erattupetta

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി

ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ പി.എസ് മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി. വിദ്യാർത്ഥി കളുടെ അനുകാലിക വിഷയങ്ങളുമായുള്ള ചോദ്യങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ മറുപടി നീണ്ട കൈയ്യടികളോടുകൂടിയാണ് വിദ്യാർത്ഥികൾ വരവേറ്റത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി.ലീന എന്നിവർ സംസാരിച്ചു.

Accident

ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം

പാലാ : ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി സ്വദേശി ആൽവിൻ കെ അരുണിനെ (21)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊരട്ടി ഭാഗത്ത് വച്ചായിരുന്നു അപകടം.

erattupetta

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു

ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്: ഒന്നാംമൈല്‍ – പാലമ്പ്ര – കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് – കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര – വെളിച്ചിയാനി റോഡ് – 25 ലക്ഷം രൂപ, ആലുംതറ – ഈന്തുംപള്ളി – Read More…

obituary

കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) നിര്യാതനായി

അരുവിത്തുറ :പെരുന്നിലം കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഉപ്പുതറ വട്ടക്കുന്നേൽ മേരി. മക്കൾ: റോയി ആന്റണി, റൂബി ആന്റണി, റീനാ ആന്റണി. മരുമക്കൾ: അനുമോൾ കുന്നപ്പള്ളിൽ(ആനക്കല്ല്), ജോബിൻ കരിപ്ലാക്കൽ (മണ്ണാർക്കയം).

teekoy

തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം

തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് ( 23-01-2025) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലെറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ മാനേജർ റെവ്‌. ഫാദർ തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. പാല എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാദർ ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയ 15 പൂർവ്വ Read More…

general

80-ാംമത് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

മുരിക്കുംവയൽ : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 80-ാംമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.ദീർഘനാളായി ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയി സേവനം അനുഷ്ഠിച്ച് വരുന്ന ജി ലേഖ ടീച്ചറിന് ൽകുന്ന യാത്രയയപ്പും, എഴുത്താളൻ ഡോക്ടർ അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും, റാഞ്ചിയിൽ വച്ച് നടന്ന അണ്ടർ 19ഹൈജമ്പിൽഒന്നാം സ്ഥാനം ലഭിച്ച ജൂവൽ തോമസിനെയും ആദരിക്കുകയും ചെയ്തു. കേരള ഗവൺമെൻ്റ് പ്ലാൻ ഫണ്ടിൽ അനുവദിച്ച് നിർമ്മച്ച മോഡൽ റിസോഴ്സ് ഇൻക്യൂസീവ് റൂമിൻ്റെയും Read More…

ramapuram

രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ 2024 – 25 വർഷത്തെ വിജയോത്സവം

രാമപുരം: രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ 2024 – 25 വർഷത്തെ വിജയോത്സവം നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി റവ ഫാ ബെർക്കുമാസ് കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാലാ രൂപത അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിൽ തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ വർഷം പാഠ്യ പാഠ്യേതര രംഗങ്ങളിൽവിജയികളായ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് Read More…

pala

ഗാന്ധിജിയുടെ ജീവിത സന്ദേശം മാനവികതയുടേത്: ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ്

പാലാ: ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായി ലോക നേതാക്കൾ തീരുമാനമെടുത്താൽ ലോകത്തുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ശ്വാശ്വതപരിഹാരം കാണാനാകുമെന്ന് ഓസ്ട്രേലിയയിലെ നോർത്തേൻ ടെറിറ്ററിയിലെ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ് പറഞ്ഞു. ജന്മനാട്ടിലെത്തിയ ജിൻസൺ പാലാ മൂന്നാനിയിലെ മഹാത്മാഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു. ഗാന്ധിയൻ ആശയങ്ങൾ ലോകത്തെവിടെയും പ്രസക്തമാണ്. ഗാന്ധിജിയുടെ ആദർശങ്ങൾക്കുള്ള മൂല്യം അനുദിനം വർദ്ധിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയ സന്ദേശം മാനവികതയുടെയായിരുന്നുവെന്നും ജിൻസൺ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ Read More…

ramapuram

ആർട്സ് ഫെസ്റ്റ് ‘താളധ്വനി’ 2025

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആർട്സ് ഫെസ്റ്റ് ‘താളധ്വനി’ 2025 പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ഭരത നാട്ട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിര, പെയിന്റിങ്, ഫൈൻആർട്സ് , മോണോആക്ട് , മാപ്പിളപ്പാട്ട്, മലയാളം- ഇംഗ്ലീഷ് പ്രസംഗം, കവിത, പദ്യം ചൊല്ലൽ, ദഫ്മുട്ട് തുടങ്ങിയ 38 ഓളം ഇനങ്ങളിലായി 100 ൽ അധികം കലാകാരൻമാർ പങ്കെടുത്തു. മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് Read More…

vakakkad

ബൗദ്ധികമായ വളർച്ചയ്‌ക്കൊപ്പം കുട്ടികൾക്ക് ആത്മീയ മാനുഷിക ധാർമിക മൂല്യങ്ങളുടെ ശക്തമായ അടിത്തറയും ഉണ്ടാവണം: ഫാ. ജോർജ് പുല്ലുകാലായിൽ

വാകക്കാട്: കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന പരിശീലന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും ബൗദ്ധിക വളർച്ചയ്‌ക്കൊപ്പം കുട്ടികൾക്ക് ആത്മീയവും മാനസികവും ധാർമികവുമായ മൂല്യങ്ങളുടെ ശക്തമായ അടിത്തറ ഉണ്ടാവണമെന്നും പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലു കാലായി പറഞ്ഞു. മികവിന്റെയും ഗുണമേന്മയുടെയും ഒരു പര്യായമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാറുന്നു എന്നതിൽ ഒട്ടും അതിശയോക്തി ഇല്ലയെന്നും നേട്ടങ്ങൾ പെട്ടെന്ന് ഭാഗ്യം കൊണ്ട് വന്നുചേരുന്നവയല്ലെന്നും കൂട്ടായ്മയുടെ ഫലമാണ് സ്കൂളിൻ്റെ വിജയരഹസ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിന്റെ Read More…