ramapuram

ലയൺസ് ക്ലബ്‌ ഓഫ് രാമപുരം ടെമ്പിൾ ടൗൺ മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ ഓഫ് രാമപുരം ടെമ്പിൾ ടൗണിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും തിമിര പരിശോധനയും നടത്തി. ശസ്ത്രക്രിയ ആവശ്യമുള്ളവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ്. പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ്‌ കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി റവ: ഫാദർ ബർക്ക്മാൻസ് കുന്നുംപുറം നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു Read More…

erattupetta

സൗഹൃദത്തിൻെറ ഇഴയടുപ്പം തീർത്ത് സൗഹൃദ ജുമുഅ ശ്രദ്ധേയമായി

ഈരാറ്റുപേട്ട: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ അൽമനാർ ജുമുഅ മസ്ജിദ് ഒരുക്കിയ സൗഹൃദ ജുമുഅയിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സഹോദരസമുദായ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. സമൂഹത്തിലെ നാനാ ജാതി മതസ്ഥർ പുറത്തേക്കുള്ള സൗണ്ട് സിസ്റ്റത്തിൽ നിന്ന് മാത്രം കേട്ട് പരിചയിട്ടുള്ള ജുമുഅ നമസ്ക്കാരവും ഖുത്തുബയും പള്ളികുള്ളിൽ പ്രത്യകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് വീക്ഷിക്കാൻ കഴിഞ്ഞത് പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്ന് നൽകി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. ഉൾപ്പടെയുള്ള നിരവധി Read More…

general

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ: തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി വരിക്കയിൽ. നിരവധി തവണ എം എൽ എആയിരുന്ന പിസി ജോർജിനെ അദ്ദേഹത്തിന്റെ തന്നെ കൈയിലിരിപ്പ് കൊണ്ട് പൂഞ്ഞാറിലെ ജനങ്ങൾ പിന്തള്ളുകയും നാട്ടിലും വീട്ടിലും വിലയില്ലാതാവുകയും ചെയ്തപ്പോൾ പൂഞ്ഞാറിന്റെ ജനകീയ എംഎൽഎ ആയ സെബാസ്റ്റ്യൻ കുളത്തങ്കലിന് എതിരെ മാധ്യമ നപുംസകമായ അഡ്വ.ജയശങ്കറിനെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും അത് ജനങ്ങളുടെ ഇടയിൽ വിലപോവില്ലെന്ന് കണ്ടപ്പോൾ കേരള കോൺഗ്രസ് എം Read More…

poonjar

ജനവാസ കേന്ദ്രങ്ങളെ ഇ എസ് എ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളി: കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി

മുണ്ടക്കയം : പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ വില്ലേജുകളെ ഉൾപ്പെടുത്തിയത് കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ജനവാസ കേന്ദ്രങ്ങളായ ഈ മേഖലകളെ ഇ എസ് എ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി. നിലവിൽ ഉണ്ടായിരുന്ന കരട് വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്ന വില്ലേജുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണെന്ന് പറഞ്ഞ് തടിതപ്പുവാനാണ് സർക്കാർ ശ്രമിക്കുന്നത് Read More…

Main News

മലയാളികളുടെ പ്രിയ അമ്മ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രിയ സിനിമാതാരം കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകള്‍ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. മേഘതീര്‍ഥം എന്ന ചിത്രം നിര്‍മിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടം നേടിയിട്ടുണ്ട്. സിനിമാ Read More…

poonjar

മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ റഫറൻസ് സെൻ്റർ പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങി

പൂഞ്ഞാർ : ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ റഫറൻസ് സെൻ്റർ പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കൻ്ററി സ്കൂളിൽ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ ഉത്ഘാടനം ചെയ്തു. സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് നേതൃത്വം നൽകുന്ന ഹൈസ്കൂൾ വിഭാഗം ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിനോട് ചേർന്നാണ് പ്രവർത്തനം. മഴമാപിനി, ഉയർന്ന താപനിലയും താഴ്ന്ന താപനിലയും രണ്ട് അളവുകളുടെ ശരാശരിയിലൂടെ അന്തരീക്ഷത്തിലെ ഈർപ്പവും സാധാരണ താപനിലയും കണ്ടെത്തുന്ന Read More…

general

പഴവർഗകൃഷി ഈ വർഷം 200 ക്ലസ്റ്ററുകളിലെത്തും: മന്ത്രി പി. പ്രസാദ്

പാറത്തോട്:പഴവർഗങ്ങളുടെ കൃഷി ലാഭകരമാക്കാൻ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി തുടങ്ങിയെന്നും ഈവർഷം സംസ്ഥാനം 200 ക്ലസ്റ്ററുകളിലേക്ക് എത്തുമെന്ന് മണ്ണു പര്യവേക്ഷണ- മണ്ണുസംരക്ഷണ വകുപ്പ് മന്ത്രി പി. പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ചെറുമല- പാലക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റ ചടങ്ങ് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഴവർഗകൃഷിയുടെ 200 ക്ലസ്റ്ററുകളിലൊന്നു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അനുവദിക്കുമെന്നും പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള ഫലസമൃദ്ധി പദ്ധതി അഭിനന്ദനാർഹമാണെന്നും മന്ത്രി Read More…

aruvithura

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറയിൽ

അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസി റ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ സഹകരണ ത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറ സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിൽ സെപ്റ്റംബർ 22 ഞായറാഴ്ച 9Am മുതൽ 1Pm വരെ നടത്തപ്പെടുന്നു. മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, പൾമിനറി മെഡിസിൻ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, Read More…

poonjar

E S A പ്രശ്നം: കോൺഗ്രസ്‌ സമരത്തിലേക്ക്

പൂഞ്ഞാർ: വന ഭൂമി ഇല്ലാത്ത വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുവാൻ വേണ്ടി, ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിൽ എടുത്ത നടപടികളുടേയും തീരുമാനങ്ങളുടേയും തുടർച്ചയായിട്ടുള്ള കാര്യങ്ങൾ പിന്നീട് വന്ന ഇടതു പക്ഷ സർക്കാരുകൾ ചെയ്തില്ല. ആയതിനാലാണ് പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീകോയി, മേലുകാവ് വില്ലേജ്കൾ, കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുവാൻ ഇടയായേതെന്ന് ശ്രീ ആന്റോ ആന്റണി M P ,ഇന്ന്കർഷക കോൺഗ്രസ്‌ ന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് മാർച്ച്‌ ഉൽഘാടനം Read More…

poonjar

ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം

ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം പി എം എ മജീദ് ഹാളിൽ നടന്നു. ജില്ലാ കോഡിനേറ്റർ അനന്തു സന്തോഷ് ഉദ്ഘാടനം ചെയ്തു. സുമിനാ മോൾ കൺവീനറായും , ആദർശ്, ശ്രീറാം. എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം. ജോയ് ജോർജ്, ഏരിയ കമ്മിറ്റിയംഗം സിഎം സിറിയക്ക്, ബാലസംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ്: സുമിനാ മോൾ, Read More…