കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു. അസം സ്വദേശിയായ ലളിത് (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Month: February 2025
കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന കേരളത്തെ അപമാനിക്കൽ : തോമസ് ഉണ്ണിയാടൻ
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ നടത്തിയ പ്രസ്താവനകൾ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. ഇടക്കാല ബജറ്റിൽ അവഗണന ഉണ്ടായപ്പോൾ യഥാർത്ഥ ബജറ്റിൽ കേരളത്തിന് പ്രത്യേകിച്ച് തൃശൂരിന് നേട്ടമുണ്ടാകുമെന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബി ജെ പി എം പി കൂടിയായ മന്ത്രി പറഞ്ഞത്. എന്നാൽ ഈ അവകാശവാദം പൊളിഞ്ഞപ്പോൾ ആയതിന്റെ കുറ്റം കേരളത്തിലെ ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും എന്തെങ്കിലും കിട്ടണമെങ്കിൽ Read More…
ഫ്യൂച്ചർ സ്റ്റാർസ് പഠന- വിനോദയാത്ര നടത്തി
മുണ്ടക്കയം : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ മേൽനോട്ടത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ “എംഎൽ യോടൊപ്പം ഒരു ദിവസം” എന്ന പേരിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയോടൊപ്പം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഒരു സൗജന്യ പഠന-വിനോദയാത്ര നടത്തി. ഗവി, വള്ളക്കടവ് എന്നീ സ്ഥലങ്ങളിലേക്ക് നടത്തിയ വിനോദയാത്രയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ – ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നുമായി ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2 കുട്ടികളെ വീതമാണ് പഠന Read More…
പെൻഷൻ പരിഷകരണ കമ്മീഷൻ ഉടൻ നിയമിക്കുക :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ്
ഈരാറ്റുപേട്ട: പെൻഷൻ പരിഷകരണ കമ്മീഷൻ ഉടൻ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി. എം റഷീദ് പഴയം പള്ളിൽ അധ്യ ക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ലളിതഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്. ടി. എം. റഷീദ് പഴയം പള്ളിൽ. സെക്രട്ടറി സെബാസ്റ്റ്യൻ മേക്കാട്. ട്രഷറര്‍ എൻ. കെ. ജോൺ വടക്കേൽ. വൈസ് പ്രസിഡന്റ് മാർ കെ. ഇ. എം. ബഷീർ. Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ പാമ്പാടി സ്വദേശികളായ ജെസ്സൻ (28 ) ദേവിക ( 27 ) എന്നിവരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.
പ്ലാത്തോട്ടത്തിൽ ബെന്നി സെബാസ്റ്റ്യൻ നിര്യാതനായി
പെരുന്നിലം : പ്ലാത്തോട്ടത്തിൽ ബെന്നി സെബാസ്റ്റ്യൻ (60 ) നിര്യാതനായി. ഭൗതീകശരീരം നാളെ (തിങ്കളാഴ്ച) വൈകുന്നേരം 5 ന് വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ( 04-02-2025) ചൊവ്വാഴ്ച രാവിലെ 10ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനെ അക്രമിച്ച കേസ് : കുറവിലങ്ങാട്ട് യു.ഡി.എഫ് പ്രതിഷേധം
കുറവിലങ്ങാട് : യുഡിഎഫ് കുറവലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടിനെ അക്രമിച്ചതിലും എൽഡിഎഫി ന്റെ നേതൃത്വത്തിൽ യുഡിഎഫ് പഞ്ചായത്ത് മെമ്പർമാരെയും യുഡിഎഫ് നേതാക്കന്മാരെയും അപമാനിച്ചതിൽ പ്രതിഷേധിച്ചും കുറവലങ്ങാട് വമ്പിച്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടന്നു. കെപിസിസി മെമ്പർ അഡ്വക്കേറ്റ് ടി ജോസഫ്, കേരള കോൺഗ്രസ് നേതാവ് തോമസ് കണ്ണന്തറ, യുഡിഎഫ് ചെയർമാൻ ബിജു മൂലംകുഴ, കൺവീനർ ശ്രീ സനോജ് മുറ്റത്താണി, ഡിസിസി ജനറൽ സെക്രട്ടറി ശ്രീ സുനു ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ Read More…
ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം : എസ്.എം.വൈ.എം
പാലാ: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നിലപാട് തികച്ചും പ്രതിഷേധാർഹമെന്ന് എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിയത് 80:20 അനുപാതത്തിലെ അനീതി തിരുത്തിച്ചതിലുള്ള കുടിപ്പകയാണ് എന്ന സംശയം സംഘടന ഉയർത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്രൈസ്തവർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും കിട്ടാതിരിക്കാൻ ഉള്ള പല ശ്രമങ്ങളിൽ ഒരു ശ്രമമാണിത്. ന്യൂനപക്ഷങ്ങൾക്കുവേണ്ടി കോടികണക്കിന് രൂപ വകയിരുത്തിയിരുന്ന കാലയളവിൽ 80:20 അനുപാതത്തിലാണ് അവ വിതരണം ചെയ്തിരുന്നത്. ആ അനുപാതം ഭരണഘടന വിരുദ്ധമാണ് എന്ന് ഹൈക്കോടതിയിൽ Read More…
ബ്രൂവറി-ഡിസ്റ്റിലറി അനുമതിക്കെതിരെ ”സമരജ്വാല” പാലായില്‍ ഫെബ്രുവരി 4 ന്
പാലാ: പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും തുടരുന്ന ജനദ്രോഹമദ്യനയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 4 ന് ചൊവ്വാഴ്ച 4 മണിക്ക് പാലായില്‍ സമരജ്വാല പ്രതിഷേധ പരിപാടി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിളയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടികള്‍ മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്യും. സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. Read More…
വിടപറയലിന്റെ സായാഹ്നം ഒരുക്കി മുസ്ലിം ഗേൾസ് സ്കൂൾ
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന എ.അബ്ദുൽ ഹാരിസ്, റ്റി.ഇ.ഷെമീമ, കെ.ജി.രാജി , ഡോ.കെ.എം,മഞ്ജു ,കെശോഭ , എൻ.എ. ഷീബ എന്നി വർക്കുള്ള വിട പറയലിന്റെ സായാഹ്നം ( ജുദാ ഈ ശ്യാം) ഒരുക്കി സ്കൂൾ നടത്തിപ്പ്കാരായ മുസ് ലിം എഡ്യൂ ക്കേഷണൽ ട്രസ്റ്റ്. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു ഡയമണ്ട് ജുബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ മുഹമ്മദ് Read More…