kottayam

ക്രൈം സ്പോട്ട് കണ്ടെത്തൽ: കുടുംബശ്രീ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു

കോട്ടയം : സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള കുറ്റകൃത്യം തടയാനായി കുടുംബശ്രീ ജില്ലാ മിഷൻ, ജെൻഡർ വികസന വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു. കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളിൽ കുടുംബശ്രീക്ക് എങ്ങനെ ഇടപെടാമെന്നുള്ളതിന്റെ തെളിവാണ് ക്രൈം മാപ്പിങ് എന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്നിട്ടുള്ള അതിക്രമങ്ങൾ സ്പോട്ട് Read More…

general

കുട്ടിക്കാനം മരിയൻ കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു

ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ലയൺസ് 318Bയുടെ നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ: ഫാദർ തോമസ് ഞള്ളിയിലിന്റെ അധ്യക്ഷതയിൽ മുൻ കിൻഫ്രാ ചെയർമാനും, നാഷണൽ ഫാക്കൽറ്റിയുമായ ശ്രീ ജോർജ്ജ്കുട്ടി ആഗസ്തി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ രൂപാ ആർ, ദേവികാ എം, ആഷ്‌ലി മാത്യു, ടിനോ തോമസ് Read More…

kanjirappalli

ബിജു ചക്കാല കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്ത് അംഗം

കാഞ്ഞിരപ്പള്ളി: മുൻ എം.എൽ.എ. ശ്രീ.തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്തംഗങ്ങൾക്കുള്ള പുരസ്കാരത്തിന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലഅർഹനായി. രണ്ടു ദശാബ്ദത്തിലേറെയായി പൊതു പ്രവർത്തനത്തിൽ സജീവനായ ശ്രീ ബിജു ചക്കാല ഇപ്പോൾ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത് അഞ്ചാം വാർഡായ ആനക്കല്ലിൽ നിന്നുള്ള വാർഡ് അംഗവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമാണ്. രണ്ടാം തവണയാണ് അദ്ദേഹം ഈ വാർഡിനെ പ്രതിനിധീകരിക്കുന്നത്. വാർഡിലെ സാധാരണക്കാരന്റെ ശബ്ദമായി മാറിയ Read More…

erattupetta

പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

ഈരാറ്റുപേട്ട: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

Accident

അമ്മയും 2 മക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ഏറ്റുമാനൂർ മനക്കപ്പാടത്തിനു സമീപം റെയിൽവേ ട്രാക്കിൽ അമ്മയും 2 പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിൽ മൂന്നുപേരുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിർത്താതെ ഹോണടിച്ചെങ്കിലും Read More…

aruvithura

വേറിട്ട ആശയാവതരണവുമായി അരുവിത്തുറ കോളജിൽ ‘സ്റ്റിൽ ലിവിങ്’ പ്രകാശനം ചെയ്തു

അരുവിത്തുറ: വേറിട്ട ആശയാവതരണവുമായി അരുവിത്തുറ കോളജിൽ ‘സ്റ്റിൽ ലിവിങ്’ പ്രകാശനം ചെയ്തു. സഹജീവികളോടുള്ള സ്നേഹത്തിന്റെ ആഴം തൊട്ടറിയുന്ന സിൽ ലിവിങ് ഷോർട്ട് ഫിലിമിന്റെ പ്രകാശനവും ആദ്യ പ്രദർശനവും അരുവിത്തുറ സെന്റ് ജോർജസ് കോളജ് ഡിജിറ്റൽ തീയറ്ററിൽ നടന്നു. കോളജിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥി ബേസിൽ എൽദോ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ പ്രമുഖ ചലച്ചിത്ര താരം കോട്ടയം രമേശാണ് പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത Read More…

kottayam

പിസി ജോർജ്ജിൻ്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദപ്രതിവാദം; ജാമ്യം ലഭിക്കുമോയെന്ന് നാളെ അറിയാം

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിൽ കഴിയുന്ന പിസി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് നാളെ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി ഇതിനെ എതിർത്തു. ജാമ്യ വ്യവസ്ഥകൾ പിസി ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് പിസി Read More…

general

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം :രമേശ് ചെന്നിത്തല

സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തിടെ പുറത്തിറങ്ങിയ മലയാളചിത്രം മാർക്കോ ഉൾപ്പെടെയുള്ള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനൊപ്പം ആർ.ഡി.എക്സ്, മാർക്കോ പോലുള്ള സിനിമകൾ വന്ന് ആളുകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതെല്ലാം തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ​ഗവണ്മെന്റ് ഇവിടെ നിഷ്ക്രിയമായിരിക്കുകയാണ്. ഏത് മാർ​ഗത്തിലൂടെയും ജനങ്ങളെ വഴിതെറ്റിക്കാനും Read More…

obituary

വെളിയത്ത് യൂസുഫ് നിര്യാതനായി

ഈരാറ്റുപേട്ട : മുസ്ലിം ലീഗിന്റെ ആദ്യകാലനേതാവ് നടയ്ക്കൽ വെളിയത്ത് യൂസുഫ് നിര്യാതനായി. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് സഹോദരനാണ്. ഭൗതിക ശരീരം നടക്കല്‍ ടര്‍ഫിന് സമീപം ഹാഷിം മിന്റെ വീട്ടില്‍. ഖബറടക്കം ഇന്ന്‌ മഗ്രിബ് നമസ്കാരശേഷം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

general

വെള്ളികുളത്തിനു സമീപം കാരികാട് തീപിടിത്തത്തിൽ കൃഷിഭൂമി കത്തിനശിച്ചു

വെള്ളികുളം : വെള്ളികുളത്തിനു സമീപം കാരികാട് കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായി. ഇന്നലെ (ബുധൻ) രാവിലെ 10 മണിയോടെ വാഴയിൽ ജെയ്സന്റെ പുരയിടത്തിലാണ് ആദ്യം തീപടർന്നത്. പിന്നീട് സമീപപ്രദേശങ്ങളിലെ കൃഷി സ്ഥലത്തേക്ക് ആളിപ്പടർന്നു. വാഴയിൽ ബോസ്, പാമ്പാടത്ത് ആന്റോ, വഴക്കുഴയിൽ ജോഷി എന്നിവരുടെ കൃഷിസ്ഥലത്തേക്കു തീ വ്യാപിച്ച് വലിയ നഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റും ദുർഘടമായ വഴിയും മൂലം ഫയർഫോഴ്സിനും ഈ സ്ഥലത്തേക്കു വരാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. റബർ, കാപ്പി, കുരുമുളക്, Read More…