കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടവുകാരെ ചികിത്സിക്കാൻ നിർമിച്ച പ്രത്യേക വാർഡിന്റെ ((പ്രിസണേഴ്സ് സെൽ വാർഡ്) ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം.മനോജ് നിർവഹിച്ചു. ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്തു വരുന്ന തടവുകാരെയും മറ്റു ജയിലുകളിൽ നിന്ന് ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്ന തടവുകാരെയും നിലവിൽ പൊതുജനങ്ങളെ കിടത്തുന്ന സാധാരണ വാർഡുകളിൽ തന്നെയാണ് അഡ്മിറ്റ് ചെയ്യുന്നത്. ഇത് വൻ സുരക്ഷാ വീഴ്ചയ്ക്കും അഡ്മിറ്റായി കഴിയുന്ന മറ്റ് രോഗികൾക്കും വലിയ Read More…
Month: August 2025
തേവർ മറ്റം – മൂക്കൻചാത്തി റോഡ് സഞ്ചാരയോഗ്യമാക്കണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി: കടുത്തുരുത്തി – ഞീഴൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേവർ മറ്റം – മൂക്കൻചാത്തി റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ടലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. കുണ്ടും കുഴിയും മായി കിടക്കുന്ന ഈ റോഡിലൂടെ കാൽനട നടത്തുവാൻ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. ജനാധിപത്യ കേരളാ കോൺഗ്രസ് യോഗത്തിൽ നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി,അനിൽ കാട്ടാത്തു വാലയിൽ , പാപ്പച്ചൻ Read More…
റബർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണം: ചെറുകിട കർഷക ഫെഡറേഷൻ
കോട്ടയം: സ്വാഭാവിക റബറിന് കർഷക കർക്ക് ന്യായവില കിട്ടാത്ത സാഹചര്യത്തിൽ റബർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. റബറിന് വിപണിയിൽ നാമമാത്ര വിലകൂടുമ്പോൾ റബർ ഉത്പന്നങ്ങൾക്ക് 40% വില ഉയർത്തുകയും, പിന്നീട് റബർ ഷീറ്റിൻ്റെ വില താഴുമ്പോൾ റബർ ഉല്പന്നങ്ങളുടെ വില താഴ്ത്താത്തത് ജനങ്ങോളോട് ചെയ്യുന്നവൻ ദ്രോഹമാണന്നും, ഇത് നീതികരിക്കാനാവില്ലന്നും ചെറുകിട കർകർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി വിലയിരുത്തി. സംസ്ഥാന കമ്മറ്റി യോഗത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന Read More…
മലർവാടി മഴവില്ല് ചിത്ര രചനാ മത്സരം: ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു
കോട്ടയം: മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഓരോ കാറ്റഗറിയിലേയും മൂന്ന് ചിത്രങ്ങൾ വീതം മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്താണ് സംസ്ഥാനതല മൂല്യനിർണയത്തിന് അയച്ചത്. കാറ്റഗറി 1: അബ്‌റാർ അലി എം.എ ഈരാറ്റുപേട്ട, ആയിഷ ജാസിം ഈരാറ്റുപേട്ട, വഫ ഹലീമ കാഞ്ഞിരപ്പള്ളി. കാറ്റഗറി 2: ആദ്രിജ ശ്രീജിത്ത് ഈരാറ്റുപേട്ട, വസുദേവ് ആർ കാഞ്ഞിരപ്പള്ളി, മർസിയ ചങ്ങനാശ്ശേരി. കാറ്റഗറി 3: ലിയാൻ സഹ്‌റ റാഷിദ് ഈരാറ്റുപേട്ട, സീയന്ന ഹാർമണി കോട്ടയം, ലക്ഷ്മി Read More…
ഈരാറ്റുപേട്ട നഗരോൽസവം; വിദ്യാഭ്യാസ സമ്മേളനം ശ്രദ്ധേയമായി
ഈരാറ്റുപേട്ട. നഗരോൽസവ വേദിയിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളാലും ജൂബിലി ഗാനത്തിൻ്റെ ദൃശ്യാവിഷ്ക്കരണം കൊണ്ടും ശ്രദ്ധേയമായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ എം.കെ.അൻസാരി സ്വാഗതം പറഞ്ഞു. ജൂബിലി കമ്മിറ്റി വൈസ് ചെയർമാൻ പി.എ.അഫ്സൽ ജൂബിലി ഗാനം പ്രകാശനം ചെയ്തു. പ്രൊഫ .ഡോ.കെ.എ. സക്കറിയ Read More…
പ്രിന്റിങ്ങിലൂടെ അക്ഷരവെളിച്ചം മുണ്ടക്കയത്തിന് നൽകിയ സി.ബി.പ്രസ്സ് എന്ന സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചു
മുണ്ടക്കയം: 65 വർഷം മുൻപ് മുണ്ടക്കയത്ത് ചെമ്പകശ്ശേരിൽ സി വി വർക്കി ആരംഭിച്ച മോഹൻ പ്രിന്റേഴ്സ് അഞ്ചുവർഷങ്ങൾക്കപ്പുറം മകൻ സി വി വർഗീസും ( തമ്പിച്ചായൻ) ജേഷ്ഠ സഹോദരനും പിതാവിനും ഒപ്പം വളരെ ശുഷ്കാന്തിയോടുകൂടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായി നിലകൊണ്ടു. പിന്നീട് കുടുംബത്തിൻ്റെ ചുരുക്ക പേരായ സിബി പ്രസ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. പ്രായാധിക്യങ്ങളാൽ പിതാവും ജ്യേഷ്ഠ സഹോദരനും ഉത്തരവാദിത്വം തന്നിൽ ഏൽപ്പിച്ചപ്പോൾ വളരെ കാര്യഗൗരവത്തോടെ ആ കാര്യങ്ങൾ ഏറ്റെടുക്കുകയും മുന്നോട്ടുപോവുകയും ചെയ്തു. ഇത്രയും കാലം പ്രിൻറിംഗ് പ്രസ് Read More…
ജലഘോഷം തെരുവുനാടകം ജനുവരി 7 ന് ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ. വിഎച്ച്എസ്എസ് മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജനുവരി 7 (ചൊവ്വാഴ്ച) 3മണിക്ക് ജലഘോഷം തെരുവുനാടകം അവതരിപ്പിക്കുന്നു. പ്രിൻസിപ്പൽ സുരേഷ് ഗോപാൽ സ്വാഗതവും നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനവും വാർഡ് കൗൺസിലർസുനിത ഇസ്മായിൽ മുഖ്യ സന്ദേശവും നൽകുന്നു. Read More…
ഗ്രാമീണ മേഖലയുടെ വളർച്ചയ്ക്ക് പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലം: ജോസ് കെ മാണി എം.പി
പ്രവിത്താനം : ഗ്രാമീണ മേഖലയുടെ വളർച്ചയിൽ പ്രാദേശിക സർക്കാരുകൾ നൽകിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിനെയും കരൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനംപള്ളി – മലങ്കോട് – അന്തീനാട് റോഡിൻറെ ഉദ്ഘാടന നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 25 വർഷക്കാലങ്ങൾക്കിടയിൽ ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. 2023 – 24 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് Read More…
പൂഞ്ഞാറിൻ്റെ പുണ്യമായി 99 ൻ്റെ നിറവിൽ ഗുരുദേവൻ പേരിട്ട സുശീലാമ്മ
പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ട കുന്നോന്നി കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയുടെ 99-ാം മത് ജന്മദിനം നാടിന് ഉത്സവമായിമാറി. ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏക വ്യക്തിയാണ് സുശീലാമ്മ. 1927-ൽ ജൂൺ 6-ാം തീയതി ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ നിന്നും മുൻ നിശ്ചയിച്ച പ്രകാരം ക്ഷേത്ര പ്രതിഷ്ഠക്കായി ഇടപ്പാടിയിൽ എത്തി. സുശീലാമ്മയുടെ വല്യഛനും എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ (അന്നത്തേ 9-ാം നമ്പർ) ശാഖാ പ്രഥമ പ്രസിഡൻ്റുമായ വേലംപറമ്പിൽ ഇട്ടുണ്ടാൻ നേതൃത്വത്തിൽ പൂഞ്ഞാറിൽ നിന്നും സംഘം Read More…
ഈരാറ്റുപേട്ട നഗരോത്സവത്തിൽ വ്യാപക അഴിമതി: സിപിഐഎം
ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റി സംഘടിപ്പിച്ച നഗരോത്സവത്തിന്റെ പേരിൽ വ്യാപകമായി അഴിമതിയും അതിനു നേതൃത്വം കൊടുക്കുന്നത്. യുഡിഎഫ് ഭരണസമിതിയാണെന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി. ഇതിൻ്റെ പേരിൽ നാട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ പണസമാഹരണമാണ് നടത്തിയിരിക്കുന്നത്. പല ആളുകളെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ നഗരോത്സവത്തിന് കരുത്തു പകർന്നത് ഈരാറ്റുപേട്ടയിലെ വ്യാപാരി സമൂഹമായിരുന്നു. നടത്തിപ്പിൽ അഴിമതിയും, കൃത്യമായി കണക്കുകൾ ഇല്ലാത്തതിന്റെ പേരിൽ അവർ വിട്ടുനിൽകുവാൻ തീരുമാനിച്ചു. മുനിസിപ്പൽ ഫണ്ട് ഇല്ലാ എന്ന പേരിൽ Read More…