kanjirappalli

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റലിൽ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 28, 29, 30, 31 തീയതികളിൽ സൗജന്യ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ്, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 91882 28226 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കിഡ്‌നിയിലെ കല്ലുകൾ, പ്രോസ്‌റേറ്റ് ഗ്രന്ഥി Read More…

kottayam

റോഡ് സുരക്ഷാ വാരാചരണം

നെഹ്‌റു യുവകേന്ദ്ര കോട്ടയത്തിന്റെയും മേരാ യുവ ഭാരതിന്റെയും നേതൃത്വത്തിൽ കോട്ടയം ബസേലിയോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാതല റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അജിത്കുമാർ നിർവഹിച്ചു. വിദ്യാർഥികൾ വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നടത്തി. ലഘുലേഖകളും വിതരണം ചെയ്തു. വരുംദിവസങ്ങളിലും ഇവർ ബോധവത്കരണം തുടരും. ബസേലിയോസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, കാരിത്താസ് ആശുപത്രി ട്രോമാകെയർ വിഭാഗം മേധാവി Read More…

aruvithura

സ്വയരക്ഷക്ക് കരാട്ടെ പരിശീലിച്ച് അരുവിത്തുറ കോളേജിലെ വിദ്യർത്ഥിനികൾ

അരുവിത്തുറ :പെൺക്കുട്ടികൾക്ക് എതിരായ അതിക്രമ വാർത്തകൾ പെരുകുമ്പോൾ സ്വയരക്ഷക്കായി കരാട്ടെ പരിശീലിക്കുകയാണ് അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ വിദ്യാർഥിനികൾ. കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു. പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള മാർഗങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ബിജു കുന്നയ്ക്കാട്ട് വിമൻ സെൽ കോഡിനേറ്റർ തേജിമോൾ ജോർജ് പ്രോഗ്രാം കൺവീനർ നാൻസി Read More…

teekoy

തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സമാപനം നാളെ

തീക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സമാപനവും, സ്കൂൾദിന ആഘോഷവും, യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 10 മണിക്ക് തീക്കോയി സെന്റ് മേരിസ് പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉൽഘാടനം ചെയ്യും. വെരി.റവ.ഡോ.തോമസ് മേനാച്ചേരി (സ്കൂൾ മാനേജർ) അദ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായിരിക്കും. റവ.ഫാ.ജോർജ് പുല്ലുകാലായിൽ (സെക്രട്ടറി, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി, പാലാ) അനുഗ്രഹ Read More…

pala

ദേശീയ ധാരയുമായി ചേർന്നു നിൽക്കുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാട് വളർന്നു വരുന്നു :അഡ്വ.നാരായണൻ നമ്പൂതിരി

പാലാ: ദേശീയ ധാരയുമായി ചേർന്നു നിൽക്കുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാട് സാംസ്കാരിക-മാധ്യമ പ്രവർത്തകരുടെ ഇടയിൽ വളർന്നു വരുന്നതായി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി. ബിജെപി പാലാ മണ്ഡലം പ്രവർത്തക യോഗവും ചുമതല കൈമാറ്റവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മദ്യ ബിസിനസ് അല്ലാതെ ഒരു മേഖലയിലും സർക്കാർ മുതൽ മുക്കുന്നില്ല. ഒരു പുതിയ പാലം പുതിയ വ്യവസായം ഒന്നും സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്നില്ല. ഒരുമിച്ചിരുന്ന് ഒരു പത്രസമ്മേളനം നടത്താൻ പോലും  കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതായും അദ്ദേഹം Read More…

obituary

കയ്യാണിയിൽ ജേക്കബ് ചാക്കോ നിര്യാതനായി

കുന്നോന്നി: കയ്യാണിയിൽ ജേക്കബ് ചാക്കോ (ജോസ് 70) നിര്യാതനായി. സംസ്കാരം ഇന്ന് (22-01-25, ബുധൻ) 3 ന് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ തെയ്യാമ്മ വെള്ളികുളം ഇളംതുരുത്തിയിൽ കുടുംബാംഗം. മക്കൾ: ജോഷി, ജോളിയ, ജോബിൻ മരുമക്കൾ: ധന്യാ (കൈതമല കണ്ണൂർ), ബിനോയി (വലിയമർത്താങ്കൽ കൊടുംമ്പിടി).

kaduthuruthy

കടുത്തുരുത്തിയിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവ ഐക്യ പ്രാർത്ഥന

കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു. എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ Read More…

general

ബെറ്റി റോയി മണിയങ്ങാട്ട് (കേരള കോൺ.(എം) പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പള്ളിക്കത്തോട്: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ് (എം)-ലെ ബെറ്റി റോയി മണിയങ്ങാട്ട് തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാരണ പ്രകാരമാണ് കേരള കോൺ (എം) പ്രതിനിധിയായ ബെറ്റിക്ക് അദ്ധ്യക്ഷ പദവി ലഭിച്ചത്. എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായാണ് കേരള കോൺഗ്രസ് (എം) ന് അദ്ധ്യക്ഷ പദവി ലഭിക്കുന്നത്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രവർത്തിച്ചു വരികയായിരുന്നു. ഇത് മൂന്നാം പ്രാവശ്യമാണ് ബെറ്റി ബ്ലോക്ക് പഞ്ചായത്ത് അംഗമാകുന്നത്. Read More…

obituary

അർത്തനാക്കുന്നേൽ ജോസഫ് മാത്യു നിര്യാതനായി

വള്ളിച്ചിറ: അർത്തനാക്കുന്നേൽ ജോസഫ് മാത്യു (ഷാജു -62)അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (22/ 1/2025) 3.00ന് വീട്ടിൽ ആരംഭിച്ച് പാളയം സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ. മാതാവ്: പാലാക്കാട് പുൽത്തകിടിയേൽ ത്രേസ്യാമ്മ. ഭാര്യ: ലീലാമ്മ പൂഞ്ഞാർ കിടങ്ങത്തുകരോട്ട് കുടുംബാംഗം. മക്കൾ: ലെന ജോസഫ് (നഴ്സ്, ആസ്റ്റർ മെഡിസിറ്റി എറണാകുളം), സുബിൻ ജോസഫ് (റിസർച്ച് സ്കോളർ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി).

erumely

അയ്യപ്പനെ കണ്ട് ആറുമാസക്കാരി അളകനന്ദയും

എരുമേലി: ഈ തീർത്ഥാടനകാലത്ത് ശബരിമല ദർശനം നടത്തിയതിൽ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനിയായ അളകനന്ദ. 18 ന് രാവിലെയാണ് അളകനന്ദ ശബരിമലയിൽ ദർശനം നടത്തിയത്. അഞ്ചുമാസം പ്രായമായപ്പോൾ ഗുരുവായൂരമ്പലത്തിൽ ചോറുകൊടുപ്പ് ചടങ്ങ് നടത്തി. മാലയിട്ട് ആറാം മാസത്തിൽ ശബരിമല ദർശനം നടത്തി . എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജന്റെയും ദിവ്യ ഉണ്ണിരാജേന്റെയും മകളാണ് അളകനന്ദ. 40 ദിവസം പ്രായമായപ്പോൾ ആധാർ കാർഡ് നേടി ഭാരതീയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പ്രധാനമന്ത്രി Read More…