Accident

തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്ക്

പാലാ : തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ നാരായണൻ നമ്പൂതിരി (68 ) നിർമ്മല ( 60 ) ശരത് ( 33 ) കൃഷ്ണേന്ദു ( 29 ) എന്നിവർക്കാണ് പരുക്കേറ്റത്.

pala

ഗാന്ധിയൻ മൂല്യങ്ങൾ അപ്രാപ്യവും സാങ്കൽപ്പികവുമല്ല: റോഷ്ണി തോംസൺ

പാലാ: സത്യവും അഹിംസയും ലാളിത്യവും സ്വന്തം ജീവിതത്തിൽ ആയുധങ്ങളാക്കി ലോകത്തെയാകെ മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പറഞ്ഞു. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച വിശ്വശാന്തിദിനാചരണവും ഗാന്ധിസ്മൃതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഏതൊരു വ്യക്തിക്കും ഏറ്റവും ബലവാനായ ശത്രുവിനെതിരെ പോരാടാൻ കഴിയുമെന്ന് ലോകത്തിനു കാണിച്ചു തരാൻ ഗാന്ധിജി സാധിച്ചെന്ന് റോഷ്‌ണി ചൂണ്ടിക്കാട്ടി. ഗാന്ധിജി ഒരു ചരിത്രപുരുഷൻ മാത്രമല്ല രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഒരു Read More…

ramapuram

പവൻ റ്റി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ

രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ പവൻ റ്റി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. റിട്ട. പോലീസ് സൂപ്രണ്ട് എൻ. രാജേന്ദ്രൻ ഐ പി എസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ ആകർഷണീയമാക്കി. അധ്യാപകരും അനധ്യാപകരും മാർച്ച് പാസ്റ്റിൽ വിദ്യാർഥികളോടൊപ്പം അണിചേർന്നത് ശ്രദ്ധേയമായി. ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ യെല്ലോ ഹൗസ് പവൻ റ്റി സുനു മെമ്മോറിയൽ Read More…

erattupetta

കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്ന കെ. എം. മാണിസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു. പെരുന്നിലം ആവേ മരിയ സെന്റിൽ നടന്ന ദിനാചരണം മുൻ എം.എൽ.എയും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫസർ.വി.ജെ.ജോസഫ്‌ നിർവ്വഹിച്ചു. മണ്ഡലം പ്രസിസന്റ് അഡ്വ. ജയിംസ് വലിയവീട്ടിൽ, സെക്രട്ടറി പി.പി.എം. നൗഷാദ്, ഡോ.ആൻസി ജോസഫ്, സോജൻ ആലക്കുളം, അഡ്വ.തോമസ് അഴകത്ത്, പി.എസ്.എം.റംലി, ലീനാ ജയിംസ്, അൻസാരി പാലയംപറമ്പിൽ, ബാബു Read More…

pala

കെ.എം.മാണി ജീവിതം കൊണ്ട് ഏവർക്കും നന്മകൾ സമ്മാനിച്ചു: സ്വാമി വീതസം ഗാനന്ദ മഹാരാജ്

പാലാ: കെ.എം.മാണി സ്വന്തം ജീവിതം കൊണ്ട് ഏവർക്കും നന്മ വിളമ്പി എന്ന് അരുണാപുരം ശ്രീ രാമകൃഷ്ണാ മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് പറഞ്ഞു. കെ.എം.മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയും കെ.എം.മാണി ഫൗണ്ടേഷനും ചേർന്ന് പാലാ മരിയ സദനം അഭയകേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സ്വാമി വീതസംഗാനന്ദ. യോഗത്തിൽ സന്തോഷ് മരിയസദൻ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ വികാരി ജനറാൾ റവ.ഫാ: ജോസഫ് മലേപ്പറമ്പിൽ Read More…

kottayam

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ മോഷണം പതിവാകുന്നു; സുരക്ഷ വർധിപ്പിക്കണമെന്ന് ഉടമകൾ

കോട്ടയത്ത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മോഷണങ്ങളാണ് തുടർച്ചയായി നടന്നത്. ഇതേ തുടർന്ന് പമ്പുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് പമ്പുടമകൾ ആവശ്യപ്പെട്ടു. കടുത്തുരുത്തി മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ മൂന്ന് പമ്പുകളിലാണ് മോഷണങ്ങൾ നടന്നത് . ഇതു കൂടാതെ മറ്റ് സ്ഥലങ്ങളിലും സമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ടെന്നാണ് പമ്പുടമകൾ പറയുന്നത്. രാത്രികാലങ്ങളിൽ മുഖം മറച്ച് ബൈക്കിൽ എത്തുന്ന രണ്ടംഗ സംഘമാണ് മോഷണം നടത്തുന്നത്. ഒരേ രീതിയിലാണ് മോഷണങ്ങളെന്നും പമ്പുടമകൾ പറയുന്നു. മോഷണം പതിവാകുന്ന സാഹചര്യത്തിൽ Read More…

general

ലോക ക്യാൻസർ ദിനത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ ആരോഗ്യ ജാഗ്രതാ സദസ്

ക്യാൻസർ രോഗബാധിതരുടെ ക്ഷേമത്തിനും കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുപ്പതിനായിരത്തിൽ അധികം കാൻസർ രോഗികൾ അംഗങ്ങളായ സംഘടനയാണ് ജീവനം കാൻസർ സൊസൈറ്റി. ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയേറ്റിനു മുമ്പിൽ സംഘടിപ്പിക്കുന ആരോഗ്യ ജാഗ്രതാ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കാൻസർ ചികിൽസ സൗജന്യമാക്കുക, കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക, വ്യാജ കാൻസർ ചികിൽസ കർക്കെതിരേ നടപടി സ്വീകരിക്കുക, ഭക്ഷണ പദാർത്ഥങ്ങളിൽ Read More…

Accident

ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് രാത്രി ബൈക്ക് അപകടത്തിൽ മരിച്ചു

കടപ്ലാമറ്റം: വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് Read More…

kottayam

ഖാദർ കമ്മിറ്റി റിപ്പോർട്ട് എയ്ഡഡ് സ്കൂൾ മാനേജർ മാരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം:എയ്ഡഡ് സ്കൂൾ മേഖലയിലെ പ്രശ്ന പരിഹാരങ്ങൾക്ക് ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്ന് തിരുവഞ്ചൂർ രാധാ കൃഷ്ണൻ എം എൽ എ കോട്ടയം ഫ്ലോറൽ പാലസിൽ (കുട്ടി അഹമ്മദ് കുട്ടി നഗർ) ചേർന്ന കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസമേഖലയിൽ എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണന്നും അദ്ദേഹം പറഞ്ഞു യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ എ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി ദേശീയ Read More…

pala

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു

പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30, 31 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാനവികശാസ്ത്രത്തിൻ്റെ സംഗമ പഥങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ സ്മൃതി സാഹിത്യം, നിർമിത ബുദ്ധി, ഇംഗ്ലീഷ് ഭാഷാദ്ധ്യാപനം, പുതിയ ലോകത്തിൻ്റെ നിഗൂഡമേഖലകൾ എന്നിവയെ അടയാളപ്പെടുത്തുന്നു. ഐ സി എസ് എസ് ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച്) സ്പോൺസർ ചെയ്യുന്ന സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം നാളെ രാവിലെ 9:30 ന് കോളേജ് സെമിനാർ ഹാളിൽ Read More…