അന്തിനാട് : ലോക മാനസിക ദിനാചാരണത്തോട് അനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കൊല്ലപ്പള്ളിയുടെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ നേത്രപരിശോധനയും, ഹോമിയോ മെഡിക്കൽ ക്യാമ്പും നിയമ ബോധവത്കരണ ക്ലാസും, മാനസിക ആരോഗ്യ ക്ലാസും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീ ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജ്ജ് നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം Read More…
Month: March 2026
ADM നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് Read More…
കരുത്തു തെളിയിച്ച് അരുവിത്തുറ സെന്റ് മേരീസ്
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കായിക മേളയിൽ മികച്ച വിജയം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കായിക പ്രതിഭകൾ തങ്ങളുടെ കരുത്തു തെളിയിച്ചു. എൽ.പി. ഓവറോൾ സെക്കന്റ്, മാർച്ച് പാസ്റ്റ് – ഓവറോൾ സെക്കന്റ്,എൽ.പി. മിനി ബോയ്സ് – ഓവറോൾ ഫസ്റ്റ്, എൽ.പി. കിഡിസ് ബോയ്സ് -ഓവറോൾ ഫസ്റ്റ്,എൽ.പി. കിഡിസ് ഗേൾസ് -ഓവ റോൾ സെക്കന്റ് ഇങ്ങനെ ഉജ്ജ്വല വിജയമാണ് സെന്റ് മേരീസിന്റെ കൊച്ചു മിടുക്കർ നേടിയെടുത്തത്. നേട്ടങ്ങൾ കൊയ്തെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും സ്കൂൾ ഹെഡ്മാസ്റ്റർ Read More…
കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന 19 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരം ഒക്ടോബർ 22 രാവിലെ 10 :00 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. വിജയികൾക്ക് കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ .9526693639 , 9447800717 എന്ന നമ്പറിൽ ബന്ധപ്പെടുക.
മലയോര പട്ടയ വിതരണത്തിനായി മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് 17 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും
മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലായി മലയോര മേഖലകളിലും, ആദിവാസി മേഖലകളിലുമായി പതിനായിരത്തോളം ചെറുകിട- നാമമാത്ര കൈവശ ഭൂ ഉടമകൾക്ക് പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയത്ത് അനുവദിച്ച സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ ഉദ്ഘാടനവും, ജില്ലാതല പട്ടയമേളയും 17-)o തീയതി വ്യാഴാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ മുണ്ടക്കയത്ത് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് സ്വാഗതം Read More…
വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് Read More…
കലോത്സവം നടത്തി
മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ സ്റ്റേജുകളിൽ നടന്ന വരുന്ന കലോത്സവം വിവിധ മത്സരങ്ങളോട് കൂടി ഇന്ന് സമാപിക്കുന്നതാണ്. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം അമൃതാ ടി വി സൂപ്പർ ഡ്യൂപ്പർ ഫെയിം സുനിൽ ബാബാ നിർവ്വഹിച്ചു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ: സതീഷ് DJ, വി Read More…
പി. പി ദിവ്യക്കെതിരെ അത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: എ.ഡി.എം. നവിൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എ.ഡി.എം അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ സി.പി.എം നേതാവുകൂടിയായ ദിവ്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നവിൻ ബാബുവിനെതിരെ സർക്കാരിനെക്കൊണ്ട് നടപടി എടുപ്പിക്കുവാനുളള ആർജ്ജവം കാട്ടണമായിരുന്നുവെന്നും സജി പറഞ്ഞു. എ.ഡി.എമ്മിന്റെ അഴിമതിയെക്കുറിച്ച് ക്ഷണിക്കാത്ത വേദിയിലെത്തി മാധ്യമങ്ങളുടെ മുന്നിൽ പരസ്യ അധിക്ഷേപം നടത്തി ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ Read More…
‘സാമ്പത്തിക സാക്ഷരത’; അരുവിത്തുറ കോളേജ് “അർത്ഥ നിർമ്മിതി’യുമായി ധാരണാപത്രം ഒപ്പുവച്ചു
അരുവിത്തുറ :സെൻറ് ജോർജ് കോളേജ് അരുവിത്തുറ മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന “അർത്ഥ നിർമ്മിതി’ ഫൗണ്ടേഷനുമായ് ചേർന്ന് വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായി സൗജന്യപദ്ധതിയുടെ ധാരണാപത്രത്തിലൊപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർത്ഥനിർമ്മിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന്, ധാരണാപത്രം കൈമാറി. പ്രസ്തുത ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി .അനീഷ് പി.സി, പ്ലേസ്മെൻറ് ഓഫീസർ ബിനോയ് സി ജോർജ് അർത്ഥനിർമ്മിതിയുടെ പാലാ റീജിയണൽ Read More…
ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം
പ്രവിത്താനം :മാർ കാവുകാട്ട് ഹോസ്പിറ്റലിനുസമീപം ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. കുറ്റിക്കാട്ട് തോമസ് അഗസ്റ്റിൻ (68) വീട്ടിലേക്ക് പോകാനായി സ്കൂട്ടറിൽ റോഡുക്രോസ് ചെയ്യുന്ന സമയത്ത് കോട്ടക്കലിൽ നിന്നും ഈന്തപഴവുമായിവന്ന ലോറി പുറകിൽ നിന്നും ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ മൗൻസുവിനെതിരെ പാല പോലീസ് കേസടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.











