും ചെയ്തു വന്നുകൊണ്ടിരിക്കെ വീണ്ടും നിർമാണപ്രവർത്തം തുടങ്ങുകയാണ് എന്നും പറഞ്ഞു വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ Read More…

erattupetta

വോളിബോൾ ടൂർണമെന്റിൽ ഗിരിദീപം ബദനി എച്ച്എസ് എസിന് ഒന്നാം സ്ഥാനം

ഈരാറ്റുപേട്ട :മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി അഖിലകേരള ഇന്റർ സ്കൂൾ ബോയ്സ് വോളി ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ട് സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉദ്ഘാടനം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് നിർവഹിച്ചു. വാശിയേറിയ മത്സരത്തിൽ ഗിരി ദീപം ബദനി എച്ച്എസ്എസ് ഒന്നാം സ്ഥാനവും സെൻറ് പീറ്റേഴ്സ് എച്ച്എസ് എസ് കോലഞ്ചേരി രണ്ടാം സ്ഥാനവും എസ് എം വി എച്ച്എസ്എസ് പൂഞ്ഞാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും Read More…

melukavu

മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ അധ്യാപകരെ ആദരിക്കലുംഅനുസ്മരണവും നടന്നു.1981 മുതൽ 87 വരെയുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും അന്നുണ്ടായിരുന്ന അധ്യാപകരെ ആദരിക്കലും നമ്മളിൽ നിന്നും വേർ പിരിഞ്ഞു പോയവരെ അനുസ്മരിക്കുന്നതുമായ ചടങ്ങാണ് നടന്നത്. മേലുകാവ് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഫ്രാൻസിസ് തിരുമേനിയുടെ അധ്യക്ഷതയി ൽ ശ്രീ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം. ഇന്നലെ വൈകിട്ട് പൂഞ്ഞാർ തെക്കേക്കരയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാതാമ്പുഴ സ്വദേശി അരുണിന് ( 32) പരുക്കേറ്റു.

kottayam

കോട്ടയം കളക്‌ട്രേറ്റിൽ ലീഗൽ എയിഡ് ക്ലിനിക്ക് ആരംഭിച്ചു

കോട്ടയം : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ കളക്‌ട്രേറ്റിൽ ആരംഭിക്കുന്ന ലീഗൽ എയിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും ലീഗൽ എയിഡ് ക്ലിനിക്കുകൾ സഹായകമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പൗരനും അവരുടെ അവകാശത്തെപ്പറ്റി ബോധവാൻമാരാവുകയും അത് നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ഫലവത്താകുന്നത്. സൗജന്യ നിയമ സഹായം ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. ലീഗൽ എയിഡ് ക്ലിനിക്കുകൾ ജനാധിപത്യ സംവിധാനത്തിൽ പുത്തൻ Read More…

general

കൊച്ചിടപ്പാടിയിൽ മുള്ളൻ പന്നിയുടെ സാന്നിദ്ധ്യം

കൊച്ചിടപ്പാടി വാർഡിൽ കാരണത്തില്ലം ( പവിത്രം മിൽ ) വക സ്ഥലത്ത് ഇന്ന് വെളുപ്പിനെയാണ് രണ്ട് മുള്ളൻ പന്നികളെ കണ്ടത്. റബർ ടാപ്പിംഗുമായി ബന്ധപ്പെട്ട് അവിടെ എത്തിയ മനയാനിക്കൽ ബിജുവിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ രണ്ട് മുള്ളൻ പന്നികളെ കാണുകയായിരുന്നു. ആദ്യമായാണ് ഇവിടെ മുള്ളൻ പന്നിയെ കണ്ടതായുള്ള വാർത്ത പുറത്ത് വരുന്നത്. തന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞപ്പോൾ ശത്രുവെന്ന് കരുതി പന്നികൾ മുള്ള് വിടർത്തി ആക്രമിക്കാൻ തയ്യാറായെന്നും തുടർന്ന് പിൻമാറിയെന്നും അവിചാരിതമായി ഇവയെ കണ്ടപ്പോൾ ഭയപ്പെട്ടെന്നും മനയാനിക്കൽ ബിജു Read More…

kottayam

സംസ്ഥാന ബജറ്റില്‍ ജോസ് കെ.മാണി പാലായ്ക്ക് വേണ്ടി ആവശ്യപ്പെട്ട് അനുമതി ലഭിച്ച പദ്ധതികള്‍

കോട്ടയം : പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളായി മുഖ്യമന്ത്രിയും, വ്യവസായ വകുപ്പ് മന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നതായും ജോസ് കെ.മാണി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നത്. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ജോസ് കെ.മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. Read More…

pala

മാർ സ്ലീവാ മെഡിസിറ്റിക്ക് ഊർജ സംരക്ഷണത്തിൽ ഒന്നാം സ്ഥാന പുരസ്കാരം ലഭിച്ചു

പാലാ: കേരള സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംരക്ഷണ പുരസ്കാരങ്ങളിൽ ബിൽഡിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം എന്നിവർ ചേർന്നു പുരസ്കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും Read More…

erattupetta

ബഡ്ജറ്റ് -പൂഞ്ഞാറിന് മികച്ച പരിഗണന : അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്നും, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കുക വഴി നിയോജകമണ്ഡലത്തിന്റെ വികസനത്തിന് വലിയ കുതിപ്പാകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനും, കൃഷിയെയും മലയോര ജനതയെയും സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് അനുവദിച്ചിരിക്കുന്നത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കോരുത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകൾക്ക് ഏറെ ആശ്വാസകരമാകും. ടൂറിസം വികസനത്തിന് പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നതും അധിക ധന വിഹിതം അനുവദിച്ചിരിക്കുന്നതും, തീക്കോയി, പൂഞ്ഞാർ തെക്കേക്കര Read More…

aruvithura

വിസ്മയമായി പ്ലാനറ്റ് പരേഡ്; വിദ്യാർത്ഥികൾക്ക് ഗോളാന്തര കാഴ്ച്ചകൾ ഒരുക്കി അരുവിത്തുറ കോളേജ്

അരുവിത്തുറ :സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗം സംഘടിപ്പിച്ച വാനനിരീക്ഷണ ക്യാമ്പിൽ 845 വർഷത്തിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് വിദ്യാർത്ഥികൾക്ക് അത്ഭുത അനുഭവമായി. സമീപ പ്രദേശങ്ങളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും, മറ്റ് സമീപവാസികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. ക്യാമ്പിൽ ചൊവ്വ, ശനി. വ്യാഴം ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളും ക്രിത്രിമ ഉപഗ്രഹങ്ങളും, ഓറിയോൺ എന്ന നെബുലയും ചന്ദ്രനെയും വ്യക്തമായി കാണാൻ സാധിച്ചു. ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും അരുവിത്തുറ Read More…