കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യവികസനങ്ങൾ സംബന്ധിച്ചുള്ള ദ്വിദിന ശിൽപശാല തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജനം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ബോധം പൊതു സമൂഹത്തിനുണ്ടാകണമെന്ന് അവർ പറഞ്ഞു. മാലിന്യ സംസ്്്കരണത്തിലെ മുന്നേറ്റം പേപ്പറിൽ മാത്രമാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. എല്ലാ കാര്യങ്ങളിലുമുള്ള മലയാളിയുടെ ഉയർന്ന ബോധം മാലിന്യ Read More…
Month: August 2025
മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി
ഈരാറ്റുപേട്ട : മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി ഈരാറ്റുപേട്ട യൂസുഫ് സഖാഫിയുടെ വസതിയിൽ ചേർന്നു. ചെയർമാൻ അഡ്വ. റോയ് വാരിക്കാട് അദ്ധ്യക്ഷത വഹിച്ചു. പി.ടി. ശ്രീകുമാർ, ഖാലിദ് സഖാഫി, ഷിബു. കെ തമ്പി, യൂസുഫ് സഖാഫി,ആമ്പൽ ജോർജ്, ചാർളി കോട്ടയം തുടങ്ങിയവർ സംബന്ധിച്ചു.
തലപ്പലം ബാങ്കിന് വീണ്ടും കേരള ബാങ്ക് എക്സലൻസ് അവാർഡ്
തലപ്പലം: കേരള ബാങ്ക് പ്രാക്ഷമിക സഹകരണ ബാങ്കുകൾക്ക് നൽകി വരുന്ന എക്സലൻസ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും തലപ്പലം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സഹകരണ -തുറമുഖ വകുപ്പുമന്ത്രി ശ്രീ വി. എൻ വാസവൻ അധ്യക്ഷത വഹിച്ച അവാർഡ്ദാന ചടങ്ങ് മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ. ഷിബി ജോസഫ് ഈരൂരിക്കൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി.പി, ബോർഡ് അംഗം ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ Read More…
മഹത്വം തിരിച്ചറിയുന്നവർ പരസ്പരം ആദരിക്കും : മാര്‍ തോമസ് തറയില്‍
കാഞ്ഞിരപ്പള്ളി : മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ മഹത്വത്തെയാണ്. മനുഷ്യമഹത്വത്തെ പൂര്‍ണ്ണമാക്കുന്നതിനാണ് ദൈവം മനുഷ്യനായി ചരിത്രത്തിലവതരിച്ചത്. ഓരോ വ്യക്തിക്കും ദൈവം നല്‍കുന്ന മഹത്വത്തെ മനസിലാക്കുമ്പോഴാണ് പരസ്പര ബഹുമാനം യാഥാര്‍ത്ഥ്യമാകുന്നതെന്നും മാര്‍ തറയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ അജപാലന ദൗത്യനിര്‍വ്വഹണത്തില്‍ Read More…
അക്ഷരം മ്യൂസിയം ഭാഷാവൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനെതിരായ ചെറുത്തുനിൽപ്: മുഖ്യമന്ത്രി
കോട്ടയം: മലയാളം അടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാവൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത്, അക്ഷരം മ്യൂസിയം അതിനെതിരെയുള്ള ചെറുത്തുനിൽപു കൂടിയായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാഷാ, സാഹിത്യ, സാംസ്കാരിക മ്യൂസിയമായ ‘അക്ഷരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ (എസ്പിസിഎസ്) ഉടമസ്ഥതയിൽ കോട്ടയം മറിയപ്പള്ളിയിൽ ഇന്ത്യാ പ്രസ് വളപ്പിൽ സഹകരണ വകുപ്പാണു മ്യൂസിയം നിർമിച്ചത്. രാജ്യത്തെ ആദ്യ ഭാഷാ മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം Read More…
വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: നടപടിക്കു പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു മുഖ്യമന്ത്രിയുടെ നിർദ്ദേശം
പാലാ: നെയ്യാറ്റിൻകരയിൽ കലോത്സവ പതാക കെട്ടാനുള്ള കയർ കോർക്കുന്നതിനായി വിദ്യാർത്ഥിയെ 30 അടി ഉയരമുള്ള കൊടിമരത്തിൽ കയറ്റി വിട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി നടപടിയ്ക്ക് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവ വേദിയായ നെയ്യാറ്റിൻകര ഗവൺമെൻ്റ് ബോയ്സ് സ്കൂളിൽ കലോത്സവ പതാക കെട്ടാനുള്ള കയർ കോർക്കുന്നതിനായി വിദ്യാർത്ഥിയെ 30 അടി ഉയരമുള്ള Read More…
അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗത്തിൽ അദ്ധ്യാപക ഒഴിവ്
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളജിൽ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഫുഡ് സയൻസിന് അധ്യാപകരെ ആവശ്യമുണ്ട്. അനുയോജ്യരായ ഉദ്യോഗാർഥികൾ sgcselfaruvithura@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 01/12/2024 നു മുൻപായി ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447424310, 9495749325
പ്രധാൻമന്ത്രി പോഷണ്‍ ശക്തി നിർമ്മാൺ പദ്ധതി; പബ്ലിക് ഹിയറിംഗ് നടത്തി
ഈരാറ്റുപേട്ട: പി.എം.പോഷണ്‍, പബ്ലിക് ഹിയറിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുള്‍ഖാദര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ബിജോയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീതി. ഷംലബീവി, മെമ്പര്‍മാരായ ശ്രീമതി. ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍ , മറ്റ് ജനപ്രതിനിധികള്‍, Read More…
ഓറഞ്ച് ദിന റാലി നടത്തി
കോട്ടയം : വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ഡേ കാമ്പയിൻ ബോധവത്കരണ റാലി നടത്തി. റാലിയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന രീതിയിൽ സമൂഹം വളരണമെന്ന് അവർ പറഞ്ഞു.ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ Read More…
മൂലമറ്റം സെൻറ് ജോർജിൽ പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം 28-ന്
മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും . രാവിലെ 9.20 ന് രജിസ്ട്രേഷൻ . 9.30 ന് ചേരുന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്യും . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ് തെങ്ങനാ കുന്നേൽ എസ് എച്ച് , ജൂബിലി ജനറൽ Read More…