കുന്നോന്നി: വയലിക്കുന്നേൽ പരേതനായ വക്കച്ചൻ്റെ ഭാര്യ മേരി ജോസഫ് (ചേച്ചമ്മ 85) നിര്യാതയായി. സംസ്കാരം നാളെ (05-12-24, വ്യാഴം) 3 ന് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. പരേത മാന്നാനം തയ്യിൽ കുടുംബാംഗം. മക്കൾ: ജോൺസൺ ജോസഫ്, പരേതയായ ജാൻസി ജോർജ്, ജെസി ടോമി, പ്രെഫസർ ജോജി ജോസഫ് (റിട്ട: സെൻ്റ് അലോഷ്യസ് കോളേജ് എടത്വാ) മരുമക്കൾ: ആൻസി ജോൺസൺ തെങ്ങുംപള്ളിൽ മുട്ടം, ജോൺ ജോർജ് വെങ്ങാംന്തറ ചങ്ങനാശേരി, ടോമി വേലൻകുന്നേൽ ഇടപ്പാടി, സെലിൻ ജോജി കാവാലം Read More…
Month: December 2024
പാലാ സെന്റ് തോമസ് കോളേജിൽ എൻ എസ് എസ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും സംയുക്തമായി ബോധവത്കരണ ക്ലാസ്സ് നടത്തി
പാലാ: സെന്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവിധപരിപാടികളുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേത്രത്വത്തിൽ കോളേജിലെ എൻ എസ് എസുമായി സഹകരിച്ച് എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉത്ഘാടനം മാഞ്ഞൂർ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ജോമി മാത്യുവിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസ് നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം Read More…
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് പാലായും സംയുക്തമായി ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ചൊവ്വാഴ്ച 11 മണിക്ക് കുറുമണ്ണ് ദയ ഓഫീസ് കെട്ടിടത്തിൽ വെച്ച് നടത്തപ്പെട്ടു. ദയ ചെയർമാൻ ശ്രീ. പി. എം.ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ച യോഗം ദയ മെന്റർ, Motivational Speaker, Author, Social Enabler കൂടിയായ ശ്രീമതി. നിഷ ജോസ് K മാണി ഉദ്‌ഘാടന കർമം നിർവഹിച്ചു. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് Dr. സെലിൻ റോയി മുഖ്യ Read More…
ശാസ്ത്ര സാങ്കേതികരംഗങ്ങളിലെ അതിവേഗ പുരോഗതി ഉൾകൊള്ളാൻ സമൂഹം കരുത്താർജിക്കണം ഡോ. സി എച്ച് സുരേഷ്
അരുവിത്തുറ : ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അനുനിമിഷം വിപ്ലവകരമായ പുരോഗതിയാണ് ഉണ്ടാകുന്നത്. സമൂഹത്തി സമസ്ത മേഖലകളിലും സമൂലമായ മാറ്റങ്ങൾക്ക് ഇത് വഴിതെളിക്കും ഈ മുന്നേറ്റത്തിനൊപ്പം നിൽക്കാനുള്ള കരുത്ത് സമൂഹം ആർജിക്കണമെന്ന് രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സി എസ് ഐ ആർ നിസ്റ്റ് ചീഫ് സയൻ്റിസ്റ്റുമായഡോ. സി എച്ച് സുരേഷ് പറഞ്ഞു. സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ Read More…
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംര രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഞാനൊരു ചരിത്രകാരനാണ്, രാഷ്ട്രീയക്കാരനല്ല: വില്യം ഡാൽറിംപിൾ
പാലാ: ഇന്ത്യൻ ആശയങ്ങൾ ലോകത്തിലെങ്ങും വ്യാപിച്ചതും അവ ലോകത്തിന്റെ ആശയമായി പരിണമിച്ചതും എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് താനൊരു ചരിത്രകാരൻ മാത്രമാണെന്നും തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണെരുതെന്നും പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്ചർ സീരിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ഭൗതികവസ്തുക്കളല്ല തത്ത്വചിന്തയാണ് കയറ്റുമതി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാസ്തവത്തിൽ ഇന്ത്യൻ ആശയങ്ങളുടെ ഒരു പാക്കേജ് തന്നെ ലോകമെങ്ങും വ്യാപിക്കുകയുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. Read More…
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു
പാലാ : പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സഹകരണത്തോടെ ആദ്യം ബുക്ക് ചെയ്യുന്ന 75 രോഗികൾക്ക് 2024 ഡിസംബർ 09 തിങ്കളാഴ്ച പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും താഴെ കാണുന്ന നമ്പരുകളിൽ ഉടൻ ബന്ധപ്പെടുക. 9447213027, 9447129001, 9744641436
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നാളെ അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.
അരുവിത്തുറ കോളേജിൽ അന്തർദേശീയ കോൺഫറൻസ്
അരുവിത്തുറ: സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2024 സംഘടിപ്പിക്കുന്നു. ഡിസംബർ 3 ,4 തീയതികളിലായി കോളേജിൽവച്ച് നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നാം തീയതി രാവിലെ 10 മണിക്ക് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സിഎസ്ഐആർ നിസ്റ്റ് ചീഫ് സയന്റിസ്റ്റുമായ ഡോ.സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ Read More…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥക്ക് ഭരണങ്ങാനത്ത് സ്വീകരണം നൽകി
ഭരണങ്ങാനം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന സന്ദേശം ഉയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ കോട്ടയം ജില്ലയിലെ രണ്ടാം ദിന പര്യടന പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നത് സംബന്ധിച്ച് പരിഷത്ത് നടത്തുന്ന ആശയ പ്രചാരണം കാലിക പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിടനാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജി ജോർജ്ജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജി സ്റ്റാലിൻ, Read More…