കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ചൊവ്വാഴ്ച 11 മണിക്ക് കുറുമണ്ണ് ദയ ഓഫീസ് കെട്ടിടത്തിൽ വെച്ച് നടത്തപ്പെട്ടു. ദയ ചെയർമാൻ ശ്രീ. പി. എം.ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ച യോഗം ദയ മെന്റർ, Motivational Speaker, Author, Social Enabler കൂടിയായ ശ്രീമതി. നിഷ ജോസ് K മാണി ഉദ്‌ഘാടന കർമം നിർവഹിച്ചു. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് Dr. സെലിൻ റോയി മുഖ്യ Read More…
Month: February 2026
ശാസ്ത്ര സാങ്കേതികരംഗങ്ങളിലെ അതിവേഗ പുരോഗതി ഉൾകൊള്ളാൻ സമൂഹം കരുത്താർജിക്കണം ഡോ. സി എച്ച് സുരേഷ്
അരുവിത്തുറ : ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അനുനിമിഷം വിപ്ലവകരമായ പുരോഗതിയാണ് ഉണ്ടാകുന്നത്. സമൂഹത്തി സമസ്ത മേഖലകളിലും സമൂലമായ മാറ്റങ്ങൾക്ക് ഇത് വഴിതെളിക്കും ഈ മുന്നേറ്റത്തിനൊപ്പം നിൽക്കാനുള്ള കരുത്ത് സമൂഹം ആർജിക്കണമെന്ന് രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സി എസ് ഐ ആർ നിസ്റ്റ് ചീഫ് സയൻ്റിസ്റ്റുമായഡോ. സി എച്ച് സുരേഷ് പറഞ്ഞു. സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ Read More…
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംര രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഞാനൊരു ചരിത്രകാരനാണ്, രാഷ്ട്രീയക്കാരനല്ല: വില്യം ഡാൽറിംപിൾ
പാലാ: ഇന്ത്യൻ ആശയങ്ങൾ ലോകത്തിലെങ്ങും വ്യാപിച്ചതും അവ ലോകത്തിന്റെ ആശയമായി പരിണമിച്ചതും എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് താനൊരു ചരിത്രകാരൻ മാത്രമാണെന്നും തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണെരുതെന്നും പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്ചർ സീരിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ഭൗതികവസ്തുക്കളല്ല തത്ത്വചിന്തയാണ് കയറ്റുമതി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാസ്തവത്തിൽ ഇന്ത്യൻ ആശയങ്ങളുടെ ഒരു പാക്കേജ് തന്നെ ലോകമെങ്ങും വ്യാപിക്കുകയുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. Read More…
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു
പാലാ : പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സഹകരണത്തോടെ ആദ്യം ബുക്ക് ചെയ്യുന്ന 75 രോഗികൾക്ക് 2024 ഡിസംബർ 09 തിങ്കളാഴ്ച പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും താഴെ കാണുന്ന നമ്പരുകളിൽ ഉടൻ ബന്ധപ്പെടുക. 9447213027, 9447129001, 9744641436
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നാളെ അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.
അരുവിത്തുറ കോളേജിൽ അന്തർദേശീയ കോൺഫറൻസ്
അരുവിത്തുറ: സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2024 സംഘടിപ്പിക്കുന്നു. ഡിസംബർ 3 ,4 തീയതികളിലായി കോളേജിൽവച്ച് നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നാം തീയതി രാവിലെ 10 മണിക്ക് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സിഎസ്ഐആർ നിസ്റ്റ് ചീഫ് സയന്റിസ്റ്റുമായ ഡോ.സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ Read More…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥക്ക് ഭരണങ്ങാനത്ത് സ്വീകരണം നൽകി
ഭരണങ്ങാനം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന സന്ദേശം ഉയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ കോട്ടയം ജില്ലയിലെ രണ്ടാം ദിന പര്യടന പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നത് സംബന്ധിച്ച് പരിഷത്ത് നടത്തുന്ന ആശയ പ്രചാരണം കാലിക പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിടനാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജി ജോർജ്ജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജി സ്റ്റാലിൻ, Read More…
അദ്ധ്യാപക ഒഴിവ്
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ് വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവ്, net PhD ഉള്ളവർക്ക് മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/
കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് ആശുപത്രിയിലെ ത്വക്ക് രോഗ ചികിത്സാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 3 ചൊവ്വാഴ്ച മുതൽ ഡിസംബർ 5 വ്യാഴാഴ്ച വരെ നടക്കുന്ന സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് ഇന്ന് ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ രക്തപരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിന് ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. റീനു മറിയം ജോർജ് (MBBS, MD) നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂർ ബുക്കിംഗ് സേവനം നിർബന്ധമായും Read More…











