തിടനാട് : സിപിഐഎം നേതൃത്വത്തിൽ അമ്പാറനിരപ്പേൽ സ്ഥാപിച്ചിരുന്ന കൊടിയും അന്തരിച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ആദരാഞ്ജലി ഫ്ലെക്സ്‌ബോർഡും നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു. ബ്രാഞ്ച് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റ്റി പി ഷാജി,പ്രിയ ഷിജു, ടി സുഭാഷ് എന്നിവർ സംസാരിച്ചു.
Month: January 2026
മിടുക്കരെ അനുമോദിച്ച് വേലത്തുശ്ശേരിയിലെ വാട്സ്ആപ്പ് കൂട്ടായ്മ
വേലത്തുശ്ശേരി: “അയൽപക്കം” വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഞ്ചു ജോഷി അത്യാലിൽ, ദിയ മരിയ ബിജു നെടുങ്ങനാൽ, ഹണി ഗ്രേസ് ബെന്നി മുണ്ടപ്ലാക്കൽ, അയോൺ സെബാസ്റ്റ്യൻ ഒട്ടലാങ്കൽ, അലീന തങ്കച്ചൻ കുന്നക്കാട്ട് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ Read More…
അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ ‘ജാലകം 3.’ പ്രകാശനം ചെയ്തു
അരുവിത്തുറ: കുട്ടികളുടെ പഠന വിടവു നികത്തി എല്ലാ കുട്ടികളേയും പഠനത്തിൽ മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി തയാറാക്കപ്പെട്ട കൈപ്പുസ്തകമാണ് ‘ജാലകം 3’ കുട്ടികളുടെ ക്ലാസ് റൂം പ്രവർ ത്തനങ്ങളുടെ തുടർച്ചയായുള്ള വർക്ക് ഷീറ്റുകളാണ് ഇതിൽ തയാറാക്കായിരിക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രക്ഷിതാക്കളും അധ്യാപകരും വിലയിരുത്തിയ ഈ കൈപ്പുസ്തകം ഈ രാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് തിരുവോണം ആഘോഷദിനത്തിൽ മാവേലിക്ക് നൽകി പ്രകാശനം ചെയ്തു.
കൊഴുവനാൽ ലയൺസ് ക്ലബ് കാരുണ്യാഭവനിൽ ഓണാഘോഷം നടത്തി
കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് ( വിശക്കുന്നവർക്ക് ആഹാരം ) പ്രോജക്ടിന്റെ ഭാഗമായി കൊഴുവനാൽ കാരുണ്യാഭവനിൽ ഓണാഘോഷവും, ഓണസദ്യയും നടത്തി. പരിപാടിയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസിന്റെ അധ്യക്ഷതയിൽ ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. ലയൺമെമ്പറും കാരുണ്യാഭവൻ പ്രസിഡന്റുമായ ടോം സി ജോസഫ്, ക്ലബ് മുൻ പ്രസിഡന്റുമാരായ Read More…
ഓണ ദിനങ്ങളിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കറ്റ 9 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: ഓണ ദിനങ്ങളിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കറ്റ 9 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.വിനോദ സഞ്ചാരത്തിന് കുട്ടിക്കാനത്ത് എത്തിയ അടൂർ സ്വദേശി ജിതിൻ പി.സാമിന് ( 28) പരുക്കേറ്റു. റോഡിലൂടെ കാഴ്ച കണ്ട് നടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയിൽ ട്രാവലർ വാൻ ഇടിച്ചായിരുന്നു അപകടം.ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ ചെങ്ങളം സ്വദേശി ആന്റണിക്ക് ( 42)പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ചെങ്ങളത്തിനു സമീപമായിരുന്നു അപകടം. ബുള്ളറ്റ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു ഈരാറ്റുപേട്ട സ്വദേശി ജോയിക്ക് Read More…
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).
അനുശോചനയോഗം സംഘടിപ്പിച്ചു
പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. സി.പി.ഐ.എം മുൻ ജില്ലാ കമ്മറ്റി അംഗം ഇ.എ മോഹനൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര പ്രസിഡൻ്റ് റോജി തോമസ്, സി.പി.ഐ ദാസപ്പൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ദേവസ്യാച്ചൻ വാണിയപ്പുര, ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര സോമരാജൻ ആറ്റുവേലിൽ, Read More…
സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജൂവൽ തോമസ്
ചെന്നൈയിൽ നടന്ന ജൂണിയർ സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കി ജൂവൽ തോമസ്. ചെന്നൈയിൽ നടന്ന ജൂണിയർ സാഫ് ഗെയിംസിൽ ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2.03 മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയത്. 50 അംഗ ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ള ഏക പുരുഷ അംഗം കൂടിയാണ് പാറത്തോട് ചിറ്റടി സ്വദേശിയായ ജുവൽ തോമസ് . ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് Read More…
കമ്മ്യൂണിറ്റി ലീഡേഴ്സിനായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കുറവലങ്ങാട് : ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബങ്ങളെ അരാജകത്വത്തിലേക്ക് തള്ളി വിടുകയാണെന്നും അതിൽ നിന്നും മോചനം നേടാനുള്ള സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസി കേരളയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓഡിനേറ്റിംഗ് ഏജൻസി, ചങ്ങനാശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ കമ്മ്യൂണിറ്റി ലീഡേഴ്സിനായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി അധ്യക്ഷത Read More…
ഓണാഘോഷം നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് വാദ്യമേളങ്ങളും തുടർന്ന് വിവിധ കലാപരിപാടികളും വടം വലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി. സോഷ്യൽവർക്ക് ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ കോളേജ് പ്രവേശന കവാടത്തിൽ വലിയ പൂക്കളം ഒരുക്കി.ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മലയാളി മങ്ക, മലയാളി മാരൻ മത്സരത്തിൽ മലയാളി മങ്കയായി. അൻസുപ്രിയ രാജേഷ് ബിസിഎ, ഫസ്റ് റണ്ണർ അപ്പ് ആൻമരിയ എം എസ് ഡബ്ലിയു സെക്കൻഡ് റണ്ണർ അപ്പ് – മോൻസി എം Read More…











