മേലുകാവ്: വയനാട് ദുരന്തത്തിനിരയായവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ച സ്വീകരണ കേന്ദ്രത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റ് ആവശ്യസാധനങ്ങൾ കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ.ജി. എസ് ഗിരീഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്‌ലി മെറീന മാത്യു, വോളണ്ടിയർ സെക്രട്ടറിമാരായ ഹാറൂൺ, ആത്മജ തുടങ്ങിയവർ നേതൃത്വം നൽകി.
Month: August 2025
വയനാട് ദുരന്തം: പ്രത്യേക ദുരിതാശ്വാസഫണ്ട് രൂപീകരിക്കണം
പാലാ: കേരളം നിലവിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ദുരന്തത്തിൽ ഇരയായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ പ്രത്യേക ദുരിതാശ്വാസഫണ്ട് രൂപീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർദ്ദേശിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽ ലഭ്യമായ തുകയും ഇങ്ങനെ രൂപീകരിക്കുന്ന അക്കൗണ്ടിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ മുൻകൈയെടുത്ത് വയനാട്ടിലെ രാഷ്ട്രീയ – സാമൂഹ്യ- സാംസ്ക്കാരിക – സന്നദ്ധ സംഘടനകളെയും സർക്കാർ സംവീധാനങ്ങളെയും ജനപ്രതിനിധികളെയും ഏകോപിച്ചു വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ മേൽനോട്ടത്തിൽ ദുരിതബാധിതർക്കായി Read More…
സംസ്ഥാനത്ത് പരക്കെ മഴ തുടരും, ജാഗ്രതാ നിർദേശം, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആറ് ജില്ലകളിൽ നാളെയും നിലവിൽ യെല്ലോ അലർട്ടാണ്. തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത കൈവിടരുതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. Read More…
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും: മന്ത്രി ജി. ആർ. അനിൽ
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണ്ണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് Read More…
വയനാട് ഉരുള്‍പൊട്ടൽ; ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ മാണി എംപി
സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്. അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ Read More…
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗര്‍ഭപാതയുടെ നിര്‍മാണ പുരോഗതി മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗര്‍ഭപാതയുടെ നിര്‍മാണ പുരോഗതി സഹകരണ- തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തി. ഭൂഗര്‍ഭപാത ഓണത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂഗര്‍ഭപാത നിര്‍മാണത്തോടനുബന്ധിച്ച് അടച്ച മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുമ്പിലെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഭൂഗർഭ പാത നിർമിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. 1.30 കോടി Read More…
ഇളപ്പുങ്കൽ – കാരക്കാട് പാലം യാഥാർഥ്യമാക്കും; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.
ഈരാറ്റുപേട്ട: തൊടുപുഴ റോഡും, വാഗമൺ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഇളപ്പുങ്കൽ – കാരക്കാട് ചങ്ങാടക്കടവ് പാലംവും പൂഞ്ഞാർ ടൂറിസം സർക്യൂട്ട് പദ്ധതിയും യാതാർഥ്യമാക്കുമെന്ന്പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. കേരളാ കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിംസ് വലിയവീട്ടിലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.തോമസ്കുട്ടി, നിയോജക Read More…
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ഭക്ഷണകിറ്റ്, വീൽചെയർ, മെഡിക്കൽ കിറ്റുകൾ എന്നിവ വിതരണവും
മണപ്പുറം ഫൗണ്ടേഷനിൽ നിന്നും ഹോം കെയർ സർവിസിന് വേണ്ടി ലഭ്യമായ വാഹനത്തിന്റെ സമർപ്പണവും കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ ശ്രീ.പി. എം. ജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. MP ശ്രീ. ജോസ് കെ മാണി ഉദ്ഘാടനകർമ്മം നിർവഹിച്ചു. MLA ശ്രീ. മാണി സി കാപ്പൻ മുഖ്യ അതിഥിയായിരുന്നു. ദയ രക്ഷാധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മണപ്പുറം ഫൌണ്ടേഷൻ CSR Read More…
ദുരിതഭൂമിയായ വയനാടിന് കൈത്താങ്ങായി പാലായിലെ ആംബുലൻസ് ഡ്രൈവർമാരും
പാലാ: വയനാട് ദുരിതഭൂമിയിൽ ആശ്വാസമാവുകയാണ് പാലായിലെ ആംബുലൻസ് ഡ്രൈവർമാർ. പാലാ സേവാഭാരതി, എയ്ഞ്ചൽ വിങ്ങ്സ് പാലാ. ആംബുലൻസ് സർവ്വീസ്; സേവാഭാരതി അജിത്ത്; എയ്ഞ്ചൽ വിങ്ങ്സ് ആൽബിൻ, അനൂപ് പാലാ ,ബിബിൻ , അനൂപ് എന്നിവരാണ് മുന്നിട്ടിറങ്ങി അവശ്യ സാധനങ്ങൾ ശേഖരിച്ചത്. മാർ സ്ലീവാ മെഡിസിറ്റി അധികൃതരും മരുന്നും, ജീവൻ രക്ഷ ഉപകരണങ്ങളും നൽകി സഹകരിച്ചു. എല്ലാവർക്കും വയനാട്ടിൽ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നുണ്ടെങ്കിലും പോലീസ് മേധാവികളുടെ നിർദ്ദേശാനുസരണം അവർ നിർദ്ദേശിച്ച സ്ഥലത്ത് സാധനങ്ങൾ കൈമാറുകയായിരുന്നു. ദുരിത ബാധിതരെ Read More…
വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകും: മോഹൻലാൽ
വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ കൂടി നൽകുമെന്ന് മോഹൻലാൽ. നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ വയനാടിനായി നൽകിയിരുന്നു. മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമ്മിക്കും. മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് പുനർനിർമാണം. വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹന്‍ലാൽ. വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു. വയനാട്ടിൽ അനാഥരായവർ ഒറ്റക്കാവില്ല Read More…