കുഴിമാവ് : ചെമ്മലമറ്റം സെട്രൽ ലയൺ ക്ലബിൻ്റെ നേതൃത്തത്തിൽ മുണ്ടക്കയം ന്യൂ വിഷൻ ഐ ഹോസ്പിറ്റൻ്റെ സഹകരണത്തോടെ കുഴിമാവ് ഗവർണ്മെന്റ് വെൽഫെയർ എൻ പി സ്കൂളിലേയും ഹൈസ്കൂളിലേയും കുട്ടികൾക്കും പൊതു ജനങ്ങൾക്കുമായി നേത്ര പരിശോധന കമ്പ് നടത്തി. ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ മോഹനൻ T T യുടെ അദ്ധ്യക്ഷതയിൽ കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ ശ്രീമതി ജാൻസി സാബു നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. Read More…
Month: March 2026
പെരുമണ്ണിൽ പി.ജെ.ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു
കൊഴുവനാൽ: പെരുമണ്ണിൽ പി.ജെ.ജോസഫ് (കുഞ്ഞേപ്പ്–89) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ. ഭാര്യ: ആറുമാനൂർ കുറ്റിയിട്ടയിൽ ഏലിക്കുട്ടി ജോസഫ്. മക്കൾ: ജോണി ജോസഫ്, സജി ജോസഫ്, ഡോ. സിബി ജോസഫ് (പ്രിൻസിപ്പൽ, സെന്റ് ജോർജ് കോളജ് അരുവിത്തുറ), സാബു ജോസഫ് (എച്ച്എസ്എസ്ടി സെന്റ് മേരീസ് എച്ച്എസ്എസ് അറക്കുളം), റാണി ജോസഫ്, സോജൻ ജോസഫ് (എച്ച്എസ്എസ്ടി ഗവ. എച്ച്എസ്എസ് അരീപ്പറമ്പ്). മരുമക്കൾ: സെലിൻ ജോണി (പുത്തൂർ), കൊച്ചുറാണി സജി വെട്ടത്തിൽപടി, Read More…
കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭ അടിപ്പാത തുറന്നു
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവഴിച്ചു പൊതുമരാമത്ത് വകുപ്പു നിർമിച്ച ഭൂഗർഭ അടിപ്പാത ഓൺലൈനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാഛാദനം ചെയ്തു അടിപ്പാത മന്ത്രി നാടിനു സമർപ്പിച്ചു. മെഡിക്കൽ കോളജിലെത്തുന്നവർക്ക് അടിപ്പാതയിൽനിന്ന് ഒപി കെട്ടിടത്തിലേക്ക് മഴനനയാതെ പ്രവേശിക്കുന്നതിനു മേൽക്കൂര നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് Read More…
പാലാ സെൻ്റ്. തോമസ് കോളേജിൽ കെ.എസ്.യു പാനലിന് തകർപ്പൻ വിജയം
പാലാ സെൻ്റ് തോമസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻ വിജയം. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് പാലാ സെൻ്റ്. തോമസ് കോളേജിൽ എസ്. എഫ്.ഐ യുടെ ആധിപത്യം തകർത്തെറിഞ്ഞ് കെ.എസ്.യു പാനൽ വിജയ ക്കൊടി പാറിക്കുന്നത്. ചെയർമാൻ വൈസ് ചെയർ പേഴ്സൺ ജനറൽ സെക്രട്ടറി ആർട്സ് ക്ലബ്ബ് സെക്രട്ടറി രണ്ട് യൂണിവേഴ്സി റ്റി യൂണിയൻ കൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നീ പ്രധാന സീറ്റുകളെല്ലാം കെ.എസ് യു നേടി. തെരഞ്ഞെടുപ്പു നടന്ന 14 സീറ്റുകളിൽ 12 Read More…
കാഞ്ഞിരപ്പള്ളിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചിറഭാഗം പൂന്തോട്ടത്തിൽ സോമനാഥൻ നായർ (84). ഭാര്യ സരസമ്മ (55), മകൻ കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസിലെ ക്ലർക്ക് ശ്യാംനാഥ് (31) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സോമനാഥൻ നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങൾ ഡൈനിങ് ഹാളിൽ നിലത്ത് ചോരവാർന്ന നിലയിലും, മകൻ ശ്യാംനാഥിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം
അരുവിത്തുറ: തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ഇരുപതോളം ക്ലാസുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. എംഎസ്എഫ്. കെഎസ്‌യു. സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ആഹ്ലാദപ്രകടനം കോളേജ് കവാടത്തിൽ നിന്നും ആരംഭിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ് നന്ദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ആകാശ്, മുൻജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ് റാഫി, എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: ചെയർപേഴ്സൺ. ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ. സോനമോൾ ജോസ്, ആർട്സ് ക്ലബ് സെക്രട്ടറി. ഫായിസഷമീർ, ജനറൽ Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻ്റ് കൗൺസിൽ ഭാരവാഹികൾ ആയി
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻ്റ് കൗൺസിൽ ഭാരവാഹികൾ ആയി. ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മാരായ ആകാശ് പാർഥസാരഥി, റിജോ റോയ്‌സ് ജെനറൽ സെക്രട്ടറി അനുഗ്രഹ മറിയം ബിജു, മാഗസിൻ എഡിറ്റർ അമൃത ബാബു , ആർട്സ് ക്ലബ് സെക്രട്ടറി ഷെറിൻ ബെന്നി ,ലേഡി റെപ്രെസെന്ററ്റീവ് മാരായി ആനി ജോബെൻ , അനീറ്റ ഉണ്ണി എന്നിവരും ഫസ്റ്റ് ഇയർ ഡിഗ്രി റെപ്രെസെന്ററ്റീവ് അൽഫോൻസ് ബിനോയ് Read More…
വ്യാജ പേയ്മെന്റ് ആപ്പുകൾ സജീവം; മുന്നറിയിപ്പുമായി പോലീസ്
വ്യാജ പേയ്മെന്റ് ആപ്പുകൾ സജീവമാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി Read More…
ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയിൽ പൂഞ്ഞാർ എസ് എം വി സ്കൂൾ ഓവർആൾ ചാമ്പ്യൻഷിപ് നേടി
ഈരാറ്റുപേട്ട ഉപ ജില്ലാ കായിക മേളയിൽ 520 പോയിൻ്റ് നേടി പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻ ഷിപ്പ് നേടി. 75 സ്വർണ്ണം, 44 വെള്ളി, 13 വെങ്കലം എന്നിവ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്.
ജോസ്ന ജോർജ് വൈസ് ചെയർപേഴ്സൺ
തീക്കോയി: എറണാകുളം ഇടക്കൊച്ചി ആവിലാ കോളേജ് ഓഫ് എഡ്യൂക്കേഷൻ വൈസ് ചെയർപേഴ്സൺ ആയി പിന്നണി ഗായിക കുമാരി. ജോസ്ന ജോർജ് പുത്തേട്ട് തിരഞ്ഞെടുക്കപ്പെട്ടു. തീക്കോയി മംഗളഗിരി പുത്തേട്ട് ജോർജിന്റെയും ജെസ്സിയുടെയും മകളാണ്. സഹോദരൻ ജോസി. എറണാകുളം അവിലാ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഒന്നാം വർഷ ബി എഡ് വിദ്യാർഥിനിയാണ് ജോസ്ന.











