അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ 2024 -25 അധ്യായന വർഷത്തെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ക്യാമ്പസിൽ നടന്നു . പ്രശസ്ത യുവ സംഗീതജ്ഞൻ ഹന്നാൻ ഷാ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ.ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർമാൻ ജിത്തു വിനു, യൂണിയൻ Read More…
Month: April 2025
മെഡിക്കൽ – ലീഗൽ ക്യാമ്പ് 02.11.2024 ന്
ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ,മേലുകാവുമറ്റം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്,പാലാ ജനറൽ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നിയമ ബോധവത്ക്കരണ ക്ലാസും നടത്തപ്പെടുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസകിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹുമാനപ്പെട്ട മാണി സി കാപ്പൻ ഉൽഘാടനം ചെയ്യുന്നതുമാണ്. പരിപാടിയിൽ അദാലത്തിൽ പരിഗണിക്കാവുന്ന പരാതികളും സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷനും സംശയനിവാരണങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ :9447036389
കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു
രാമപുരം: മാർ അഗസ്തീനോസ് കോളേജ് യൂണിയൻ 2024 -25 അധ്യയന വർഷത്തെ പ്രവർത്തനംങ്ങളുടെ ഉദ്‌ഘാടനം സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യണമെന്നും, കലാപരവും ബൗദ്ധികവുമായ വേദികളിൽ പ്രവർത്തിക്കുകയും അതിലൂടെ കൈവരിക്കുന്ന നേട്ടങ്ങളുമായിരിക്കണം വിദ്യാർഥികളുടെ യഥാർത്ഥ ലഹരി എന്നും വിഷ്ണു ഉണ്ണികൃഷ്ണൻ ഉദ്‌ബോധിപ്പിച്ചു. സിനിമാതാരങ്ങളായ ബിനു തൃക്കാക്കര, ദീപു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ദയാഭാരതി എന്ന മലയാളം സിനമയിൽ ഹരിഹരനൊപ്പം ഗാനം ആലപിച്ച കോളെജ് സ്റ്റാഫ് അംഗം സന്തോഷ് മാത്യുവിൻ്റെ മകളും Read More…
ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നഗരസഭ ചെയർപേഴ്‌സന് നിവേദനം നൽകി
ഈരാറ്റുപേട്ട: നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സനെ സന്ദർശിച്ച് ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി. ഈരാറ്റുപേട്ട പുളിക്കൻസ്മാളിനു മുന്നിൽ ബസ്റ്റോപ്പിൽ എല്ലാ ബസ്സുകളും നിർത്തി ആളെ ഇറക്കുന്നതിനും നിലവിൽ അവിടെ നിൽക്കുന്ന ആളുകളെ മാത്രം കയറ്റി പെട്ടെന്ന് തന്നെ ബസ് പോകുന്നതിനുള്ള ക്രമീകരണം നടപ്പാക്കുക, കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് അരുവിത്തുറപ്പള്ളിയുടെ മുൻപിൽ ബസ്റ്റോപ്പ് ഉണ്ട് കൂടാതെ സെൻട്രൽ ജംഗ്ഷനിൽ പുളിക്കൻസ്സ്മാളിന് Read More…
ഭിന്നശേഷി അവകാശനിയമം: പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: സാമൂഹികനീതിവകുപ്പ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി അവകാശനിയമം സംബന്ധിച്ച് ജില്ലാതല പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി ഏകദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആർ. രാജീവ്, ഫിനാൻസ് ഓഫീസർ ബി. സന്തോഷ്‌കുമാർ, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ പി. Read More…
മലയാളദിനം, ഭരണഭാഷാ വാരാഘോഷം:കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ
കോട്ടയം: മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക. ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ ഒൻപതുമണിക്കു കളക്‌ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥിയാകും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ‘എന്റെ Read More…
റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനിക്ക് പരുക്ക്
ഈരാറ്റുപേട്ട: റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഹന്ന മറിയത്തെ (5) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.
മരിയൻ എക്സിബിഷൻ
കടപ്ലാമറ്റം: കടപ്ലാമറ്റം എസ്. എം വൈ. എം അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് ദേവാലയത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെട്ടു. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 30,31 തീയതികളിൽ മരിയോദയം പാരീഷ് ഹാളിലാണ് എക്സിബിഷന് വേദി ഒരുങ്ങിയത്. ഒക്ടോബർ 30 ന് രാവിലെ ഫാ. ജിമ്മി കീപ്പുറം മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചു. രാവിലെ 7:30 മുതൽ വൈകിട്ട് 6 മണിവരെയാണ് സന്ദർശന സമയം. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ, വർഷങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന അത്ഭുതങ്ങൾ, Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേക മത്സരമാണ് നടത്തുന്നത്. ഇരു വിഭാഗങ്ങളിലുമായി ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നു. കൂടാതെ എസ്കോർട്ടിങ്ങ് സ്റ്റാഫിനും പ്രത്യേക സമ്മാനങ്ങൾ നൽകും. ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ നിന്നായി നാല് ടീമുകൾക്ക് വരെ ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാം. 2024 നവംബർ Read More…
അംഗപരിമിതര്‍ക്ക് സൗജന്യമായി കൃത്രിമകാലുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി ലയണ്‍സ് ക്ലബ്ബ്
കോട്ടയം: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ആളുകള്‍ക്ക് കൃത്രിമ കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നു. ഡിസംബര്‍ മാസം കോട്ടയത്ത് ലയണ്‍സ് ഡിസ്ട്രിക്ട് ഓഫീസില്‍ വിദഗ്ധ ഡോക്ടര്‍മാരുടേയും, ടെക്നീഷ്യന്‍മാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്ന അംഗപരിമിതരായ ആളുകളെ പരിശോധിക്കുകയും, അവര്‍ക്കാവശ്യമായ കൃത്രിമ കാലുകളുടെ അളവുകള്‍ ശേഖരിച്ച് കാലുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്രിമ കാലുകള്‍ ആവശ്യമുള്ളവര്‍ നവംബര്‍ 20 ന് മുമ്പായി താഴെ Read More…