വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്കൂളിൻ്റെ ബസിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥി വട്ടിയൂർക്കാവ് പൊലീസിൻ്റെ കസ്റ്റഡിയിലാണ്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവർ തമ്മിൽ സ്കൂളിൽ വെച്ച് നേരത്തെയുണ്ടായ തർക്കത്തിൻ്റെ വൈരാഗ്യമാണ് Read More…
Month: March 2025
പനച്ചികപ്പാറ ഗവൺമെന്റ് എൽ പി സ്കൂൾ കെട്ടിടം പണി തീർന്നു മാസങ്ങളായിട്ടും കുട്ടികൾക്ക് തുറന്നു കൊടുക്കാത്തതെന്ത്? :എ ഐ എസ് എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി
പനച്ചികപ്പാറ: വർഷങ്ങളോളം സ്കൂൾ കെട്ടിടം പൊളിച്ചിട്ട് കുട്ടികളെയും അധ്യാപകരെയും ദ്രോഹിച്ച ശേഷം പുതിയ കെട്ടിടം പണിതീർത്തിട്ട് മാസങ്ങളായി, കുട്ടികൾക്ക് തുറന്നു കൊടുത്ത് പ്രവർത്തനം ആരംഭിക്കാതെ ഇനിയും ദ്രോഹം തുടരുന്നത് ആരോടുള്ള പക തീർക്കാനാണെന്ന് എ ഐ എസ് എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ചോദിക്കുന്നു. 250ന് മേൽ കുട്ടികളും 125 വർഷങ്ങളുടെ പഴക്കവും പാരമ്പര്യവും ഉള്ള പൂഞ്ഞാർ പഞ്ചായത്തിലെ ഏക ലോവർ പ്രൈമറി സ്കൂളിന്റെ 125ആം വാർഷികം ആഘോഷിക്കാൻ പോകുന്നു എന്നറിയുന്നു എന്നാൽ അവിടുത്തെ കുട്ടികളും അധ്യാപകരും Read More…
CPI കൈപ്പള്ളി ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ കൈപ്പള്ളി ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ സഖാവ് സിന്ധു അജിയുടെ അധ്യക്ഷതയിൽ സിപിഐ ജില്ല എക്സിക്യൂട്ടിവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , AlYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി Read More…
മാലിന്യം പുഴയിൽ തള്ളിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
എരുമേലി: ഇറച്ചിക്കടയിൽ നിന്നുള്ള മാലിന്യം പുഴയിൽ തള്ളിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കന്നുപറമ്പിൽ നൗഫൽ കെ.എച്ച് (49), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് തെക്കേടത്തു നസീർ ടി.എം (49) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിനെ 5 :15 മണിയോടുകൂടി ഓട്ടോറിക്ഷയിൽ ഇറച്ചി കടയിൽ നിന്നുള്ള മാലിന്യം കടവനാൽ കടവ് പാലത്തിൽ എത്തിച്ച് മണിമലയാറ്റിലേക്ക് തള്ളുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി Read More…
ആവേശമായി പുതിയ ബസ് സർവീസ്
തലപ്പുലം പഞ്ചായത്തിന്റ ഗ്രാമീണ ഭംഗി നുകർന്നു കൊണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു. രാവിലെ 6.30 ന് കളത്തുക്കടവിൽ ആരംഭിച്ചു തെള്ളിയാമറ്റം, പ്ലാശ്നാൽ, ഇഞ്ചോലിക്കാവ്, ഈരാറ്റുപേട്ട, അമ്പാറ നിരപ്പ്, ചേന്നാട്,ചോറ്റി എന്നീ സ്ഥലത്തു കൂടിയാണ് സർവീസ് നടത്തുന്നത്. ബസ് പ്ലാശ്നാൽ എത്തിയപ്പോൾ വമ്പിച്ച സ്വീകരണം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും ആയ അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ മെബർ മാരായ ബിജു K. K, സുരേഷ് P. K, എൽസമ്മ തോമസ്, ബാങ്ക് ഡയറക്ടർ ബോർഡ് Read More…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 2 °C മുതൽ 3 °C വരെ താപനില ഉയരും
വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന Read More…
‘എഴുത്തുകൾ’ പ്രകാശനം ചെയ്തു
കോട്ടയം : സംസ്ഥാന ഓഡിറ്റ് വകുപ്പും കോട്ടയം ജില്ലാ ഭാഷാ സമിതിയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുപുറത്തിറക്കിയ പുസ്തകസമാഹാരം ‘എഴുത്തുകൾ’ രണ്ടാം പതിപ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓഡിറ്റ് വിഭാഗം റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പരേതനായ പി.ബി. നടരാജന്റെ ഭാര്യ വിജയമ്മാളിന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം. ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി Read More…
ചിറപ്പുറത്ത് (ഇളംതുരുത്തിയിൽ) സി.എം.കുര്യൻ നിര്യാതനായി
തലപ്പുലം: ചിറപ്പുറത്ത് (ഇളംതുരുത്തിയിൽ) സി.എം.കുര്യൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 2.45ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പൂവരണി പാലയ്ക്കൽ സെലിൻ കുര്യൻ. മക്കൾ: മെറീജ, മഞ്ജു (ടീച്ചർ സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആലക്കല്ല്), മാനുവൽ CM Kurian passed away (ദുബായ്), തോമസ്. മരുമക്കൾ: ബെന്നി പാലക്കുഴിയിൽ പൈക, സൂരജ് വാഴവേലിൽ കാഞ്ഞിരപ്പള്ളി (എസ്ബിഐ ആർബിഒ പത്തനംതിട്ട), ജിനു വേണ്ണാലിൽ ചങ്ങനാശേരി, ക്രിസ്റ്റീന എട്ടിയിൽ തച്ചപ്പുഴ.
ചാക്കോച്ചന്റെ നല്ല മനസ്സ് : വെളിയന്നൂരിൽ 10 പേർക്കുകൂടി വീട് ആകും
ഉഴവൂർ: ഭവനരഹിതരായ കുടുംബങ്ങൾക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘മനസോട് ഇത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിർമാണത്തിന് 78 സെന്റ് ഭൂമി സംഭാവന നൽകി ഉഴവൂർ കിഴക്കേക്കുറ്റ് ചാക്കോച്ചൻ മാതൃകയായി. ലൈഫ് പദ്ധതിപ്രകാരം 10 വീടുകളാണ് ഈ സ്ഥലത്ത് നിർമിക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സർക്കാർ സ്ഥാപനങ്ങളുടെ മുൻകൈ കൊണ്ട് മാത്രം സാക്ഷാത്കരിക്കുക എളുപ്പമല്ലെന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ‘മനസോട് ഇത്തിരി Read More…
വ്യാജ പരിശോധനാ റിപ്പോർട്ട്: അറസ്റ്റിലായ ലാബ് ഉടമയും ടെക്നിഷ്യനും റിമാൻഡിൽ
പാലാ : സ്വകാര്യ ക്ലിനിക്കൽ ലാബിൽ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജമായി പരിശോധനാ റിപ്പോർട്ട് തയാറാക്കി നൽകിയ ടെക്നിഷ്യനെയും സ്ഥാപന ഉടമയെയും കോടതി റിമാൻഡ് ചെയ്തു. ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മോഡേൺ ഡയഗ്നോസ്റ്റിക് സെന്ററിൽ ടെക്നിഷ്യനായ കാണക്കാരി കനാൽ റോഡ് ഭാഗത്ത് എബി ഭവനിൽ എം.എബി (49), ഉടമ ഇടനാട് മങ്ങാട്ട് റിനി സജി ജോൺ (52) എന്നിവരെയാണു പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. മുൻപു തിരുവല്ലയിലും മറ്റും Read More…