ഈരാറ്റുപേട്ട: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന മഴവില്ല് ബാലചിത്ര രചനാ മത്സരം 30 ന് നടക്കും. ഈരാറ്റുപേട്ട ഏരിയാ തല മത്സരം രാവിലെ 9 മണി മുതൽ 12 മണി വരെ അൽമനാർ സ്കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഏരിയാ തലത്തിൽ നടക്കുന്ന മത്സരത്തിലെ ഓരോ കാറ്റഗറിയിലേയും മൂന്ന് മികച്ച ചിത്രങ്ങൾ ജില്ലാ തലത്തിലും ജില്ലയിലെ രണ്ട് മികച്ച ചിത്രങ്ങൾ സംസ്ഥാന മത്സരത്തിനും പരിഗണിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾ സർട്ടിഫിക്കറ്റും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളും നൽകും. സംസ്ഥാന തല Read More…
Month: March 2026
ദേശീയ ഭരണഘടനാ ദിനം ആചരിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട : നവംബര്‍ 26 ദേശീയ ഭരണഘടനാ ദിനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. അക്ഷയ് ഹരി, ഭരണഘടനയുടെ മൂല്യങ്ങളെയും ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന അവകാശങ്ങളെയും പറ്റി വിശദമായി ക്ലാസ് നയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ജോയിന്റ് ബി.ഡി.ഒ, സാം ഐസക്, ബ്ലോക്ക് പഞ്ചായത്ത് Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടും. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 29 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിലോ, മെമ്പർമാരുടെ പക്കലോ, ഓൺലൈൻ ആയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. Website: www.keralosavam.com കേരളോത്സവം നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടക Read More…
ഭരണഘടനാ ദിനാചരണം നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 75 -ാം മത് ഭരണഘടന ദിനാചരണം പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് കെ റ്റി സനിൽ ഉദ്ഘാടനം ചെയ്തു. 75-ാം ഭരണഘടന ദിനത്തിൽ ഇന്ത്യൻ ഭരണഘടന പിന്നിട്ട 75 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി താഴത്ത് വടകര ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രഭാത് ജേക്കബ് Read More…
കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്ത് ആറ്റുപുറമ്പോക്കും, ഇടത്തൊണ്ടും കയ്യേറാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി
പാലാ: പാലാ – ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്തുള്ള മീന്‍ കടയോടു ചേര്‍ന്ന് സ്വകാര്യ വ്യക്തി പുരാതന കുളികടവായ ഇടേട്ടു കടവ് വേസ്റ്റും,മണ്ണും മറ്റുമിട്ട് നശിപ്പിച്ച് ആറ്റുപുറമ്പോക്കും, ഇടത്തൊണ്ടും കയ്യേറുന്നതില്‍ പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. പാലാ മുനിസിപ്പാലിറ്റിയിലെ ഭരണകക്ഷി കൗണ്‍സിലറുടെ ബന്ധുവായ വ്യക്തിയാണ് കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിലവില്‍ രണ്ടടിയോളം വീതിയില്‍ ഒരു കല്‍ക്കെട്ട് നിലവിലുള്ളതും, ഈ കല്‍ക്കെട്ടില്‍ നിന്നും 2 അടിയോളം ഇടത്തൊണ്ടും, ആറ്റുപുറമ്പോക്കും കയ്യേറിയാണ് Read More…
പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി
പാലാ: ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 42 ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കണ്‍വെന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി Read More…
ഭരണഘടന ദിനാചരണം നടത്തി
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനയുടെ ആമുഖ ഫലകത്തിലെ വാചകങ്ങൾ ഹെഡ്മിസ്ട്രസ് ലീന എം പി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുപറയുകയും ചെയ്തു. നമ്മുടെ ഭരണഘടന നമ്മുടെ ശക്തി എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രമേയം. സോഷ്യൽ സയൻസ് വിഭാഗം അധ്യാപകരായ ടി എസ് അനസ് സി എച്ച് മാഹിൻ ശൈലജ ഒ എൻ , ജ്യോതി പി Read More…
കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം
വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം . പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശിനികളായ നിഖിത ( 29), വർഷ ( 28) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം.
മാനവസഞ്ചാരം: ജില്ലാതല സ്വീകരണം നാളെ ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട : സമസ്ത കേരള സുന്നി യുവജന സംഘം(എസ് വൈ എസ്) പ്ലാറ്റിനം ഇയറിന്റെ ഭാഗമായി “ഉത്തരവാദിത്വം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം ഉയർത്തി സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ നടക്കുന്ന മാനവ സഞ്ചാരം യാത്രക്ക് നാളെ ഈരാറ്റുപേട്ടയിൽ ഊഷ്മള സ്വീകരണം ഒരുക്കും. സ്നേഹവും സൗഹൃദവും മനുഷ്യ മനസ്സിൽ ഉറപ്പിച്ച് ഇരുട്ടിന്റെ ശക്തികൾക്ക് താകീത് നൽകി കടന്നുവരുന്ന, മനുഷ്യപ്പറ്റുള്ള സാമൂഹിക ഉത്തരവാദിത്വതെ കുറിച്ച്,ഹൃദയം ഇണങ്ങി Read More…
ഭരണഘടന ദിനം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
അരുവിത്തുറ :ദേശീയ ഭരണഘടന ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിവിധ പരിപാടികളോടെ ഭരണഘടന ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രൊ. ഡോ. സിബി ജോസഫ് ഭരണഘടനയുടെ ആമുഖം അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ചൊല്ലി കൊടുത്തു. കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നൽകി.പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ ഭരണഘടന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കെമിസ്ട്രി ഡിപ്പാർട്മെന്റ് ക്വിസ് മത്സരം നടത്തി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ അടിസ്ഥാന ആശങ്ങളെക്കുറിച്ച് ചർച്ച Read More…











