kottayam

കേരളാ കോൺഗ്രസ് (എം) ജില്ലാ അർദ്ധ ദിന നേതൃയോഗം ജൂലൈ 12 ന്

കോട്ടയം: പാർലമെൻറ് ഇലക്ഷൻ സംബന്ധിച്ച് താഴെതട്ട് മുതൽ നടത്തിയ വിലയിരുത്തലുകൾ അവലോകനം ചെയ്യുന്നതിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കുമായി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ അർദ്ധ ദിന നേതൃസംഗമം വെള്ളിയാഴ്ച (12/ 7/24 വെള്ളി )3 പി എം മുതൽ പാർട്ടി ഓഫീസിൽ ചേരുമെന്ന് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു. ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ : റോഡ് കുറുകെ കടന്ന ആളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കാള കെട്ടി സ്വദേശി ടോജി ജെയിംസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം.

pala

കെ റ്റി യു സി (ബി) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ധർണ്ണ നടത്തി

പാലാ: കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾ ക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനക്ക് എതിരെയും മിനിമം പി എഫ് വേതനം 9000 രൂപാ ആക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെറ്റിയുസി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ജൂലൈ 10 അവകാശ ദിനമായി ആചരിയ്ക്കുന്നതിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റാഫീസ് പടിയ്ക്കൽ രാവിലെ 11.30ന് ധർണ്ണ നടത്തി. ധർണ്ണയിൽ കെ റ്റി യു സി ബി യുടെ ജില്ലാ പ്രസിഡന്റ് ശ്രീ. Read More…

aruvithura

അരുവിത്തുറ കോളേജിൽ ദീക്ഷാരംഭം 2024 പൂർത്തിയായി

അരുവിത്തുറ : നവാഗത ബിരുദ വിദ്യാർത്ഥികളെ പുതിയ ഓണേഴ്സ്സ് ബിരുദ വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിന് മുന്നോടിയായി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് സംഘടിപ്പിച്ച സ്റ്റുഡൻ്റ് ഇൻഡക്ഷൻ പ്രോഗ്രാം ദീക്ഷാരംഭം -2024 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ മുഖ്യ അതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ Read More…

general

ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി; സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിപ്പിക്കുമെന്നും ഉറപ്പ്

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റ് ബന്തി കൃഷി ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിച്ചു വരുന്ന കീർത്തന ജെ എൽ ജി യുടെ നേതൃത്വത്തിൽ ബന്തി കൃഷി ആരംഭിച്ചു. “ഓണത്തിന് ഒരു കുട്ട പൂവ്” എന്ന ആശയം മുൻനിർത്തി കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ബന്തി കൃഷി പദ്ധതി തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവ്വഹിച്ചു . ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഓമന ഗോപാലൻ , സി ഡി എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, Read More…

kottayam

കോട്ടയത്ത് വിജയം കൈവരിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പിയ്ക്ക് പാർട്ടിയുടെ സ്വീകരണം ജൂലൈ 12 ന് കോട്ടയത്ത്

കോട്ടയം : യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനത്ത് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് ഇ.ജെ ആഗസ്തി തുടരുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പ്രസ്താവിച്ചു. കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം കോട്ടയത്ത് പാർട്ടി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ അഭിമാനകരമായ വിജയം കൈവരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.ഫ്രാ ൻസിസ് ജോർജ് എം.പിയ്ക്ക് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നതിന് പാർട്ടി യോഗം തീരുമാനിച്ചു. Read More…

pala

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം ഗ്രാൻറ് ഫിനാലെ 12,13 തീയതികളിൽ പാലായിൽ നടക്കും

പാലാ: ഓര്‍മ്മ ഇന്‍റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷന്‍) ടാലന്‍റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്‍റെ സീസൺ 2 ഗ്രാന്‍ഡ് ഫിനാലെ 12,13 തീയതികളില്‍ പാലായിലെ സെന്‍റ് തോമസ് കോളേജ് ഇന്‍റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള 1468 വിദ്യാര്‍ത്ഥികളിൽ നിന്ന് പ്രാഥമികഘട്ടങ്ങളിൽ വിജയിച്ച 60 പേരാണ് ഗ്രാന്‍ഡ് Read More…

general

പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി കെ. എസ്. എം. ബി. എച്ച്. എസ്

ജനാധിപത്യ ക്രമവും, തിരഞ്ഞെടുപ്പ് രീതിയും കൃത്യമായി കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടി പൊതു തിരഞ്ഞെടുപ്പു മാതൃകയിൽ സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ജൂലൈ 8 (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ്സ്‌, സ്കൂൾ പ്രതിനിധികളെ തിരഞ്ഞെടുത്തു. സ്കൂൾ ലീഡർ, സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും വോട്ടിങ് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.സോഷ്യൽ സയൻസ് അധ്യാപിക സുഹുന പി. നവാസിന്റെയും മറ്റധ്യാപകരുടെയും നേതൃത്വത്തിൽ ആണ് തിരഞ്ഞെടുപ്പ് കാര്യക്ഷമായി നടത്തപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോട് Read More…

job

ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോര്‍ജ്‌സ് കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍, മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18 ന് മുന്‍പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.