പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘വൈഎറ്റിപ്പി’ യുടെ നാലാം ഘട്ടം എസ്എംവൈഎം കൂടല്ലൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെൻറ്. ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം കൂടല്ലൂർ യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് കിഴക്കേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ചേർപ്പുങ്കൽ ബിവിഎം കോളേജ് അധ്യാപകൻ ശ്രീ. ബ്രിസ്റ്റോ സെഷൻ നയിച്ചു. രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, Read More…
Year: 2025
സൗജന്യ എച്ച്ബിഎ1സി ക്യാമ്പ് 24ന് മേലുകാവുമറ്റത്ത്
മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിൽ വച്ച് ജൂലൈ 24ന് വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ എച്ച്ബിഎ1സി പരിശോധന ക്യാമ്പ് നടത്തും. പ്രമേഹ രോഗം ഉള്ളവർക്കും രോഗം സംശയിക്കുന്നവർക്കും പരിശോധനയിൽ പങ്കെടുക്കാം. ഡോക്ടർമാർ നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188925700.
എം.ജി. സര്‍വ്വകലാശാല എം.എ.എച്ച്.ആര്‍.എം ഫലം പ്രസസിദ്ധീകരിച്ചു: മാര്‍ ആഗസ്തീനോസ് കോളേജിന് ഒന്നും രണ്ടും റാങ്ക്
രാമപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ എം.എ. എച്ച്.ആര്‍.എം. പരീക്ഷാ ഫലത്തില്‍ മാര്‍ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം. കോളേജിലെ അനുഷ്‌ക ഷൈന്‍ ആദ്യ റാങ്ക് കരസ്ഥമാക്കിയപ്പോള്‍ അഞ്ജലി എസ്. മോഹന്‍ രണ്ടാം റാങ്കും നേടി. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന അനുഷ്‌ക മാര്‍ ആഗസ്തീനോസ് കോളേജില്‍ നിന്നു തന്നെയാണ് ബി.ബി.എ. ഡ്രിഗ്രിയും പൂര്‍ത്തിയാക്കിയത്. പൊന്‍കുന്നം ചെറുവള്ളി, അക്ഷയയില്‍ ഷൈന്‍ വി.യുടെയും സന്ധ്യ യുടെയും മകളായ അനുഷ്‌ക പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസില്‍ എച്ച്.ആര്‍.ട്രയിനിയായി ജോലി ചെയ്യുന്നു. വലവൂര്‍ Read More…
തോമസ് എസ് മുക്കാടൻ നിര്യാതനായി
മുണ്ടക്കയം , മീനച്ചിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാൻ വേലനിലം മൂന്നാം മൈലിൽ മുക്കാടൻ ഹൗസിൽ തോമസ് എസ് മുക്കാടൻ നിര്യാതനായി. ഭൗതികശരീരം ഇന്ന് 3 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ നാളെ (23/7/2025 ബുധനാഴ്ച ) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് വേലനിലം സെന്റ്. മേരീസ് പള്ളി കുടുംബ കല്ലറയിൽ. ഭാര്യ, പരേതയായ അമ്മിണി , മക്കൾ, സോണി, കെയ്സി ടി മുക്കാടൻ, മരുമക്കൾ , ജോബി, നൈസി , ദീർഘകാലം മീനച്ചിൽ Read More…
പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവു ബലിതർപ്പണത്തിന് ഒരുക്കങ്ങളായി
പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 2025 ജൂലൈ മാസം ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുവാനുള്ള സൗകര്യം ഉണ്ട്. ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം, തിലഹവനം, ഒറ്റനമസ്കാരം, കൂട്ടനമസ്‌കാരം എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഉണ്ട്. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ. വിഷ്ണു നമ്പൂതിരി കല്ലമ്പള്ളി ഇല്ലം മുഖ്യ കാർമികത്വം വഹിക്കും. പുഴക്കടവും പരിസരവും പന്തൽക്കെട്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. Read More…
മാര്‍ ആഗസ്തീനോസ് കോളേജില്‍ സ്‌പോട് അഡ്മിഷന്‍
രാമപുരം: സേ പരീക്ഷയില്‍ വിജയം നേടിയവര്‍ക്കും ഇതു വരെയും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും മാര്‍ ആഗസ്തീനോസ് കോളജില്‍ BSW, B.Com.,B.Sc. Electronics, B.Sc. BioTechnology തുടങ്ങിയ ഡ്രിഗ്രി കോഴ്‌സുകളില്‍ സ്‌പോട് അഡ്മിഷന്‍ ലഭ്യമാണ്. യോഗ്യത ലഭിച്ച വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം കോളേജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281257911.
KCYL കോട്ടയം അതിരൂപത യുവജനദിനാഘോഷം കല്ലറ പഴയ പള്ളിയിൽ പ്രൗഢോജ്വലമായി
കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ യുവജന ദിനാഘോഷം ജൂലൈ മാസം 20 ഞായറാഴ്ച കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ (കല്ലറ പഴയ പള്ളി) വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കല്ലറയിൽ എത്തിച്ചേർന്നത്. കോട്ടയം അതിരൂപത വികാരി ജനറാൾ വെരി റവ. ഫാ. തോമസ് ആനിമൂട്ടിലിന്റ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച അതിരൂപത യുവജനദിന ആഘോഷത്തിൽ ഇടവക വികാരി ഫാ സ്റ്റീഫൻ കണ്ടാരപ്പള്ളി Read More…
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രാജികത്തിന്റെ പകർപ്പ് രാഷ്ട്രപതിക്ക് കൈമാറി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്. ”അഭിമാനത്തോടെ പടിയിറങ്ങുന്നുവെന്നാണ് ജഗ്ദീപ് ധൻകർ രാജി കത്തിൽ കുറിച്ചത്. രാഷ്ട്രപതി നൽകിയ പിന്തുണയ്ക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും Read More…
വി.എസ്. കുടുംബത്തിന്റെ കാരണവർ : അഡ്വ.ഷോൺ ജോർജ്
കുടുംബത്തിലെ കാരണവർ നഷ്ടപ്പെട്ട ദുഃഖമാണ് കുടുംബത്തിൽ ഉണ്ടായിട്ടുള്ളത് എന്നും വി.എസിനെ കുടുംബത്തിലെ കാരണവരുടെ സ്ഥാനത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നല്ല അധ്യായങ്ങളിൽ ഒന്ന് എഴുതി ചേർത്താണ് സഖാവ് വി.എസ്. വിടവാങ്ങിയത്. ഒന്നിന് വേണ്ടിയും തന്റെ ആദർശത്തെ കൈവിടാത്ത ഇതുപോലൊരാൾ ഇനി ഉണ്ടാവില്ല എന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് അനുശോചിച്ചു.
കെ.എസ്.ഇ.ബി ജീവനക്കാർക്ക് മെഡിക്കൽ കിറ്റ് നൽകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി
കാഞ്ഞിരപ്പള്ളി: നാടിന് പ്രകാശമേകാൻ ഏത് അടിയന്തര സാഹചര്യങ്ങളിലും അഹോരാത്രം സേവനം ചെയ്യുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റ് നൽകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. കെ.എസ്.ഇ.ബി പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള സബ് ഡിവിഷനുകളിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, പാമ്പാടി മുതൽ കൂട്ടിക്കൽ വരെയുള്ള വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളിലെ അസി. എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മേരീക്വീൻസിലെ എമെർജൻസി ഫിസിഷ്യൻ ഡോ. നവീൻ വടക്കൻ ജീവനക്കാരുടെ സംശയങ്ങൾക്ക് ഉത്തരം Read More…