kanjirappalli

എനർജി മാനേജ്മെന്റ്: ദേശീയ പുരസ്‌കാരം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പള്ളി : സുസ്ഥിര ഊർജ്ജ സംരക്ഷണത്തിനായുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും, അത്യാധുനിക ഊർജ്ജ സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനും സൊസൈറ്റി ഓഫ് എനർജി എഞ്ചിനീയേഴ്‌സ് ആൻഡ് മാനേജേർസ് (SEEM) ദേശീയ തലത്തിൽ നൽകുന്ന എനർജി മാനേജ്‌മെന്റ് സിൽവർ പുരസ്കാരം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. ദേശീയ തലത്തിൽ നിരവധി സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് പല തലങ്ങളിലായി നടത്തിയ വിശകലനങ്ങൾക്കും ഒപ്പം സ്ഥാപനത്തിന്റെ ഊർജ്ജ സംരക്ഷ പ്രവർത്തനങ്ങൾ സമൂഹത്തിന് എങ്ങനെ ഉപയോഗപ്പെടുമെന്നുമുള്ള പഠനങ്ങൾക്കും ശേഷമാണ് അഭിമാനകരമായ ഈ നേട്ടം മേരീക്വീൻസ് Read More…

vakakkad

വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിന്റെ ‘ഭൂമിയിലെ അമൃത് ‘ മികച്ച ശാസ്ത്ര നാടകം

വാകക്കാട്: മനുഷ്യൻെറ വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉൽപന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവൽകരണവുമെല്ലാം ജലക്ഷാമം അതിരൂക്ഷമാകുന്നതിന് കാരണമാകുന്നുവെന്നും ഇതിനെതിരെ ശാശ്വതമായ പരിഹാരങ്ങൾ അനുവർത്തിക്കാൻ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ബോധിപ്പിക്കുന്ന വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിന്റെ ശാസ്ത്ര നാടകം രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇനിയൊരു യുദ്ധം ജീവന്റെ അടിസ്ഥാന ആവശ്യമായ ശുദ്ധജലത്തിന് വേണ്ടി എന്നുള്ള പ്രവചനം നമ്മുടെ കാതിൽ മുഴങ്ങുമ്പോഴും നാം ഈ അവസ്ഥയെ യാഥാർത്ഥ്യബോധത്തോടെ ഗൗരവമായി കാണുന്നില്ല എന്നും കുട്ടികൾ കുറ്റപ്പെടുത്തുന്നു. Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു

പാലാ: ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയോളജി വിഭാഗത്തെയും കാർഡിയാക് സർജറി വിഭാഗത്തെയും യോജിപ്പിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു എംപി. ഹൃദയപൂർവ്വം രോഗികളോട് സംസാരിക്കുന്ന ഡോക്ടർമാരും ഉന്നത നിലവാരത്തിൽ ചികിത്സ നൽകുന്നതുമാണ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെ മികവുറ്റതാക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ രൂപത Read More…

aruvithura

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിച്ചു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിക്കുകയും രക്ഷാഭവൻറ പ്രവർത്തനങ്ങൾക്കായി 50000 രൂപ സംഭാവന നൽകുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്മാരായ ഡിജോ പ്ലാത്തോട്ടം, ജോജോ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷാഭവനിലെ സിസ്റ്റേഴ്സും അന്തേവാസികളും ചടങ്ങിൽ പങ്കെടുത്തു. രക്ഷാഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ആൻജോ നന്ദി പറയുകയും Read More…

pala

പാലാ മുനിസിപ്പാലിറ്റിയിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രം പരമലകുന്നിൽ നാളെ തുറക്കും

പാലാ: മുനിസിപ്പാലിറ്റി മുണ്ടുപാലത്ത് പരമലകുന്നിൽ നിർമ്മിച്ച നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉൽഘാടനം ജോസ്.കെ.മാണി എം.പി ഞായർ 3 മണിക്ക് നിർവ്വഹിക്കും. കേരളത്തിൽ വർദ്ധിച്ച് വരുന്ന നഗരവൽക്കരണത്തിലൂടെ ആരോഗ്യമേഖലയിൽ ഉയരുന്ന വെല്ലുവിളികൾ പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് നഗര ജനകീയ കേന്ദ്രം സ്ഥാപികുന്നത്. പാലാ മുനിസിപ്പാലിറ്റിക്ക് രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത് .ഇതു വഴി പാലാ കെ.എം മാണി ജനറൽ അശ്രുപതിയിൽ ഉണ്ടാകുന്ന ഒ.പി തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ ആരോഗ്യ വകുപ്പും Read More…

ramapuram

മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സമാപിച്ചു

രാമപുരം : മാർ ആഗസ്തീനോസ് കോളേജും കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 5 ദിവസത്തെ റെസിഡെൻഷ്യൽ ഇന്റേൺഷിപ് സയൻസ് ക്യാമ്പ് ‘INSPIRE’ സമാപിച്ചു. വിദ്യാർത്ഥികളെ വിവിധ ശാസ്ത്ര മേഖലകളിലേക്ക് നയിക്കുവാൻ ക്യാമ്പ് സഹായകമായി. പ്ലസ് വൺ വിദ്യാർത്ഥികൾക്കായി തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നും ഉന്നത വിജയം നേടിയവരിൽ നിന്നും തിരഞ്ഞെടുത്ത 150 വിദ്യാർത്ഥികളാണ് പെങ്കെടുത്തത്. സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, Read More…

politics

മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ: പി.സി ജോർജ്

സ്വർണ്ണ കള്ളക്കടുത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അൻവർ. രാജ്യത്തെ സ്വർണ കള്ളക്കടത്തിൽ നൂറിൽ 60% കേരളത്തിലാണ് നടക്കുന്നത്. ഈ 60 ശതമാനത്തിൽ 98% പ്രതികളും മലപ്പുറം ജില്ലക്കാരാണ്. സ്വർണ്ണ കള്ളക്കടക്കടത്ത്, കളപ്പണം, റിയൽ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അൻവർ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നു. അൻവർ ഇവർക്ക് ഇത്രയും നാൾ എന്തിന് പിന്തുണ കൊടുത്തു. പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഭാഗമാണോ പി.വി അൻവർ എംഎൽഎയുടെ നിലപാട് സംശയിക്കുന്നതായും, കെ.റ്റി ജലീൽ, കാരാട്ട് റസാക്ക് എന്നിവരുടെ അൻവറിനോടുള്ള പരസ്യ Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു

പാലാ : സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്ത് കരുതലാകാൻ സാധിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയെന്നു സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ കൂടി സാക്ഷ്യമായ മാർ സ്ലീവാ മെഡിസിറ്റി അനേകർക്ക് പ്രയോജനം ലഭിക്കുന്ന സമ്പൂർണ ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറി കഴിഞ്ഞതായും കർദ്ദിനാൾ പറഞ്ഞു. ആതുര സേവന രംഗത്ത് ഉന്നത മൂല്യവും ഉന്നത Read More…

melukavu

മേലുകാവ് വില്ലേജിനെ ഇ​​​എ​​​സ്എ​​​യി​​​​​​ൽ നിന്ന് ഒഴിവാക്കണം; മേലുകാവ് പഞ്ചായത്ത്‌ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മേലുകാവ്മറ്റം : മേലുകാവിൽ വനഭൂമി ഇല്ലാത്തതും ജനസാന്ദ്രത ചതുരശ്രകിലോമീറ്റർന് 500 ന് മുകളിൽ വരുന്നതും അതിർത്തി പങ്കിടുന്ന വില്ലേജുകൾ ഒന്നും തന്നെ ഇ​​​എ​​​സ്എ യിൽ ഉൾപ്പെടാത്തതുമായ മേലുകാവ് വില്ലേജിനെ തെറ്റായ ഏരിയൽ മാപ്പിംഗ് ലൂടെ ഇ​​​എ​​​സ്എ കരട് വിഞാപനത്തിൽ ഉൾപെട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത വിഞാപനത്തിൽ നിന്നും മേലുകാവ് വില്ലേജിനെ ഒഴിവക്കണം എന്ന് പഞ്ചായത്ത്‌ കമ്മിറ്റി ഐക്യകണ്ടേന തീരുമാനമെടുത്തു. ഗ്രാമ സഭ, ജൈവ മാനേജ്മെന്റ് കമ്മിറ്റി, സർവ്വകക്ഷിയോഗം, ഫോറസ്റ്റ്, റവന്യു കൃഷി എന്നി വകുപ്പുകളുടെ മേലുകാവ് വില്ലേജിനെ ഇ​​​എ​​​സ്എ Read More…

general

വെങ്കലം മെഡൽ ജേതാവിനെ ആദരിക്കും

ചെന്നൈയിൽ നടന്ന ജൂനിയർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥി ജുവൽ തോമസിനെയും,ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി കോച്ച് സന്തോഷ് ജോർജിനെയും, പി ടി എ യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് ആദരിക്കും. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ Read More…