പാലാ : മൂന്നാനി മനയാനിക്കൽ എൽസമ്മ കുരുവിള (ബേബി- 69) നിര്യാതയായി. മൃതസംസ്കാരം വ്യാഴം (20/02/2025 ) വൈകിട്ട് 4 മണിക്ക് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭൗതിക ശരീരം വ്യാഴം രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരും.
Month: March 2026
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഇടംനേടി : ആന്റോ ആന്റണി എം.പി
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഇടംനേടിയതെന്ന് ആന്റോ ആന്റണി എം.പി. അറിയിച്ചു.ആറു മീറ്റർ വീതിയും 500 മീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പട്ടികയിൽ ഇടം പിടിച്ചത്. പദ്ധതിയിലുൾപ്പെട്ട റോഡുകൾ: തിടനാട് ഗ്രാമപഞ്ചായത്തിലെ കാളകെട്ടി- ഇരുപ്പക്കാവ് -വില്ലണി റോഡ്, വാരിയാനിക്കാട് -മൈലാടി-വെള്ളിമല റോഡ്, വാരിയാനിക്കാട്-പരിന്തിരിക്കൽ റോഡ്, ചെമ്മലമറ്റം-കരിമാപ്പനോലി-കൊക്കരണി- വേങ്ങത്താനം റോഡ്, അമ്പാറനിരപ്പേൽ -മൂന്നാനപ്പള്ളി -ചിറ്റാർ റോഡ്, ഞാണ്ടുംകണ്ടം- ചാറടി-കണ്ണാനി റോഡ്, പൂവത്തോട് -പുരയിടത്തിൽ -വലിയപാറ റോഡ് Read More…
പാതയോര സൗന്ദര്യവൽക്കരണം: തൊഴിലാളികളുടെ കട്ട സപ്പോർട്ട്
കോട്ടയം ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന് ജില്ലാ ഭരണകൂടം തയാറാക്കുന്ന പദ്ധതിക്ക് പിന്തുണയുമായി വിവിധ ട്രേഡ് യൂണിയനുകൾ. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചു ചേർത്ത ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗമാണ് പദ്ധതിക്ക് പൂർണപിന്തുണ അറിയിച്ചത്. പാതയോരങ്ങൾ സൗന്ദര്യവത്കരിക്കുന്നതിനും മാലിന്യവിമുക്തമാക്കുന്നതിനും കളക്ടർ മുന്നോട്ടുവച്ച നിർദ്ദേശങ്ങളെ യൂണിയൻ നേതാക്കൾ സ്വാഗതം ചെയ്തു. മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ച് പരിപാടി വൻ വിജയമാക്കാനുള്ള സന്നദ്ധത അറിയിച്ചു. ഓട്ടോറിക്ഷ, ടാക്‌സി സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ചെടികൾ നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനും Read More…
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരുക്ക്
പാലാ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശികളായ സഹോദരങ്ങൾ അജിൽ ജിത്ത് (43) , അരുൺ ജിത്ത് ( 40) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഐങ്കൊമ്പ് ഭാഗത്തുവച്ചായിരുന്നു അപകടം.
പാലാ പൂവരണിയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 6 പരുക്ക്
പാലാ: പാലാ പൊന്‍കുന്നം ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം ആറു പേര്‍ക്ക് പരിക്ക്. വൈകിട്ട് അഞ്ചരയോടെ കടയത്തിന് സമീപം നിയന്ത്രണം വിറ്റ ഫോര്‍ച്യൂണര്‍ മറ്റ് രണ്ട് കാറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. പൂവരണി, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ പാലായിലുള്ള സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലായില്‍ നിന്നും പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്ന ഓയില്‍ അഗ്നിശമന സേനാംഗങ്ങള്‍ കഴുകി വൃത്തിയാക്കി.
മഞ്ഞപിത്തo പിടിപെട്ട് വിദ്യാർത്ഥി മരിച്ചു
പാലാ: പാലാ സെ.തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. തുടർച്ചയയുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ജോസ്, കെ.മാണി എം.പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് (എം) സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ചക്കാമ്പുഴയിലും സമീപമേഖലയിലും നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ടിരുന്നു.പലരും ആഴ്ച്ചകളിലായി ചികിത്സയിലുമാണ്. മാതാവ്: മാറിക ഇരട്ടയാനിക്കൽ സിനി. സഹോദരങ്ങൾ: ബിന്റോ, ബിബിൻ. Read More…
ശ്രേഷ്ഠ അധ്യാപക പുരസ്കാരം സെയ്തു മുഹമ്മദ് മൗലവിക്ക്
ഈരാറ്റുപേട്ട: പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ഇസ് ലാമിക അധ്യാപന രംഗത്ത് ശ്രദ്ധേയനുമായിരുന്ന പരേതനായ ശൈഖുനാ മുഹമ്മദ് യൂസഫ് ഫാദിൽ ബാഖവിയുടെ (ഈരാറ്റുപേട്ട ) നാമധേയത്തിൽ അൽ അബാബ് ഉലമാ കൗൺസിൽ ഏർപ്പെടുത്തി എല്ലാവർഷവും നൽകിവരുന്ന ശ്രേഷ്ഠാധ്യാപക പുരസ്കാരത്തിന് തൊടുപുഴ സ്വദേശിയും തെക്കൻ കേരളത്തിലെ പല പ്രധാന അറബി കോളേജുകളിലും സേവനം ചെയ്യുകയും നിലവിൽ കാരിക്കോട് മുനവ്വറൽ ഇസ് ലാം അറബിക് കോളേജിൽ ദീർഘകാലമായി മുദരിസുമായ ഉസ്താദ് സൈദ് മുഹമ്മദ് ഖാസിമിയെ തിരഞ്ഞെടുത്തിരിക്കുന്നു. ഫെബ്രുവരി 26 ബുധനാഴ്ച Read More…
വജ്ര ജൂബിലി വർഷത്തിൽ രക്ത ദാനവുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്
അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് 75 വിദ്യാർത്ഥികൾ രക്തം ദാനം നൽകി. കോളേജ് എൻ.എസ്. എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത്. കാരിത്താസ് – മാതാ ബ്ലഡ് ബാങ്ക് തെള്ളകവും ലയൺസ് – എസ്. എച്ച് ബ്ലഡ് ബാങ്ക് കോട്ടയവുമാണ് രക്തം സ്വീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട Read More…
ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിൽ അക്ഷരത്തെറ്റ്; തെറ്റ് ചൂണ്ടിക്കാട്ടിയ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു
മൂന്നിലവ് : ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാർഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു മറ്റൊരു വിദ്യാർഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, Read More…
സ്നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി
ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലിയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി. എം. ജി യൂണിവേഴ്സിറ്റി എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഇ എൻ ശിവദാസൻ,കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ, കോളേജ് ബർസാർ റവ. ഫാ. സ്‌കറിയ മലമാക്കൽ എന്നിവർ മുഖ്യ അഥിതികൾ ആയ ചടങ്ങിന് , എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ Read More…











