general

വൈക്കത്തിന്റെ മണ്ണിൽ ചരിത്ര നേട്ടത്തിനൊരുങ്ങുന്നു വൈക്കംകാരനായ ദേവജിത്ത് എസ്

വൈക്കത്തുവെച്ച് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് വൈക്കം നഗരസഭയുടെ സഹകരണത്തോടെ 21വേൾഡ് റെക്കോർഡുകൾ നേടിക്കൊടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വൈക്കം സ്വദേശിയായ കുട്ടി വേമ്പനാട്ട്കായൽ 9കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്. ജനുവരി 18ശനിയാഴ്ച രാവിലെ 8ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂബേൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ആഴമേറിയ 9കിലോമീറ്റർ ദൂരമാണ് ഇരുകൈകളും ബന്ധിച്ച് ദേവജിത്ത് നീന്താൻ ഒരുങ്ങുന്നത്. Read More…

pala

പാലാ നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധവാരാചരണം

പാലാ നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ നിർവഹിച്ചു. സെന്റ് തോമസ് കോളജിലെ എൻ.എസ്.എസ.് വോളണ്ടിയർമാരുടെ സഹകരണത്തോടെ ജനറൽ ആശുപത്രി ബസ് സ്റ്റോപ്പ് മുതൽ കുരിശുപള്ളി കവല വരെ പ്ലാസ്റ്റിക്ക്, മറ്റ് വസ്തുക്കൾ നീക്കി ശുചീകരിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി പുരയിടം, നഗരസഭാംഗം ബിജി ജോജോ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ആർപി, കെ.എസ്.ഡബ്ലിയു.എം.പി. എൻജിനീയർ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജനറൽ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സെന്റ് Read More…

pala

അന്തർ സർവകലാശാല വോളി. കാലിക്കറ്റിനും കേരളയ്ക്കും വിജയ തുടക്കം

പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണോമസിലെ ജിമ്മി ജോർജ് സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, പാലാ അൽഫോൻസാ കോളേജ് എന്നീ മൂന്ന് വേദികളിൽ അരങ്ങേറുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സി. റ്റി അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫികളുടെ പ്രകാശനം പാലാ എം. എൽ.എ Read More…

general

പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ശാഖാ ഹാളിൽ വച്ച് ശാഖാ ചെയർമാൻ സാബു പിഴകിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗം മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ഉല്ലാസ് എം ആർ മതിയത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ കൺവീനർ സി പി സുധീഷ് ചെമ്പം കുളം റിപ്പോർട്ട്, കണക്ക്, ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. യോഗത്തിന് ശാഖാ വൈസ് ചെയർമാൻ സജി കുന്നപ്പള്ളി സ്വാഗതം രേഖപ്പെടുത്തി. Read More…

pala

മാമ്മോദീസായുടെ ഓർമ്മ പുതുക്കി ദനഹാ തിരുനാൾ ആചരണം

പാലാ: എസ്.എം.വൈ.എം. പാലാ രൂപതയുടെയും ചേർപ്പുങ്കൽ ഫൊറോനയുടെയും ചേർപ്പുങ്കൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു. പാലാ ചേർപ്പുങ്കലിൽ ഉറവിട പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച മാർത്തോമ്മ സ്മാരക കുരിശടിയിൽ റംശാ നമസ്കാരവും, തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മാ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു. എസ്. എം. വൈ. എം. – കെ.സി.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് Read More…

aruvithura Blog

ലിംഗ നീതി ;അരുവിത്തുറ കോളേജിൽ ഏകദിന സെമിനാർ

അരുവിത്തുറ: ലിംഗ നീതിയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോട്ടയം ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ എം എസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് സയൻസ് വിഭാഗം അധ്യാപിക അഞ്ജു ജെ കുറുപ്പ് വിദ്യാർത്ഥി പ്രതിനിധി ഹന്ന ബിനു ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.

poonjar

എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ മഹാദേവന്റെ ധനുമാസ തിരുവാതിര മഹോത്സവത്തിന് നാളെ കൊടിയേറും

പൂഞ്ഞാർ: മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹാദേവന്റെ ധനുമാസ തിരുവാതിര മഹോത്സവത്തിന് നാളെ കൊടിയേറും. ഏട്ട് ദിവസങ്ങളിൽ നടക്കുന്ന ഉത്സവം 13 ന് ആറാട്ടോടുകൂടി സമാപിക്കും. ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനർനിർമ്മാണത്തിനും പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ശേഷം നടത്തുന്ന ആദ്യ ഉത്സവമാണ്. സുബ്രഹ്മണ്യ ഭഗവാനോടൊപ്പം മഹാദേവനും തുല്യ പ്രാധാന്യം കൽപ്പിച്ചുള്ള രണ്ട് ശ്രീ കോവിലുകളോടു കൂടിയ ക്ഷേത്ര സങ്കേതത്തിൽ ഗുരുദേവ ക്ഷേത്രവും Read More…

kunnonni

കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമം നടത്തി

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമവും, കുടുംബ യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ച യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ബ്രമശ്രീ സനത് തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട് , വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹൻ, വാർഡ് മെമ്പർ ബീന മധുമോൻ, ശാഖ സെക്രട്ടറി Read More…

poonjar

സി പി ഐ പെരിങ്ങുളം ബ്രാഞ്ച് സമ്മേളനം നടത്തി

പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.സിപിഐ പെരിങ്ങുളം ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി സഖാവ് ജോമോന്റെ അധ്യക്ഷതയിൽ സിപിഐ ജില്ല കമ്മിറ്റിയംഗം സഖാവ് അഡ്വക്കേറ്റ് പി.എസ് സുനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം സഖാവ് Read More…

teekoy

മികച്ച നേട്ടവുമായി ആദിലക്ഷ്മി

തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ “A” ഗ്രേഡ് നേടി തീക്കോയി സെന്റ്. മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിലെ ആദിലക്ഷ്മി സി രാജ്. മൂന്നാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആദിലക്ഷ്മി എത്തുന്നത്.കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും ഉറുദു ഗസൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. തീക്കോയി സെന്റ്. മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലക്ഷ്മി തീക്കോയി അടുക്കം ചിത്രക്കുന്നേൽ രാജേഷ്, രാജി ദമ്പതികളുടെ Read More…