തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വിനോദസഞ്ചാര കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ഹരിതകേരള മിഷൻ ജില്ലയിലെ 30 ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു. അതിലൊന്നാണ് മാർമല അരുവി. മാർമല അരുവി ടൂറിസം കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി 100% മാലിന്യമുക്ത പ്രദേശമാക്കിയിരിക്കുകയാണ്. മാർമലയിൽ ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മാര്‍മലയിൽ വൈദ്യുതി ലൈൻ, ബയോ-ടോയ്‌ലറ്റ്, ടേക്ക് എ ബ്രേക്ക്, ഹരിത ചെക്ക് Read More…
Month: March 2025
ലീനാ സണ്ണി പുരയിടം വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു
പാലാ : പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി സ്ഥാനം രാജിവച്ചു. മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് രാജി. ഇന്ന് വൈകിട്ട് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. കോൺഗ്രസ് എമ്മിന് തന്നെയാണ് ഇനിയുള്ള അവസാന ടേമിലും വൈസ് യർമാൻ സ്ഥാനം. നിലവിലെ ചെയർമാൻ ഷാജു തുരുത്തനും അടുത്തമാസം രാജിവയ്ക്കും. തോമസ് പീറ്ററിനാണ് അടുത്ത ചെയർമാൻ സ്ഥാനം.
കിടത്തി ചികിത്സയ്ക്കായിപാലാ ഗവ: ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു
പാലാ : കിടത്തി ചികിത്സയ്ക്കായിപാലാ ഗവ: ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു. പുതിയ ബേ്ളോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവ്വഹിച്ചു. ശിലാസ്ഥാപനം ജോസ്.കെ.മാണി എംപി നടത്തി. യോഗത്തിൽ മാണി.സി. കാപ്പൻ എം.ൽ.എ അധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ അഥിതിയായിരുന്നു. മുനിസിപ്പൽ ചെയർമാൻ ഷാജു .വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വൈസ് ചെയർമാൻ ലീനാ സണ്ണി പുരയിടം,ളാലം പുത്തൻപള്ളി വികാരി ഫാ ജോർജ് മൂലേച്ചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ Read More…
റേഷൻ വ്യാപാരികൾ സമരം അവസാനിപ്പിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ
റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചികുന്നു. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കുമെന്നും മന്ത്രി Read More…
കെ.എം. മാണിയെ കുറിച്ച് മാണിസം വെബ് സൈറ്റ്: ഓര്‍മ്മകള്‍ നേരിട്ട് പങ്കിടാം
പാലാ : കെ.എം. മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും വീഡിയോകളും വെബ് സൈറ്റില്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്ന തരത്തില്‍ വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത മാണിസം എന്ന വെബ് സൈറ്റിന്റെ (https://manism.in/) ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവിന് മുന്നോടിയായാണ് വെബ്‌സൈറ്റ് ഒരുക്കിയത്. മാണിസം ഒരു ജനക്ഷേമ പ്രത്യയശാസ്ത്രമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സമഭാവനയോടെ മനുഷ്യരെയെല്ലാം Read More…
പാലക്കാട്ടെ ബ്രൂവറി-ഡിസ്റ്റിലറി അനുമതി പിന്‍വലിക്കണമെന്ന് കെ.സി.ബി.സിയുടെ തുറന്ന കത്ത്
പാലക്കാട്ടെ കഞ്ചിക്കോട് ഇലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണത്തിനായി ബ്രൂവറി-ഡിസ്റ്റിലറി യൂണിറ്റിന് നല്‍കിയിരിക്കുന്ന അനുമതി അടിയന്തിരമായി പിന്‍വലിച്ച് കുടിവെള്ള പദ്ധതികള്‍ പോലുള്ള ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ടെമ്പറന്‍സ് കമ്മീഷനും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കത്ത് ഇപ്രകാരമാണ്: സര്‍, എന്തെന്നാല്‍ അങ്ങ് പ്രതിനിധാനം ചെയ്യുന്ന മുന്നണി 2016 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനം ഇങ്ങനെ ആയിരുന്നില്ലേ. ”മദ്യം കേരളത്തില്‍ ഗുരുതരമായൊരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും Read More…
വി ജെ ബേബി കർഷകർക്ക് മാതൃക: ജോസ് കെ മാണി എം പി
പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള മില്യനയർ ഫാർമർ ഓഫ് ഇൻഡ്യ ദേശീയപുരസ്‌കാരം നേടിയ പാലാ വെള്ളിയേപ്പള്ളിൽ വി ജെ ബേബി രാജ്യത്തെ കർഷകർക്ക് തന്നെ മാതൃകയാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കാർഷിക മേഖലയിൽ മാന്ദ്യം നേരിടുകയും കർഷകർ കൃഷിയിൽ നിന്നും പിന്തിരിഞ്ഞുവരുന്ന കാലഘട്ടത്തിൽ തന്റെ കൃഷിയിടത്തെ പരമാവധി വിജയത്തിലെത്തിച്ച വി ജെ ബേബി കർഷകർക്ക് പുതിയ ആവേശം നൽകുന്നതായി ജോസ് കെ മാണി പറഞ്ഞു. പാലായിൽ നടന്ന ലളിതമായ ചടങ്ങിൽ വി Read More…
ജിത്തുമെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെന്റ് സമാപിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം സംഘടിപ്പിച്ച 7 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണ്ണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജിത്തുമെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളിന് സെന്റ് തോമസ് കോളേജ് പാലായെ പരാജയപ്പെടുത്തി. രണ്ടുദിവസമായി നടന്ന മത്സരങ്ങളിൽ പ്രമുഖരായ ആറ് കോളേജ് ടീമുകളാണ് മാറ്റുരച്ചത്. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് സമ്മാനദാനം നിർവ്വഹിച്ചു. ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ Read More…
പീലി വിടർത്തി കൗമാര കലാവാസന്തം; അരുവിത്തുറ കോളേജിൽ “ചിലമ്പ് 2025” ആർട്സ് ഫെസ്റ്റിന് തുടക്കമായി
കൗമാര കലാവസന്തത്തിന്റെ ചിലമ്പൊലികളുമായി സെൻറ് ജോർജ് കോളേജിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി ചിലമ്പ് 2024 എന്ന് പേരിട്ട കലാമാമാങ്കത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, സ്‌റ്റാഫ് കോഡിനേറ്റർ ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർപേഴ്സൺ ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ സോനാ മോൾ ജന:സെക്കട്രി മുഹമ്മദ് സഫാൻ നൗഷാദ് ആർട്സ്സ് ക്ലബ്ബ് സെക്കട്രി Read More…
തുറക്കാത്ത റേഷൻ കടകൾ ഉച്ച മുതൽ ഏറ്റെടുക്കും; വ്യാപാരികളുമായി വീണ്ടും ചർച്ച
അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ കട Read More…