എരുമേലി പേട്ടകെട്ട്, ചന്ദനക്കുടം എന്നിവ നടക്കുന്ന ജനുവരി 10,11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തു പരിധിയിൽ മദ്യ-ലഹരിവസ്തു വിൽപനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മദ്യഷോപ്പുകൾ ഈ ദിവസങ്ങളിൽ അടച്ചിടണം. മദ്യ-ലഹരിവസ്തു വിൽപന നടക്കുന്നില്ലെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചു.
Month: October 2025
ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു; 2 പേർക്ക് പരുക്ക്
പാലാ: കേടായ പിക് അപ് വാൻ വർക് ഷോപ്പിലേക്ക് കൊണ്ടു പോയ സർവീസ് ലോറി നിയന്ത്രണം വിട്ടു എതിർദിശയിൽ നിന്നു വാഹനത്തിലും തുടർന്നു കടയിലും ഇടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കണ്ണൂർ സ്വദേശി ബെന്നി ജോർജ് ( 53), ഇതര സംസ്ഥാന തൊഴിലാളി സമദുൽ ( 20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച അർധരാത്രി പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിനു സമീപമായിരുന്നു അപകടം.കൈയ്യിൽ ഗുരുതര പരുക്കേറ്റ ബെന്നി ജോർജിനെ അടിയന്തര Read More…
മുക്കട ബൈപ്പാസ് തുറന്നു
ഈരാറ്റുപേട്ട : ടൗണിലെ ഏറ്റവും പഴക്കമേറിയ പൊതുമരാമത്ത് റോഡായ മുട്ടം കവല- വടക്കേക്കര (മുക്കട ബൈപാസ് ) കഴിഞ്ഞ കാൽ നൂറ്റാണ്ടായി അവഗണിക്കപ്പെട്ട് കിടന്നിരുന്നത് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പൊതുമരാമത്ത് വകുപ്പ് 8 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കി. വാഹനഗതാഗതത്തിന് സജ്ജമാക്കിയ മുക്കട ബൈപ്പാസ് റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് Read More…
തെരുവ് നാടകം നടത്തി
മുരിക്കുംവയൽ : തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ :വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജലഘോഷം തെരുവുനാടകം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സുരേഷ് ഗോപാൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവൃഹിച്ചു. വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ Read More…
വയലങ്ങാട്ടിൽ ഹഫ്സ നിര്യാതയായി
ഈരാറ്റുപേട്ട: വയലങ്ങാട്ടിൽ പരേതനായ മുഹമ്മദ് ഖാൻ ഭാര്യ ഹഫ്സ (77) നിര്യാതയായി.മക്കൾ ഷൗക്കത്തലി ഖാൻ, മുഹമ്മദലി ഖാൻ, സിയാന, മരുമക്കൾ: റഷീദ് തൊടുപുഴ, ബീന, നിഷ.
ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു വ്യക്തി തന്നെ ദ്വായർത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം നൽകി, വ്യവസായി ബോബി ചെമ്മണൂർ. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി Read More…
ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ റോയലിന്റെ സംസ്കാരം നാളെ
ഓസ്‌ട്രേലിയയിലെ പെർത്തിൽ ഡിസംബർ 22നു രാത്രി കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ റോയലിന്റെ സംസ്കാരം നാളെ (ബുധനാഴ്ച) നടക്കും. പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ നാളെ (8/1/2025) രാവിലെ 10.30 മുതൽ 11 വരെ പൊതുദർശനം. തുടർന്ന് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും. 2.15-ന് പാൽമിറയിലെ ഫ്രീമാന്റിൽ സെമിത്തേരിയിൽ മൃതദേഹം എത്തിച്ച് ശുശ്രൂഷകൾക്കു ശേഷം സംസ്കരിക്കും. പെർത്തിലെ കാനിങ് വെയിലിൽ താമസിക്കുന്ന റോയൽ തോമസ്-ഷീബ ദമ്പതികളുടെ മകനാണ് Read More…
സംസ്ഥാനത്തെ ആദ്യ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് ട്രാൻസ്പ്ലാന്റ് നടത്തി മാർ സ്ലീവാ മെഡിസിറ്റി ചരിത്രം കുറിച്ചു
പാലാ : അപകടത്തിൽ കാൽ മുറിച്ചു മാറ്റേണ്ടി വന്ന യുവാവിന്റെ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് 23കാരന്റെ കാൽമുട്ടിലേക്ക് മാറ്റി സ്ഥാപിച്ച് അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ പുതിയ ചരിത്രം കുറിച്ചു. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പുറമെ കാർട്ടിലേജ് – ബോണും മാറ്റി സ്ഥാപിക്കാമെന്ന പുതിയ വിപ്ലവത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. നൂതനമായ എഫ്.ഒ.സി.എ.ടി( ഫ്രഷ് ഓസ്റ്റിയോ കോൺട്രൽ അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ) എന്ന ശസ്ത്രക്രിയ, മാർ സ്ലീവാ മെഡിസിറ്റിയിലെ ഓർത്തോപീഡിക്സ് വിഭാഗം Read More…
കെയർ സ്കൂൾ പദ്ധതിയുമായി അരുവിത്തുറ കോളേജ്; നാലാം സീസണ് തുടക്കമായി
അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന കെയർ സ്കൂൾ പദ്ധതിയുടെ നാലാം സീസൺ ഇന്ന് തുടക്കമായി. കോളേജിന്റെ സമീപ പ്രദേശത്തുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിയും വളർച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, മണിയംകുന്ന് സെൻ്റ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ വിൻസെൻ്റ് മാത്യു, Read More…
കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാർഡ് തുറന്നു
കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 45 ലക്ഷം രൂപയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ 18 ലക്ഷം രൂപയും ചെലവഴിച്ച് ആശുപത്രിയുടെ വിവിധ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായാണ് അഞ്ചാംവാർഡ് നവീകരിച്ചത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് Read More…