erattupetta

വാരിയംകുന്നത്തിന്റെ സ്മരണകൾ അയവിറക്കി കോന്നച്ചാടത്ത് – ചക്കിപ്പറമ്പൻ കുടുംബ സംഗമം

ഈരാറ്റുപേട്ട: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ രാജ്യവിരുദ്ധരായും, രാജ്യം കൈയടക്കി നമ്മുടെ പൂർവികരെ അടിമകളാക്കി രാജ്യം ഭരിച്ചവർക്ക് സ്തുതി വചനങ്ങളും വാഴ്ത്തുപാട്ടുകളുമായി നടന്ന ആളുകളെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളുമായി ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കുന്ന കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. കോന്നച്ചാടത്ത് -ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ഈരാറ്റുപേട്ട ഏരിയാ സമ്മേളനവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അനുസ്‌മരണവും ഫൗസിയാ ഓഡിറ്റോറിയത്തിൽ (മുഹമ്മദ് ഈസാ മൗലവി നഗർ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More…

pala

പാലാ ഇനി പുതിയ ട്രാക്കിൽ ഓടും: പാലാ കെ.എം മാണി മൊമ്മോറിയൽ സിന്തറ്റിക് ട്രാക്കിന് നവീകരണത്തിന് 7 കോടിയുടെ ഭരണാനുമതി ലഭിച്ചു

പാലാ: പ്രളയകെടുതിയിൽ തകർന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനർ നിർമ്മിക്കുവാൻ 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് ഭരണാനുമതി നൽകിയത്. 2024-25-ലെ സംസ്ഥാന ബജറ്റിൽ ഇതു സംബന്ധിച്ച് തുക വക കൊള്ളിച്ചിരുന്നു – വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത പാലാ മുനിസിപ്പൽ സ്റ്റേഡിയം യശ്ശശരീരനായ കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ Read More…

pala

വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം

പാലാ:കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കി ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്ന് വ്യാപാര സംരക്ഷണ സന്ദേശ ജാഥാ ക്യാപ്ടൻ ഇ എസ് ബിജു അഭിപ്രായപ്പെട്ടു.വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വ്യാപാരത്തെ കയറൂരി വിട്ടു കൊണ്ട് ചെറുകിട വ്യാപാര മേഖലയെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥയെ ചെണ്ടമേളത്തിൻ്റെയും പൂക്കാവടിയുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. പി.എം ജോസഫ് (ഏരിയാ സെക്രട്ടറി) ഇ.എസ് ബിജു ( ജാഥ ക്യാപ്ടൻ ) Read More…

erattupetta

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

ഈരാറ്റുപേട്ട :മീനച്ചിൽ താലൂക്ക് ലീഗൽസ് സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസുംനടത്തി. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എം. ഹാറൂൺ അധ്യക്ഷത വഹിച്ചു. പാല ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി നായർ ബോധവത്കരണ ക്ലാസ് നടത്തി. അഡ്വ. തോമസ് ജോസഫ് നിയമ ബോധവത്കരണ ക്ലാസ് എടുത്തു. ലീഗൽ സർവീസ് പ്രതിനിധി വി.എം അബ്ദുള്ള ഖാൻ കരുണ Read More…

general

മരങ്ങാട്ടുപിള്ളി ലയൺസ് ക്ലബ് മെഗാ നേത്ര പരിശോധന ക്യാമ്പ് നടത്തി

മരങ്ങാട്ടുപിള്ളി : ലയൺസ് ക്ലബ് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കുട്ടികൾക്കായി ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്ര പരിശോധനയും കുട്ടികൾക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു സെന്റ് തോമസ് ഹൈസ്കൂളിലെ പരിപാടിയുടെ ഉദ്ഘാടനം മരങ്ങാട്ടുപിള്ളി ലയൻസ് ക്ലബ് പ്രസിഡന്റ് ജോഷി സക്കറിയയുടെ അധ്യക്ഷതയിൽ വികാരി ഫാദർ ജോസഫ് ഞാറക്കാട്ടിൽ നിർവഹിച്ചു മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബെൽജി ഇമ്മാനുവൽ മുഖ്യപ്രഭാഷണം നടത്തി ക്യാമ്പ് കോഡിനേറ്റർ ശ്രീജിത്ത് ബി, Read More…

ramapuram

മാർ അഗസ്തീനോസ് കോളേജിൽ ഫുട്‍ബോൾ ടൂർണമെന്റ് നാളെ മുതൽ

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന 7 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ജനുവരി 22 മുതൽ 24 വരെ തിയതികളിൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. സെന്റ് തോമസ് കോളേജ് പാലാ, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, ദേവമാതാ കോളേജ് കുറവിലങ്ങാട്, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ബി വി എം കോളേജ് ചേർപ്പുങ്കൽ, മാർ ആഗസ്തീനോസ് കോളേജ് രാമപുരം തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരക്കുന്നു. ടൂർണ്ണമെന്റ് ഉദ്‌ഘാടനം Read More…

pala

കോൺഫെഡറേൻ ഓഫ്‌ ഡിഫറന്റെലി എബ്ലേഡ് എംപ്ലോയീസ് കോട്ടയം ജില്ലാ കമ്മറ്റി പരാതി കൊടുത്തു

പാലായിലെ സർക്കാർ ഓഫീസ് സമുഛയമായ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ്‌ സംവിധാനം പൊതുജനങ്ങൾക്കും, വിവിധ ഡിപ്പാർട്മെന്റ് കളിൽ ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാർക്കും വളരെ പ്രയോജനപ്പെടുന്നതാണ്. എന്നാൽ എല്ലാവർക്കും ഉപകാരപ്രദമായ ഈ ലിഫ്റ്റ്‌ നാളുകളായി ഭാഗികമായി പ്രവർത്തനരഹിതമാണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പ്രവർത്തിക്കുകയും മാറ്റ് ദിവസങ്ങളിൽ പ്രവർത്തനരഹിതമായി കാണപ്പെടുന്നു. ഭിന്നശേഷിക്കാരായ ജീവനക്കാർക്കും സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുപോലെ എല്ലാ ദിവസവും സിവിൽ സ്റ്റേഷനിൽ കൂടി വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും, ഓഫീസ്കളിലെ മാലിന്യം Read More…

weather

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി Read More…

obituary

പ്ലാത്തോട്ടത്തിൽ അഡ്വ. P T ജോസഫ് (ഔസേപ്പച്ചൻ) നിര്യാതനായി

അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അഡ്വ. പി.ടി.ജോസഫ് (ഔസേപ്പച്ചൻ-74) അന്തരിച്ചു. മൃതദേഹം ഇന്ന് 9 മുതൽ 12 വരെ കൊച്ചി കലൂരുള്ള വസതിയിലും നാളെ രാവിലെ 9ന് വെയിൽ കാണാംപാറയിലെ തറവാട്ടുവസതിയിലും കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (22-01-2025) ഉച്ചകഴിഞ്ഞു 2.30 ന് തറവാട്ടുവസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഡോ. ഷീല ചിറയത്ത് എറണാകുളം (എംഎജെ ഹോസ്പിറ്റൽ ഇടപ്പള്ളി).

melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം

മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി മാസം 8ആം തീയതി ശനിയാഴ്ച രാവിലെ 10am മുതൽ 12.30pm വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും, മരണമടഞ്ഞവരെ അനുസ്മരിക്കലും, കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്. 1981-83, 1982-84, 1983-85, 1984-86, 1985-87, 1986-88, 1987-89 എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിരുന്ന പൂർവ അധ്യാപകരെ ആദരിക്കലും നടത്തപ്പെടുന്നു. പരിപാടിയുടെ ഉത്ഘാടനം Read More…