kanjirappalli

മെഗാ രക്തദാന ക്യാമ്പ്

കാഞ്ഞിരപ്പള്ളി: എച്ച്‌ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എച്ച്‌ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മെഗാ രക്തദാന ക്യാമ്പും കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ നടത്തി. ‘അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ’ എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിനത്തിന്റെ സന്ദേശം. പാലാ ബ്ലഡ് ഫോറത്തിൻ്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും എച്ച് ഡി എഫ് ഡി ബാങ്കിൻ്റെയും സഹകരണത്തോടെയാണ് ദിനാചരണവും Read More…

Accident

കാർ ഇടിച്ച് വഴിയാത്രക്കാരിക്ക് പരുക്ക്

പാലാ: കാർ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി പൂവത്തോട് സ്വദേശി അംബികയെ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വിലങ്ങുപാറ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

pala

അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണം: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌

പാലാ: അഭിഭാഷകർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനായി അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പാലാ കോർട്ട് സെന്റർ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന അഭിഭാഷക അവകാശ സംരക്ഷണ ദിനത്തിന്റെ ഭാഗമായി പാലാ കോടതി സമുച്ചയത്തിൽ പ്രതിഷേധ യോഗം നടത്തി. അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷം രൂപാ ആക്കി ഉയർത്തുക, ജൂനിയർ അഭിഭാഷകർക്കു അയ്യായിരം രൂപാ വീതം പ്രതിമാസം സ്റ്റൈപെൻഡ് ആയി നൽകുകയും Read More…

general

പോലീസ് മെഡലിലെ അക്ഷരത്തെറ്റ് ഗുരുതരപിഴവ്; സ്ഥാപനത്തെ കരിമ്പട്ടികയില്‍പെടുത്തണം- റിപ്പോര്‍ട്ട്

മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ അക്ഷരത്തെറ്റ് വന്നതില്‍ ഗുരുതര പിഴവുണ്ടായെന്ന് കണ്ടെത്തല്‍. 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റ് കണ്ടെത്തി. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചു. മുന്‍പ് മെഡല്‍ നിര്‍മിച്ചപ്പോഴും സമാന തെറ്റുകള്‍ കണ്ടെത്തിയിരുന്നു. മെഡല്‍ നിര്‍മിച്ച ‘ഭഗവതി സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. മെഡല്‍ പരിശോധിച്ച സമിതിക്ക് പിഴവുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഭാഷാദിനം കൂടിയായ കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മെഡലുകള്‍ വിതരണം ചെയ്തത്. Read More…

Blog general

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന Read More…

general

നിർമ്മിത ബുദ്ധിയിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ വൻ പുരോഗതി ഉണ്ടാകും: ഡോ: നൈനാൻ ഫിലിപ്പ്

നിർമ്മിത ബുദ്ധിയുടെ പ്രയോഗത്തിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ തന്നെ അനന്തവും അഭൂതപൂർവമായ പുരോഗതി ഉണ്ടാകും എന്ന് തെള്ളിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഇന്റലിജന്റ് സിസ്റ്റം സ്ഥാപക ഡയറക്ടറും ഡീനും കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിൽ പ്രമുഖനും പ്രഥമഗണീയനുമായ പ്രൊഫ ഡോ നൈനാൻ സജിത്ത് ഫിലിപ് പ്രസ്താവിച്ചു. തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിൽ ഡോ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥം ബി എ എം ട്രസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിഷപ്പ് ഏബ്രഹാം അനുസ്മരണ പ്രഭാഷണം പരമ്പരയിലെ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ;ഫുട്ബോൾ മത്സരത്തിൽ റ്റി എഫ് സി തീക്കോയി ഒന്നാം സ്ഥാനം നേടി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ മൂന്നാം ദിവസം ഫുട്ബോൾ മത്സരം സെന്റ് മേരീസ് പള്ളി സ്റ്റേഡിയത്തിൽ നടന്നു. 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ റ്റി എഫ് സി തീക്കോയി ഒന്നാം സ്ഥാനവും ശാന്തിഗിരി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, മെമ്പർമാരായ സിറിൾ റോയ്, സിബി രഘുനാഥൻ, മോഹനൻ കുട്ടപ്പൻ, രതീഷ് പി.എസ്, ജയറാണി Read More…

kottayam

സന്തോഷ് കുഴിവേലിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്

കോട്ടയം: ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി പ്രവീൺ ധനപാൽ (എറണാകുളം), ആഗസ്തി കുര്യൻ (ത്യശൂർ ), ജനറൽ സെക്രട്ടറിയായിതാഹ പുതുശേരി (എറണാകുളം) സെക്രട്ടറി മാരായിഷാഹുൽ ഹമീദ് (എറണാകുളം) വി.ജെ മാത്യു (കോഴിക്കോട്)ആർ.സതീഷ്, (പത്തനംതിട്ട) കെ പ്രവീൺ കുമാർ (തൃശൂർ) ബാബു ജോസ് (കണ്ണൂർ) ബിനോയി മാത്യു (തിരുവനന്തപുരം) ട്രഷററായി ഇമ്മാനുവൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റി നേയും സംസ്ഥാന Read More…

ramapuram

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്‌ രണ്ട് സ്കൂളുകളിൽ മെഗാ നേത്ര പരിശോധക്യാമ്പുകൾ നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, രാമപുരത്തെ രണ്ട് പ്രധാന സ്കൂളുകളായ രാമപുരം S.H. ഗേൾസ് ഹൈസ്കൂളിലും, രാമപുരം സെൻറ് അഗസ്റ്റിൻസ് ബോയ്സ് ഹൈസ്കൂളിലേയും കുട്ടികൾക്കായി, ഐ മൈക്രോ സർജറി ആൻഡ് ലേസർ സെൻറർ ഹോസ്പിറ്റൽ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്ര പരിശോധനയും, കുട്ടികൾക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു. സെൻറ് അഗസ്റ്റിൻസ് ബോയ്സ് ഹൈസ്കൂളിലെ പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ്‌ കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി Read More…

chemmalamattam

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു

ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു ഉച്ചകഴിഞ്ഞ് 1.45 ന് പാരിഷ് ഹാളിൽ ചേർന്നയോഗത്തിൽ സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിച്ചു. അരുവിത്തുറ സെൻറ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, പി.ടി.എ പ്രസിഡൻറ് ബിജു കല്ലിടുക്കനാനി, സ്റ്റാഫ് സെക്രട്ടറി ജിജി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഉപജില്ല, ജില്ല, സംസ്ഥാന, രൂപതാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഈ അവസരത്തിൽ വിതരണം ചെയ്തു. ഉപജില്ല Read More…