കോട്ടയം : പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ-827002 പേർ. പുരുഷന്മാർ-778510. പതിനാറ് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 1209 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടർമാരാണുള്ളത്. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ, 191582 (പുരുഷന്മാർ-94840, സ്ത്രീകൾ-96742). വൈക്കത്താണ് കുറവ് 163981 (പുരുഷന്മാർ-79406,സ്ത്രീകൾ-84572,ട്രാൻസ്ജെൻഡർ-3). പ്രായം തിരിച്ച് ജില്ലയിലെ വോട്ടർമാരുടെ എണ്ണം ചുവടെ: (പ്രായം, മൊത്തം വോട്ടർമാർ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ): 18-19: 11769, 5953, 5815, 120-29: 220557, 111601, Read More…
Month: October 2025
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിൽ എ ഗ്രേഡ് നേടി ജ്യുവൽ എലിസബത്ത് അലക്സ്
തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടിയ ജ്യുവൽ എലിസബത്ത് അലക്സ് തീക്കോയി സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്. ചിത്രരചന, കാർട്ടൂൺ എന്നീ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാടക ആചാര്യനും, നടനുമായ ജി. കെ. പന്നാം കുഴി ആണ് മോണോആക്റ്റിൽ ജ്യുവലിന്റെ ഗുരു. പൂക്കാലം, സ്വർഗം എന്നീ സിനിമകളിലും ജ്യുവൽ അഭിനയിച്ചിട്ടുണ്ട്.
തണ്ണിമത്തൻ കൃഷിയുമായി കുടുംബശ്രീ: ‘വേനൽ മധുരത്തി’ന് ജില്ലയിൽ ഇന്നു തുടക്കം
കോട്ടയം :വേനൽകാലത്ത് ഗുണമേന്മയുളള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം ലഭ്യമാക്കാനുമായി ‘വേനൽ മധുരം’ തണ്ണിമത്തൻ കൃഷി പദ്ധതിയുമായി കുടുംബശ്രീ. ആദ്യഘട്ടമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കർ സ്ഥലത്ത് കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കൃഷിയിറക്കും. ‘വേനൽ മധുരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 12.30 ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ വാർഷികം
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 102-മത് വാർഷികാഘോഷം 2025 ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കും. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. മഹാകവി Read More…
അന്തർ സർവകലാശാല വോളി; കേരള, മദ്രാസ്, എസ് ആർ എം, കുരുക്ഷേത്ര യൂണിവേഴ്സിറ്റികൾ സെമിയിൽ
പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോളിൽ കേരള വാഴ്‌സിറ്റി സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പഞ്ചാബ് സർവകലാശാല ചണ്ഡിഗഡിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് മറികടന്നാണ് കേരള സെമിയിൽ എത്തിയത്. സ്കോർ 25 – 22, 25 – 27, 25 –23, 25-16. മറ്റൊരു ക്വാർട്ടർ ഫൈനലിൽ മദ്രാസ് യൂണിവേഴ്സിറ്റി ചെന്നൈ അത്യന്ത്യം വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ കലിംഗ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വറിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ എത്തുന്ന രണ്ടാമത്തെ ടീമായി. സ്കോർ Read More…
മന്ത്രി സജി ചെറിയാന്‍ എം.എം. മണിക്ക് പഠിക്കുന്നു : പ്രസാദ് കുരുവിള
കോട്ടയം: സഹപ്രവര്‍ത്തകയുടെ പ്രീതി സമ്പാദിക്കാന്‍ കുട്ടികളുടെ പുകവലിശീലത്തെ നിസ്സാരവല്‍ക്കരിച്ചും, പിന്തുണച്ചും പരസ്യ പ്രതികരണം നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുന്‍ മന്ത്രി എം.എം. മണിക്ക് പഠിക്കുകയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. സമിതിയുടെ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ലഹരിയെ ന്യായീകരിച്ചും ഭരണഘടനയെ പുച്ഛിച്ചും അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രസംഗത്തിന് മാറ്റുകൂട്ടാനോ കൊഴുപ്പ് കൂട്ടാനോ ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റുവാനോ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി മറക്കരുത്. പാര്‍ട്ടിയുടെയോ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് ഫലവൃക്ഷതൈ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. ഒരു കർഷകന് മൂന്ന് തൈകൾ വീതം 390 തൈകൾ ആണ് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തത്. പ്രസിഡന്റ് കെ സി ജെയിംസ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസ്കുട്ടി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി രഘുനാഥൻ, Read More…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസിന് മികച്ച നേട്ടം
ഈരാറ്റുപേട്ട : തിരുവനന്തപുരത്ത് വച്ച് നടന്ന 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുസ്‌ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങൾക്കും എ ഗ്രേഡ് നേടി. ഇംഗ്ലീഷ്, ഹിന്ദി പ്രസംഗം, ഉറുദു ഉപന്യാസം, അറബിഗാനം, മുശാഅറ, സംഘഗാനം, സംഭാഷണം, നിഘണ്ടു നിർമ്മാണം, പദ്യം ചൊല്ലൽ എന്നിവക്ക് എ ഗ്രേഡും പ്രശ്നോത്തരി, ഉറുദു പ്രസംഗം എന്നീ ഇനങ്ങൾക്ക് ബി ഗ്രേഡും നേടാനായി. നിസ്സഹായരായ മനുഷ്യരോടുള്ള ഭരണകൂട സമീപനം വയനാട് ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ Read More…
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഗ്രൗണ്ടിന്റെ സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു
പെരിങ്ങുളം :സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ സ്കൂൾ ഗ്രൗണ്ടിന്റെ ഭാഗം മീനച്ചിലാർ സംരക്ഷണഭിത്തിയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിക്കുകയും വാർഡ് മെമ്പർ പി.യു വർക്കി ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. സ്കൂൾ ലീഡർ കുമാരി അന്ന Read More…
അശ്ലീല അധിക്ഷേപം: ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍
നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്പി പറഞ്ഞു. അതേസമയം, Read More…