poonjar

പൂഞ്ഞാർ എ ടി എം വായനശാല സാംസ്‌കാരിക സംഗമവും, പുസ്തകപ്രകാശനവും

പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കലാസൂര്യ പൂഞ്ഞാർ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (25.8. 2024) 4.30 pm എടിഎം വായനശാല അങ്കണത്തിൽ വെച്ച് നടത്തുന്നു. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ശ്രീമതി വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച “താഴ്ന്നു പറക്കാത്ത പക്ഷി” എന്ന കവിത സമാഹാരം കേരളസംഗീതനടക അക്കാദമി സെക്രട്ടറിയും പ്രശസ്ത കവിയുമായ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യും. തുടർന്ന് ശ്രീ പൂഞ്ഞാർ വിജയൻ Read More…

poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഭക്ഷ്യമേള നടത്തി

പൂഞ്ഞാർ:സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിഭാഗത്തിലെ സോഷ്യൽ സയൻസ് ,സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ ജോസഫ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ .സിബി മഞ്ഞക്കുന്നേൽ സി.എം.ഐ ,ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ ,അധ്യാപകർ എന്നിവർ ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകി .കുട്ടികൾ ആവേശപൂർവ്വം ഭക്ഷ്യമേളയിൽ പങ്കെടുത്തു.

pala

സിറോമലബാർ സഭ അസംബ്ലിക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതി

പാലാ :സിറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ് ഘാടനസന്ദേശത്തിലാണ് മാർപ്പാപ്പയുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ടറിയിച്ചത്. അസംബ്ലിയുടെ മാർഗ്ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവൽക്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും അവസ്ഥകൾ ചർച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാന ദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷ മാതൃകകളാകാൻ പുരോഹിതർക്കും Read More…

pala

ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ആഗസ്റ്റ് 26 ന് പാലായിൽ

പാലാ:ധർമ്മ സംരക്ഷണാർത്ഥം മധുരാപുരിയിൽ ദേവകി നന്ദനനായി തിരുവവതാരം ചെയ്‌ത ഭഗവാൻ ശ്രീകൃഷ്ണ‌ന്റെ ജന്മദിനമായ അഷ്‌ടമി രോഹിണി കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്നു. ഈ പുണ്യദിനത്തിൽ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ പാലായിൽ ഭക്തിനിർഭരമായ ശോഭായാത്ര നടത്തപ്പെടുന്നു. ഇടയാറ്റ് ശ്രീ ബാലഗണപതിക്ഷേത്രത്തിൽ നിന്നും 3.00 പി.എം. ന് ആരംഭിക്കുന്ന ശോഭായാത്ര മുരിക്കും പുഴ ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നും 3.00 പി.എം. ന് ആരംഭിച്ച് മുരിക്കുംപുഴ ദേവി ക്ഷേത്രത്തിൽ Read More…

kozhuvanal

ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ പത്ര വിതരണം നടത്തി

കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ കൊഴുവനാലിലെ വിവിധ സ്കൂളുകളായ ഗവണ്മെന്റ് എൽ. പി സ്കൂളിൽ കേരള കൗമുദിയും, സെന്റ് ജോൺ നെഫ്യൂസിയൻസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ ദീപിക ദിനപത്രം വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം കൊഴുവനാൽ ഗവണ്മെന്റ് എൽ. പി സ്കൂളിലും, സെന്റ് ജോൺ നെഫ്യൂസിയൻസ് ഹയർ സെക്കന്ററി സ്കൂളിലും ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും, കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈ Read More…

kottayam

ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം: രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ Read More…

Accident

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

പ്രവിത്താനം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. പരുക്കേറ്റ കടനാട് സ്വദേശികളായ ജോളി മാത്യു (58) മാത്യു (59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ പ്രവിത്താനത്തിന് സമീപത്തു വച്ചായിരുന്നു അപകടം.

pravithanam

സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി പ്രവിത്താനം ഇടവകാംഗം നിഷ ജീതു ഞാറക്കാട്ട്

പ്രവിത്താനം : രണ്ടര വർഷം മുമ്പ് പ്രത്യേക നിയോഗം സമർപ്പിച്ച് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഞാറക്കാട്ട് നിഷ ജീതു.വചനം ഇശോയാണെന്നും, വചനത്തെ സ്നേഹിക്കുമ്പോൾ ഈശോയെ തന്നെയാണ് സ്നേഹിക്കുക എന്ന ഉറച്ച ബോധ്യത്തോടെയും ആണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്. ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളിൽ നിന്ന് തന്നെ മനസ്സിലാക്കി തരുന്ന വചനങ്ങളാണ് നിഷയ്ക്ക് ഈ ശ്രമകരമായ ദൗത്യത്തിൽ ഏറെ തുണയായത്. ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങൾ ഏറ്റെടുക്കുമ്പോൾ തീർച്ചയായും ദൈവസന്നിധിയിൽ അതിന് വിലയുണ്ടാവും എന്ന Read More…

aruvithura

ശാസ്ത്ര ജനകീയവൽകരണ സമ്പർക്ക പരിപാടിയുമായി അരുവിത്തുറ കോളജിലെ വിദ്യാർഥികൾ

അരുവിത്തുറ: ശാസ്ത്ര ജനകീയവൽക്കരണ സമ്പർക്ക പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ കെമിസ്ടി വിഭാഗം വിദ്യാർഥികൾ. പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുമായി സമ്പർക്ക സെമിനാർ നടത്തി. ‘ന്യൂക്ലിയർ എനർജിയുടെ ഗുണദോഷങ്ങൾ’ എന്ന വിഷയത്തിൽ പിജി വിദ്യാർഥികളായ വർഷ, ദേവു, ഭാവന എന്നിവർ സംവദിച്ചു. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ പ്രിൻസിപ്പൽ വിൽസൺ, അരുവിത്തുറ സെന്റ് ജോർജ് കോളജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. നിഹിത Read More…

Accident

കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് അപകടം

പാലാ: കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് പരുക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു അപകടം.