പാലാ: പാലാ സെന്റ് തോമസ് കോളേജിൽ കായിക വകുപ്പിന്റെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി നടന്നു വരുന്ന ഇന്റർ ഡിപ്പാർട്ട്മെന്റ് കയാക്കിംഗ് മത്സരപരമ്പര കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാദർ മാത്യു ആലപ്പാട്ട് മേടയിൽ, കായിക വകുപ്പ് മേധാവി ശ്രീ ആശിഷ് ജോസഫ് എന്നിവർ മത്സരപരമ്പരയ്ക്ക് ആശംസ അർപ്പിച്ച് പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലി നിറവിൽ എത്തി നിൽക്കുന്ന കോളേജിന്റെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന Read More…
Month: April 2025
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്കു 4 വർഷം കഠിന തടവും 15,000/- രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി റാന്നി നെല്ലിക്കാ മൺ മണിമലേത്ത്കാലായിൽ ശശി. എം കെ (സാബു- 5) എന്നയാളെ 4വർഷം കഠിന തടവിനും 15,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 12,500/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും,പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 20/11/23 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവംനടന്നത്. മുണ്ടക്കയം Read More…
ലയൺസ് ക്ലബ് ഓഫ് കോട്ടയം എലൈറ്റിന്റെ നേതൃത്വത്തിൽ മൗണ്ട് കാർമ്മൽ ഹയർ സെക്കണ്ടറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി
കോട്ടയം: 125 പ്രാവശ്യം രക്തം ദാനം ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെയും മൗണ്ട് കാർമ്മൽ ഹൈസ്കൂളിലെ മികച്ച രക്തദാതാവ് ആയ ജൂനിയർ റെഡ്ക്രോസ് കോർഡിനേറ്റർ നിമ്മി ജോബിനെയും ആദരിക്കുകയും മെഗാ രക്തദാന ക്യാമ്പും നടത്തി കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂൾ എൻ എസ് എസിന്റെയും ഗൈഡിൻ്റെയും നേതൃത്വത്തിൽ മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ് ഫോറം, എച്ച് Read More…
എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷൻ വാദം. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം – കെ നവീൻ ബാബുവിന്റെ ആത്മഹത്യ. നവീൻ ബാബുവിന്‍റെ മകളുടെ ചിത്രമുൾപ്പെടെ ഉയർത്തി വൈകാരികമായാണ് കുടുംബത്തിന് വേണ്ടി അഭിഭാഷകൻ വാദിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. Read More…
വയോജനങ്ങളെ സംരക്ഷിക്കൽ ഉത്തരവാദിത്തം: മന്ത്രി ആർ.ബിന്ദു
കടുത്തുരുത്തി: നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ടെന്നു മന്ത്രി ആർ.ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കാരിക്കോട്ട് 3 കോടി രൂപ ചെലവിൽ നിർമിച്ച ജില്ലാ വൃദ്ധസദന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ജില്ലാ വൃദ്ധസദനത്തിന്റെ സ്ഥലപരിമിതിയും അസൗകര്യങ്ങളും കണക്കിലെടുത്താണു മുളക്കുളം പഞ്ചായത്ത് 2004ൽ വാങ്ങിയ 35 സെന്റ് സ്ഥലത്തു പുതിയ ഇരുനിലമന്ദിരം പണിതത്. തിരുവഞ്ചൂരിലെ വൃദ്ധസദനത്തിൽ 27 അന്തേവാസികളുണ്ട്. ഒരു മാസത്തിനുള്ളിൽ കാരിക്കോട്ടെ കെട്ടിടത്തിലേക്കു പ്രവർത്തനം Read More…
കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
പാലാ: രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി വാരികയുടെ പ്രചാരമാസത്തിൻ്റ ഭാഗമായി പാലാ മിൽക്ക്ബാർ ഓഡിറ്റോയിയത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രാന്തീയ സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
നീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; 154 പേർക്ക് പരുക്ക്
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പരിയാര മെഡിക്കല്‍ കോളേജിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. കാഞ്ഞങ്ങാട് Read More…
വക്കഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം: സജി മഞ്ഞക്കടമ്പിൽ
കൊച്ചി: മുനമ്പം നിവാസികളായ ആളുകൾ പണം കൊടുത്ത് തീറാധരമായി വാങ്ങിയ ഭൂമിയിൽ നിന്നും താമസക്കാരെ ഇറക്കിവിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ നടപ്പാകില്ലെന്നും വക്കഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയാറകണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മുനമ്പം നിവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകുക, ഉടമസ്ഥർക്ക് റവന്യൂ രേഖകൾ നൽകുക, വക്കഫ് ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത കേരളത്തിലെ ഇന്ത്യ മുന്നണി (എൽ ഡി എഫ് – യുഡിഎഫ്) ഗൂഡ നീക്കം Read More…
കായിക മേളയിൽ മുരിക്കും വയൽ ഒന്നാമത്; വിജയാഘോഷം നടത്തി
കോട്ടയം റവന്യൂ ജില്ല കായികമേളയിൽ ഗവൺമെൻറ് സ്കൂളുകളിൽ വച്ച് മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 32 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത്. ആറ് ഗോൾഡ് മെഡലും ,ആറ് വെങ്കല മെഡലും വിജയികൾ കരസ്ഥമാക്കിയത്. കിഴക്കൻ മലയോര ഗ്രാമമായ മുരുക്കും വയലിന് സന്തോഷത്തിൻ്റെ ദിനങ്ങൾ കൂടിയാണ്. കായിക അധ്യാപകനായ സുധീഷ് കെ എം ൻ്റെ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഡയറക്ടർ സന്തോഷ് ജോർജിന്റെയും, നിരന്തരമായ പരിശീലനമാണ് കുട്ടികളെ ഇത്തരത്തിൽ വിജയത്തിലേക്ക് എത്താൻ സാധിച്ചത്. ജില്ലയിൽ ഗവൺമെൻ്റ് Read More…
ഗുണഭോക്തൃ സമിതികൾ കുടിവെള്ളം നിഷേധിക്കുന്നതിനെതിരേ നടപടിയെടുണം: ജില്ലാ വികസന സമിതി
കോട്ടയം : ഗുണഭോക്തൃ സമിതികൾ നിയന്ത്രിക്കുന്ന കുടിവെള്ള പദ്ധതികളിൽ വ്യക്തികൾക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഇതിനെതിരേ പഞ്ചായത്ത് / നഗരസഭ സെക്രട്ടറിമാർ നടപടികളെടുക്കണമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശിച്ചു. കുടിവെള്ളം നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം വ്യക്തമാക്കി. ഇക്കാര്യത്തിൽ കൃത്യമായ നിർദേശം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നൽകണമെന്ന് തദ്ദേശ Read More…