കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മേഖലയുടെ ആതിദേയത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജി.എച്ച് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ട വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിനു സമാപനമായി. കേരള നിയമസഭ ചീഫ് വിപ്പ് ശ്രീ. എൻ. ജയരാജ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ആന്റണി മാർട്ടിൻ ആശംസകൾ അർപ്പിക്കുകയും രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി ആമുഖ Read More…
Month: January 2026
സംസ്കാര വേദിയുടെ വയനാടിനൊപ്പം പ്രോഗ്രാം : 24 ന്
തൊടുപുഴ : കേരള കോൺഗ്രസ് (എം ) സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വാഴ്ച്ച) വയനാട് ജനതയോടൊപ്പം ചെലവഴിക്കുന്നു. മേപ്പാടി വെള്ളാർ മല ജി എച്ച് എസിൽ രാവിലെ 11 ന് കേരള കോൺഗ്രസ് (എം )ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയി ൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം ജനറൽ Read More…
കൂട്ടിയിടിച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
കൂട്ടിയിടിച്ച് കൂട്ടിയിടിച്ചു പരുക്കേറ്റ കളത്തൂർപ്പടി സ്വദേശികളായ കുടുംബാംഗങ്ങൾ നാരായണൻ (80 ) രഞ്ജിത്ത് (44) സൗമ്യ (37 ) അക്ഷര (13) അഡ്റിത്ത് (08) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് ചേർത്തല ഭാഗത്ത് വച്ചായിരുന്നു അപകടം.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു
കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ശ്രീ.ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് ശ്രീ.നിതിൻ ജോസ് Read More…
ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ചെവിക്കുള്ളിൽ കയറിയ ചിത്രശലഭത്തെ ജീവനോടെ പുറത്തെടുത്തു
പാലാ: ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ഹെൽമറ്റിന് ഇടയിലൂടെ പറന്നു കയറിയ ചിത്രശലഭം ചെവിക്കുള്ളിൽ കയറി. ചെവിക്കുള്ളിൽ പരുക്കേറ്റ് രക്തം പൊടിഞ്ഞതോടെ യുവാവ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടി. അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ.വിപിൻലാൽ. വി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി ചിത്രശലഭത്തെ ജീവനോടെ പുറത്ത് എടുത്തു കളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. നീലൂർ സ്വദേശിയായ യുവാവ് പാലായിലേക്ക് ബൈക്ക് ഓടിച്ചു വരുന്നതിനിടെ പയപ്പാർ ഭാഗത്ത് വച്ചാണ് ചിത്രശലഭം ഹെൽമറ്റിനു മുന്നിലൂടെ പറന്ന് എത്തി ചെവിക്കുള്ളിലേക്ക് Read More…
പാലാ മേഖല വിശ്വാസ പരിശീലന കലോത്സവം: ഓവറോൾ ചാമ്പ്യൻഷിപ്പ് പൂവരണി എസ് എച്ച് സൺഡേ സ്കൂളിന്
പൂവരണി : പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി തിരുഹൃദയ സൺഡേസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സാഹിത്യ രചനാ മത്സരങ്ങളിലും കലാ മത്സരങ്ങളിലും ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് പൂവരണി ഓവറോൾ ചാമ്പ്യൻഷിപ്പിലേക്ക് എത്തിയത്. 6 ഇനങ്ങളിൽ വീതം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പത്ത് ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 59 എ ഗ്രേഡുകളും 24 ബി ഗ്രേഡുകളും 17 സി ഗ്രേഡുകളും നേടിയ പൂവരണി സൺഡേ സ്കൂൾ 448 പോയിന്റുകളോടെയാണ് ഒന്നാം Read More…
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറയിൽ
അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും അരുവിത്തുറ സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ലയൺസ് ഡിസ്ട്രിക്ക് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന Read More…
പ്രതിഭകളെ സമൂഹം പ്രോൽസാഹിപ്പിക്കണം: കെ ഫ്രാൻസീസ് ജോർജ് എം പി
തലനാട്: വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് കെ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു. യു ഡി എഫ് തലനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് തലനാട് മണ്ഡലം ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രതിഭാ പുരസ്ക്കാരം നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Read More…
മേലേഴത്ത് ശ്യാമള രാമകൃഷ്ണൻ നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് പരേതനായ രാമകൃഷ്ണൻ്റെ ഭാര്യ ശ്യാമള രാമകൃഷ്ണൻ (68) നിര്യാതയായി. സംസ്കാരം നാളെ 3ന് വീട്ടുവളപ്പിൽ. പരേത വേദഗിരി പുളിനിൽക്കുംകാലായിൽ കുടുംബാംഗം. മക്കൾ: സനീഷ്, നിഷ (സൗദി), നീമ (സ്റ്റാഫ് നേഴ്സ് എസ്.എച്ച്.എച്ച്.ആർ.ഡി.സി മുട്ടം) മരുമക്കൾ: വിനോദ് (കട്ടറശ്ശേരി മണക്കാട് തിരുവനന്തപുരം), അനീഷ് (കിഴക്കേവീട്ടിൽ കരിമണ്ണൂർ).
മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സെപ്‌തംബർ 23 മുതൽ
രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് പ്ലസ് വൺ വിദ്യാർഥികൾക്കായി നടത്തുന്ന INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സെപ്‌തംബർ 23 ന് ആരംഭിക്കും. വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ് INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ്. സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റെസിഡെൻഷ്യൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. സയൻസ് Read More…











