pala

ആത്മീയ വരവേൽപിന് ഒരുങ്ങി പാലാ; സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്ന് തുടക്കം

പാലാ ∙ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു വേദിയാകുന്ന പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സും ഇടയന്മാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി. ഇന്നു വൈകിട്ടു തുടങ്ങുന്ന അസംബ്ലി 25ന് ആണു സമാപിക്കുക.അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് വേദിയായ ആദ്യ മഹാസമ്മേളനം പത്തുവർഷം മുൻപു നടന്ന സിബിസിഐ സിന‍ഡാണ്.പിന്നീടു കാരിത്താസ് ഇന്ത്യയുടെ വൻ സമ്മേളനത്തിനും ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷിയായി. ഇതിനു സമീപമുള്ള സെന്റ് തോമസ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് (ബിഷപ് വയലിൽ അസംബ്ലി Read More…

kottayam

കോട്ടയം ജില്ലാ പോലീസ് മേധാവിയായി ശ്രീ.ഷാഹുൽ ഹമീദ് എ. ഐ.പി.എസ് ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐ.പി.എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.

vakakkad

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും പെൻഡ്രോപ്പ് ബോക്സും ഉദ്ഘാടനം ചെയ്തു

വാകക്കാട്: മീനച്ചിൽ നദി സംരക്ഷണ സമിതി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും, ജോയി ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്‌സും വാകകാട് സെന്റ് പോൾസ് എൽ.പി.സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു. ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്‌സിൽ ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിക്കുന്നത്.മീനച്ചിൽ നദി സംരക്ഷണ സമിതി സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ എബി പൂണ്ടിക്കുളം ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി ടെസ്സി ജോർജ് അധ്യക്ഷതവഹിച്ച Read More…

Adukkam

അടുക്കം സ്കൂളിൽ ‘Arise’ പ്രോഗ്രാമിന് ഉജ്ജ്വലമായ തുടക്കം

അടുക്കം : അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ Arise പ്രോഗ്രാമിന് തിളക്കമാർന്ന തുടക്കം. വിദ്യാർത്ഥികൾക്കായി, സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിചക്ഷണയുമായ ശ്രീമതി നിഷ ജോസ് കെ മാണിയാണ് ക്ലാസ് നയിച്ചത്.’നമ്മുടെ ഭാരതത്തിലൂടെ’ എന്ന വിഷയത്തിൽ ഊന്നിയാണ് കുട്ടികളോട് സംവദിച്ചത്. ദൃശ്യവിസ്മയത്തിന്റെയും അനുഭവ സമ്പത്തിന്റെയും അനന്തസാധ്യതകൾ കുട്ടികൾക്ക് മുൻപിൽ തുറന്നിട്ടു കൊണ്ടാണ് അറിവിന്റെ അക്ഷയഖനിയിലേക്ക് കുട്ടികളെ നയിച്ചത്. ഒപ്പമുള്ള ലൈവ് ക്വിസ് പ്രോഗ്രാം വളരെ ഫലപ്രദമായിരുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി വിവിധ വിഷയങ്ങൾ അടങ്ങിയ നിരവധി സെഷനുകളാണ് Read More…

pala

പാലായിൽ എസ് ആർ കെ ഹെൽത്ത് സെൻ്റർ പ്രവർത്തനമാരംഭിച്ചു

പാലാ: പാലായിൽ ആരംഭിച്ച എസ് ആർ കെ ഹെൽത്ത് സെൻ്ററിൻ്റെ ഉദ്ഘാടനം ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഫാ ജോസഫ് തടത്തിൽ, സ്വാമി വീതസംഗാനന്ദ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, രൺജിത്ത് ജി മീനാഭവൻ, ബിജി ജോജോ, സെബാസ്റ്റ്യൻ ജി മാത്യു, ഡോ കെ ബൈജു, ഡോ ടി ആർ ജയലക്ഷ്മി അമ്മാൾ, റ്റി ആർ രാമചന്ദ്രൻ, റ്റി ആർ നരേന്ദ്രൻ എന്നിവർ Read More…

erattupetta

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫർ സെയിൻസ് സൈനുദ്ദീനെഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട  ആദരിച്ചു

ആദരിച്ചു ഈരാറ്റുപേട്ട: ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫർ സെയിൻസ് സൈനുദ്ദീനെ ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) ആദരിച്ചു. ഈരാറ്റുപേട്ടയിലെ ആദ്യ ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമാണ്. പഴയ കാല സിനിമാ താരങ്ങളുടേതടക്കം നിരവധി പ്രമുഖരുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ നിരവധി ക്യാമറകളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്.ഫെയ്സ് പ്രസിഡൻ്റ് സക്കീർ താപി, വനിതാ വിംഗ് ക്ലബ് പ്രസിഡൻറ് മൃദുല നിഷാന്ത് എന്നിവർ ഉപഹാരം നൽകി. ചടങ്ങിൽ ഫെയ്സ് ജനറൽ സെക്രട്ടറി Read More…

aruvithura

അരുവിത്തുറ കോളേജിൽ പ്രതിഭാ സംഗമവും, എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും

അരുവിത്തുറ: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും കൂടാതെ അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കുകയും, 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തത് ഉൾപ്പെടെ ഒട്ടേറെ സ്തുത്യർഹമായ രക്ഷാപ്രവർത്തന സേവനങ്ങൾ നിർവഹിച്ച ഈരാറ്റുപേട്ട നന്മക്കൂട്ടം, ടീം Read More…

moonilavu

നെൽസൺ ഡാന്റേ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് മൂന്നിലവിൽ

മൂന്നിലവ്: 2023 ഓഗസ്റ്റ് 30-ന് ആകസ്മികമായി വേർപിരിഞ്ഞ മൂന്നിലവ് സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്ന നെൽസൺ ഡാന്റേസാറിന്റെ സ്മരണാർത്ഥം മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 22 വ്യാഴാഴ്ച, ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് മൂന്നിലവിലുള്ള റ്റോംസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ചാർലി ഐസക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.കോട്ടയം ജില്ലയിൽ നിന്നുള്ള 20-ൽ പരം ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.

general

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി :സംസ്ഥാന തല ക്വിസ് 22 ന്

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തും. കാഞ്ഞാർ സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ പ്രകാശ് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , പി.ടി.എ പ്രസിഡൻറ് സിനോയി താന്നിക്കൽ , ജൂബിലി കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , Read More…

kottayam

ഭാര്യ യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

കോട്ടയം: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.