ചെന്നൈയിൽ നടന്ന ജൂനിയർസാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥി ജുവൽ തോമസിനെയും, ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി ഡയറക്ടർ സന്തോഷ് ജോർജിനെയും, ജൂവലിൻ്റെ രക്ഷകർത്താക്കളായടി.സി തോമസ്, ഗീതാ തോമസ് എന്നിവരെ പി ടി എ യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എം Read More…
Month: November 2024
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് തലനാട് ഗ്രാമപഞ്ചായത്തിലെ അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ചു. ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അയ്യന്‍പാറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ന്റെ അദ്ധ്യക്ഷതയില്‍ തലനാട് അയ്യമ്പാറ പള്ളി വികാരി ഫാ. ഫിലിപ്പ് വട്ടമറ്റത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍, Read More…
അക്ഷരനഗരിക്ക് തിലകക്കുറിയായി അക്ഷരമ്യൂസിയം; ഒക്‌ടോബർ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം: അക്ഷരനഗരിക്ക് തിലകക്കുറിയായി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാകാൻ പോകുന്ന അക്ഷരമ്യൂസിയം ഒക്‌ടോബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. അക്ഷരമ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു കോട്ടയം നാട്ടകത്തെ അക്ഷരമ്യൂസിയം അങ്കണത്തിൽ ചേർന്ന സ്വാഗതസംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപ മുടക്കി 15000 ചതുരശ്ര അടിയിലാണ് അക്ഷരമ്യൂസിയം നിർമിച്ചിരിക്കുന്നത്. ഗവേഷണസൗകര്യവും പഠനങ്ങളും നടത്താൻ കഴിയുന്ന പശ്ചാത്തലസൗകര്യങ്ങൾ കൂടി ഭാവിയിൽ ഉറപ്പാക്കുന്ന തരത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. Read More…
ആഴാത്ത് കുഞ്ഞമ്മ ജോസഫ് നിര്യാതയായി
അരുവിത്തുറ: പെരുന്നിലം ആഴാത്ത് കുഞ്ഞമ്മ ജോസഫ് (84) അന്തരിച്ചു. മൃതദേഹം നാളെ (വെള്ളിയാഴ്ച) രാവിലെ 7ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പുളിങ്കുന്ന് കാഞ്ഞിക്കൽ പ്രായിക്കളം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി ജോസഫ്. മക്കൾ: മോളി സാബു (ടീച്ചർ സൗത്ത് ആഫ്രിക്ക), മിനി ജോർജ് (റിട്ട. ടീച്ചർ സെന്റ് മേരീസ് അതിരമ്പുഴ), മീന ജോസഫ് (എച്ച്എം ഗവ. എൽപിഎസ് ഇടനാട്), മീറ ജോർജ്, മായാ Read More…
പാലായെ മൂവർണ്ണ കടലാക്കി കേരളാ കോപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കോട്ടയം ജില്ലാസമ്മേളനം
പാലാ: കോട്ടയം ജില്ലയിലെ സഹകരണ ജീവനക്കാരുടെ സംഘ ശക്തി വിളിച്ചോതി കെ.സി. ഇ.എഫ് മുപ്പത്തിയാറമത് ജില്ലാ സ മ്മേളനം പാലായിൽ നടന്നു. പാലാ മഹാറാണി ജംഗ്ഷനിൽ നിന്ന് കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം ഉമ്മൻ ചാണ്ടി നഗറിലേക്ക് നടത്തിയ പ്രകടനം അക്ഷരാർത്ഥത്തിൽ പാലായെ മൂവർണ്ണ കടലാക്കി മാറ്റി. വാദ്യമേള ങ്ങളുടെ അകമ്പടി യോടെ നടന്ന പ്രകടനത്തിൽ നൂറുകണ ക്കിന് സഹകരണ ജീവനക്കാർ പങ്കെടുത്തു. കോട്ടയം ജില്ലയിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടന കേരളാ കോ- Read More…
കാപ്പിൽ ജെസി സക്കറിയാസ് നിര്യാതയായി
പാലാ: കാപ്പിൽ ജെസി സക്കറിയാസ് (60) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ളാലം സെന്റ് മേരീസ് പഴയപള്ളിയിൽ. അമ്പാറ മാറാമറ്റം (കുളത്തിങ്കൽ) കുടുംബാംഗമാണ്. ഭർത്താവ്: കെ.എസ്.സക്കറിയാസ്. മക്കൾ: ജോർഡി കാപ്പൻ, അനിറ്റ മരിയ കാപ്പൻ. മരുമക്കൾ: ഹെലൻ ജോഷി നമ്പുടാകത്ത് അരുവിത്തുറ, സിജു ജോസ് ആലയ്ക്കാപറമ്പിൽ കുന്നോന്നി.
ഉദ്യാന ഗ്രാമമാവാൻ തലപ്പലം
തലപ്പലം: കേന്ദ്ര സർക്കാരിൻ്റെസ്വച്ഛത ഹി സേവ , സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം എന്നീ കാമ്പയിനുകളൊപ്പം നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം -വീട് മുതൽ റോഡ് വരെ എന്ന കാമ്പയിനുമായി തലപ്പലം ഗ്രാമ പഞ്ചായത്തും. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ കാമ്പയിൻ്റെ ഒൻപതാം വാർഡിലെ പ്ലാശ്നാൽ ടൗണിൽ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവ്വഹിച്ചു പഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും റോഡിൻ്റെ സൈഡി ൽ താമസിക്കുന്നവർ അവരവരുടെ വീടിൻ്റെ മുൻവശത്ത് ചെടികൾ വച്ച് Read More…
ഗാന്ധിജി സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രതീകം: ജോസ് കെ മാണി എം പി
പാലാ: സമാധാനത്തിൻ്റെയും അഹിംസയുടെയും പ്രതീകമാണ് ഗാന്ധിജിയെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഗാന്ധിജയന്തിദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ പ്രതിഷേധങ്ങളുടെ മൂല്യം ലോകത്തിനു പകർന്നു നൽകാൻ ഗാന്ധിജിക്കു കഴിഞ്ഞു. അക്രമം കൂടാതെ സ്വാതന്ത്ര്യവും സമാധാനവും കൈവരിക്കാമെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു നൽകി. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ലോകം എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ദർശനം. ഗാന്ധിയൻ ദർശനങ്ങൾ എക്കാലവും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജോസ് കെ Read More…
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി ജിൻ്റോ ബിനോയി ( 18) പായിക്കാട് സ്വദേശി ആരോമൽ (17) പാലക്കാട്ട്മല സ്വദേശി ജൂബിൻ ജോണി (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെ ആണ്ടൂർ കവലയിൽ വച്ചായിരുന്നു അപകടം.
യൂത്ത് ഫ്രണ്ടും പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കി
ഈരാറ്റുപേട്ട : ഗാന്ധിജയന്തി അനുബന്ധിച്ച് മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ദിശാ ബോർഡുകൾ വൃത്തിയാക്കി. യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസിന്റെ നേതൃത്വത്തിൽ ജെവൽ സെബാസ്റ്റ്യൻ, സോജൻ ആലക്കുളം, ജോ ജോസഫ്, അലൻ വാണിയപുര,ഹലീൽ മുഹമ്മദ്, ജെഫിൻ പ്ലാപള്ളി, ജെയ്സൺ ജോസഫ്, ജോർജ് കുട്ടി, അലൻ ജോൺസൻ,ഇബിനു ഹജീഷ്, അൻസിഫ് വി ഹാരിസ്, സഫീദ്. തുടങ്ങിയവർ Read More…