obituary

മണ്ണൂർ മോഹനൻ നിര്യാതനായി

കല്ലേക്കുളം: കുളത്തുങ്കൽ മണ്ണൂർ മോഹനൻ (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള മേവട വടയാറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: സനൽ (സെക്രട്ടറി പൂഞ്ഞാർ ക്ഷീര വികസന സംഘം, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി, മാനേജിംങ് കമ്മറ്റി അംഗം 108-ാം നമ്പർ പൂഞ്ഞാർ), സജൻ, സജിത്ത്. മരുമക്കൾ രമ്യ, മിന്നു, രാജി.

general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൈക ലയൺസ് ഐ ഹോസ്പിറ്റൽ സന്ദർശനം നടത്തി

പൈക: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൈക ലയൺസ് ഐ ഹോസ്പിറ്റൽ സന്ദർശിയ്ക്കുകയും നേത്ര പരിശോധനാ ക്യാമ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ക്ലബ് പ്രസിഡന്റ് ലയൺ മനോജ് മാത്യു പരപരാകത്ത്, സെക്രട്ടറി ലയൺ മനോജ്, കല്ലറയ്ക്കൽ,മുൻ പ്രസിഡന്റ് ലയൺ അരുൺ കുളമ്പള്ളിൽ, മുൻ സെക്രട്ടറി ലയൺ ജോജോ പ്ലാത്തോട്ടം തുടങ്ങിയവർ ഹോസ്പിറ്റൽ സന്ദർശനത്തിന് നേതൃത്വം നൽകി.

melukavu

മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെ‍ഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് ആരംഭിച്ചു

മേലുകാവുമറ്റം . മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെ‍ഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. കിഴക്കൻ മേഖലയുടെ ആരോഗ്യരംഗത്തിന്റെ പുരോഗതിക്കു നിർണായക സംഭാവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിനു സാധിക്കുമെന്നു ആശീർവാദ കർമ്മവും അധ്യക്ഷ പ്രസംഗവും നിർവ്വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മെഡിക്കൽ സെന്റർ തുടങ്ങുന്നതിനായി പരിശ്രമങ്ങൾ നടത്തിയ മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയുടെ പ്രവർത്തനങ്ങളെ ബിഷപ് അനുമോദിച്ചു. ഉദ്ഘാടനം സി.എസ്.ഐ ഈസ്റ്റ് കേരള ബിഷപ് Read More…

obituary

കുറുപ്പഞ്ചേരിൽ കെ സി സ്കറിയ (പാപ്പച്ചൻ) നിര്യാതനായി

ഭരണങ്ങാനം :കുറുപ്പഞ്ചേരിൽ കെ സി സ്കറിയ (പാപ്പച്ചൻ -90) നിര്യാതനായി. മൃതസംസ്കാര ശ്രുശ്രുഷകൾ നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

aruvithura

അരുവിത്തുറ കോളേജിൽ പൂർവ്വ അദ്ധ്യാപക എൻഡോൺ മെൻ്റ് വിതരണവും കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും നടന്നു

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കെമിസ്ട്രി വിഭാഗത്തിലെ പൂർവ്വ അദ്ധ്യാപകർ ഏർപ്പെടുത്തിയ എൻഡോൺ മെൻ്റ് അവാർഡുകളുടെ വിതരണവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ സെൻ്റ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സണ്ണി കുര്യാക്കോസ് അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എൻഡോൺമെൻ്റുകളുടെ വിതരണവും നിർവഹിച്ചു. ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് അസോസിയേഷൻ കോഡിനേറ്റർ Read More…

pala

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി തിരിതെളിയുന്നു

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഈ മാസം 16-ാം തീയതി രാവിലെ 10 മണിക്ക് തുടക്കം കുറിക്കുന്നു. ബിഷപ് വയലിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിർവ്വഹിക്കും. കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോളേജിൻ്റെ സ്ഥാപകരും മാർഗ്ഗദർശികളുമായിരുന്ന മഹത് വ്യക്തികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പാലാ രൂപത Read More…

erattupetta

ഈരാറ്റുപേട്ട വാകേഴ്‌സ് ക്ലബ്ബ് വാർഷികം 15 ന്

ഈരാറ്റുപേട്ട : വാകേഴ്‌സ് ക്ലബ്ബ് ഏഴാമത് വർഷികവും അവാർഡ് വിതരണവും ഓഗസ്റ്റ് 15 വൈകുന്നേരം 5 മണിക്ക് ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ വർഷിക പൊത് യോഗം ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിക്കും. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ അവാർഡ് വിതരണം നടത്തും. ലോഗോ പ്രകാശനം വ്യാപാരി വ്യവസായി പ്രസിഡൻ്റ് എ എം എ ഖാദറും, Read More…

general

തോട്ടപ്പള്ളിയിലെയും തീരദേശത്തെയും അനധികൃത ഖനനത്തിനെതിരെ ഷോൺ ജോർജ് കേരള ഹൈക്കോടതിയെ സമീപിച്ചു

തോട്ടപ്പള്ളി സ്പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ ആറ്റോമിക് മിനറൽസ് കടത്തുകയാണെന്ന് ആരോപിച്ച് ഷോൺ ജോർജ് കേരള ഹൈകോടതിയിൽ റിട്ട് നൽകി. ഈ മണൽ കടത്തുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ട് എന്ന് ഇന്റരിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതിന് ശേഷവും ഇപ്പോഴും മണൽക്കടത്ത് നിർബാധം തുടരുകയാണെന്നും ഷോൺ ജോർജിന്റെ ഹർജിയിൽ പറയുന്നു. കുട്ടനാടിനെ പ്രളയത്തിൽ നിന്നും രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം തുറന്നു കിടക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ Read More…

erattupetta

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ യുടെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു

ഇടമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യുടെ നേതൃത്വത്തിൽ ഇടമറ്റം പള്ളിയിൽ വച്ച് ഡയാലിസിസ് കിറ്റുകളുടെ വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ മനോജ് മാത്യു പരപരാകത്തിൻറ അദ്ധ്യക്ഷതയിൽ ഇടമറ്റം പള്ളി വികാരി റവ. ഫാദർ മാത്യു കിഴക്കേഅരഞ്ഞാണിയിൽ നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ക്ലബ് സെക്രട്ടറി ലയൺ മനോജ് കല്ലറയ്ക്കൽ, അഡ്മിനിസ്ട്രേറ്റർ Read More…

erattupetta

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ 5 ലക്ഷം രൂപ നൽകി മാതൃകയായി

ഈരാറ്റുപേട്ട: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡൂക്കേഷണൽ ട്രസ്റ്റും സ്കൂൾ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുചേർന്ന് 5,11,600 രൂപ നൽകി മാതൃകയായി. ഈ തുകയുടെ ചെക്ക് എം.ഇ.റ്റി ചെയർമാൻ പ്രൊഫ എം.കെ.ഫരീദിൽ നിന്നും ഡയമണ്ട് ജൂബിലി ആഘോഷവേദിയിൽ വെച്ച് പൂഞ്ഞാർ എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഏറ്റുവാങ്ങി. ഈ തുകയുടെ ചെക്ക് മുഖ്യമന്ത്രിയെ നേരിട്ട് എൽപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു ചടങ്ങിൽ പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട്, ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി Read More…