kottayam

ആംബ്രോക്സ് കോട്ടയം എന്ന പേരിലുള്ള അംബാസിഡർ കാറുകളുടെ ഉടമസ്ഥരുടെ കൂട്ടായ്മ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സന്ദേശറാലി നടത്തുന്നു

കോട്ടയം: ആംബ്രോക്സ് കോട്ടയം എന്ന പേരിലുള്ള അംബാസിഡർ കാറുകളുടെ ഉടമസ്ഥരുടെ കൂട്ടായ്മ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വീൽസ് ഫോർ വെട്രൻസ് എന്ന പേരിൽ അൻപതിൽപ്പരം അംബാസിഡർ കാറുകളുമായി ഒരു സന്ദേശറാലി നടത്തുന്നു. വെള്ളൂർ മൂർക്കാട്ട് പടിയിൽ നിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച് തലപ്പാറ തലയോലപ്പറമ്പ് വൈക്കം വലിയ കവല വഴി വൈക്കം ബീച്ചിൽ നാലുമണിക്ക് എത്തിച്ചേരുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വൈക്കം ബീച്ച് മൈതാനിയിൽ എത്തിച്ചേരുന്ന റാലിയെ വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഇതിനോട് അനുബന്ധിച്ച് നടത്തുന്ന Read More…

kottayam

ചൂടിൽ കോട്ടയം രാജ്യത്ത് രണ്ടാമത്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിന്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇന്നലെ കോട്ടയത്ത് അസാധാരണമായി ചൂടു വർധിച്ചു. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് അധികം. താപനില ഉയരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 38.5, മാർച്ച് 12ന് 39.0, ഏപ്രിൽ 28ന് 38.5 ഡിഗ്രി സെൽഷ്യസ് വരെ കോട്ടയത്ത് Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പിഴക് സ്വദേശി അഖിൽ ( 23) ഗാന്ധിനഗർ സ്വദേശി ഷമൽ (26 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് നെടുങ്കണ്ടത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു പരുക്കേറ്റ നെടുങ്കണ്ടം സ്വദേശി അയൂബിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Accident

തൊടുപുഴയിൽ കാറിന് തീപിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കരനായിരുന്നു. പെരുമാകണ്ടം നരകുഴിയിൽ വെച്ചാണ് കാർ കത്തി നശിച്ചത്. കാർ പൂർണമായും കത്തി നശിച്ചു.റോഡിൽ നിന്നും മാറ്റി വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.

aruvithura

അരുവിത്തുറ കോളേജിൽ തൊഴിൽ മേള സംഘടിപ്പിച്ചു

അരുവിത്തുറ : കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായിസംഘടിപ്പിച്ച തൊഴിൽ മേള ‘പ്രയുക്തി 2025കോളേജിൽ നടന്നു. 30 കമ്പനി കൾ പങ്കെടുത്ത മേള തൊഴിൽ അന്വേഷകരുടെ വലിയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്ത മേളയിൽ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ ഡി എസ് ഉണ്ണികൃഷ്ണൻ, Read More…

pala

പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികൽസയ്ക്കായി പുതിയ കെട്ടിടം നിർമ്മാണo തിങ്കളാഴ്ച (27/ 1/ 2025) ആരംഭിക്കും: ഷാജു തുരുത്തൻ

പാലാ: പാലാ നഗരസഭ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിൽസ വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു.വി. തുരുത്തൻ അറിയിച്ചു. മൂന്ന് നിലകൾ വിഭാവനം ചെയ്ത് നാഷണൽ ആയുഷ് മിഷൻ ഫണ്ട് വഴി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ആദ്യ നിലയുടെ നിർമ്മാണം ഇപ്പോൾ പൂർത്തിയാകുന്നത്. ആധുനിക സൗകര്യങ്ങളോടെ 13 കിടക്കകളാണ് ഈ മന്ദിരത്തിൽ സജ്ജീകരിക്കുക.1981ൽ അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി അനുവദിച്ച ഹോമിയോ ആശുപത്രി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വന്നിരുന്നത്. Read More…

kunnonni

കുന്നോന്നിയില്‍ വൈദ്യുതി നിലച്ചാല്‍ ഫോണും നിലയ്ക്കും; വീണ്ടും പോര്‍ട്ട് ചെയ്യുമെന്ന് ഉപയോക്താക്കള്‍

കുന്നോന്നിയില്‍ വൈദ്യുതിബന്ധം നഷ്ടപ്പെട്ടാല്‍ ആ നിമിഷം ബി.എസ്.എന്‍.എലിന്റെ മൊബൈല്‍ കവറേജും നഷ്ടമാകും. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റില്‍ ആവലാതിയും പരാതിയും പറഞ്ഞു മടുത്തു വെന്ന് റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു. 4ജിയും 5ജിയും ആക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ഇനി ബാറ്ററിയോ ജനറേറ്ററോ വാങ്ങി വച്ചിട്ട് പ്രചരണം നടത്തിയാല്‍ മതി. ജില്ലയില്‍ ഒട്ടുമിക്ക മേഖലകളിലെയും ഈ പ്രശ്‌നം പരിഹരിച്ചിട്ട് നാളുകളായി. എന്നാല്‍ വര്‍ഷങ്ങളായുള്ള പരാതികളില്‍ കുന്നോന്നി വിഷയത്തില്‍ പരിഹാരം കാണാത്തത് ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ്. Read More…

general

മുനമ്പം ജനത ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എംപിമാർക്കും അയയ്ക്കുന്ന തുറന്ന കത്ത്

വിഷയം: 1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്ത്, ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടനാവകാശങ്ങളും മതേതരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള അപേക്ഷ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വികസനത്തിനും താങ്കളും താങ്കളുടെ പാർട്ടിയും നല്കുന്ന സേവനങ്ങൾക്കു നന്ദി. ഭാരതത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ബലപ്പെടുത്തുന്നതിന് ഇനിയും താങ്കൾക്കും പാർട്ടിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.  കേരളത്തിലെ എറണാകുളം ജില്ലയിലെ മുനമ്പം ഗ്രാമത്തിലെ നിവാസികളായ ഞങ്ങൾ, 2013-ൽ ഭേദഗതി വരുത്തിയ 1995-ലെ വഖഫ് നിയമം മൂലം ഞങ്ങളെയും രാജ്യത്തുടനീളമുള്ള നിരവധി പൗരന്മാരെയും ബാധിക്കുന്ന അതീവഗുരുതരമായ അനീതിയുടെ ഒരു പ്രശ്നം പരിഹരിക്കുന്നതിന് Read More…

general

കെ സി വൈ എൽ അരീക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ്‌ ടൂർണമെന്റ് ആരംഭിച്ചു

അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിന്റെ ശതോത്തരരജത ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി കെ സി വൈ എൽ അരീക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല ക്രിക്കറ്റ്‌ ടൂർണമെന്റ് ആരംഭിച്ചു. അരീക്കര ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ അരീക്കര യൂണിറ്റ് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജിതിൻ തോമസ്, ചിക്കു മാത്യു, സ്റ്റെഫിൻ ജോസ്,ജോസ്മോൻ രാജു, സഞ്ജു തോമസ് എന്നിവർ നേതൃത്വം നൽകി. കെ Read More…

kottayam

ദേശീയ പതാക നിർമിക്കാൻ നിലവാരമില്ലാത്ത തുണി :വ്യാപാര സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനിൽ പ്രവർത്തിക്കുന്ന എ.എസ്. ട്രേഡേഴ്‌സ്, ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അർബൻ തജീർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിധി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീജ സന്തോഷാണ് പരാതിക്കാരി. മുൻകൂറായി വാങ്ങിയ 17 ലക്ഷം രൂപാ തിരിച്ചു നൽകണമെന്നും സേവനത്തിലെ അപര്യാപ്തതയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്കും നഷ്ടപരിഹാരമായി 25000 രൂപ നൽകണമെന്നുമാണ് വിധി. Read More…