അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫുഡ് സയൻസ് ഡിപ്പാർട്മെന്റ് നവാഗതർക്കായി ഭക്ഷ്യസംസ്കരണ മേഖലയിലെ തൊഴിലാവസരങ്ങളും ഗവേഷണ സാധ്യതകളും എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥികളുമായി സംവാദം സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി ഭക്ഷ്യ സംസ്കരണ ഗവേഷണ രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് സംവാദം നയിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് സംവാദം ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററും ആയ ഫാ. ബിജു കുന്നക്കാട്ട്, ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ. Read More…
Month: January 2026
അരുവിത്തുറ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ മെറിറ്റ് ഡെ ആഘോഷവും പി.റ്റി.എ. ജനറൽ ബോഡി യോഗവും
അരുവിത്തുറ: ‘അരുവിത്തുറ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ” മെറിറ്റ് ഡെ ആഘോഷവും പി.റ്റി.എ. ജനറൽ ബോഡി യോഗവും ആവേശമുണർത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സി. റോസ് ബെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൂലമറ്റം സെൻ്റ് ജോസഫ് കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫ. ഡോ. ജോസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിനനുസൃതമായി, ഉപദേശങ്ങൾക്കപ്പുറം മാതാപിതാക്കളുടെയും അധ്യാപകരുടെയും ജീവിതമാതൃകയും പ്രാർഥനയും കൊണ്ട് കുഞ്ഞുങ്ങളെ മുന്നോട്ട് നയിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങൾ Read More…
വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിൻറെ 78-ാം പിറന്നാൾ ആഘോഷം 2024 ജൂലായ് 19 മുതൽ 28 വരെ ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് തീർത്ഥാടനകേന്ദ്രം
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിൻറെ 78-ാം പിറന്നാൾ ആഘോഷം 2024 ജൂലായ് 19 മുതൽ 28 വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ 19-ാം തീയതി രാവിലെ 11.15 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടി ഉയർത്തുന്നതോടെ ആരംഭിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടവും പാലാ രൂപത ബിഷപ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലും രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലും മറ്റ് വികാരി Read More…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലാ സ്വദേശിക്ക് പരുക്ക്. പരുക്കേറ്റ ജെൻസൺ തോമസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകൻ ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപനം ഇന്ന്
ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി, ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസശ്രേഷ്ഠനുമായിരുന്ന ഫാ.ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന്. ഇരിട്ടി വിമലഗിരി ധ്യാനകേന്ദ്രത്തിൽ ഉച്ചയ്ക്കു 2നു നടക്കുന്ന നാമകരണ ചടങ്ങുകൾക്കു തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകും. ആർച്ച് ബിഷപ് ഇമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും. വൈകിട്ട് 4നു പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ.ബിജു ഇളമ്പച്ചൻവീട്ടിൽ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനം Read More…
റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംസ്ഥാന, മേഖല ഭാരവാഹികളായി തിരഞ്ഞെടുക്കപെട്ടവരെ അനുമോദിക്കുന്നു
പാലാ: 14-07-2024 ഞായറാഴ്ച 3 pm ന് വ്യാപാര ഭവനിൽ വച്ച് സംസ്ഥാന, മേഖല ഭാരവാഹികളെ അനുമോദിക്കുന്നതും, സർക്കിൾ ഇൻസ്‌പെക്ടർ ജോബിൻ ആന്റണി സൈബർ സുരക്ഷ തട്ടിപ്പുകളെ കുറിച്ച് ഒരു ക്ലാസ്സും നടത്തപ്പെടുന്നു. പാലാ മുനിസിപ്പാലിററ്റിയിൽ ഉൾപ്പെടുന്ന റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികൾ എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പാലാ കോൺടാക്ട് നമ്പർ :98465 59065.
ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
കോട്ടയം : ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. ഫീൽഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡി.പി.എം./ എം.ഡി./ഡി.എൻ.ബി ഇൻ സൈക്യാട്രി. വേതനം 57,525 രൂപ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ് സി/ എം.ഫിലും (ക്ലിനിക്കൽ സൈക്കോളജി) ആർ.സി.ഐ. രജിസ്‌ട്രേഷനും. വേതനം 35,300 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും Read More…
ഓർമ്മ ഇൻ്റർനാഷണൽ അന്താരാഷ്ട്രാ പ്രസംഗമത്സര ഫൈനലിന് തുടക്കമായി; ഗ്രാൻ്റ് ഫിനാലേ നാളെ
പാലാ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലൻ്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൻ്റെ സീസൺ 2 ഗ്രാൻ്റ് ഫിനാലേയ്ക്ക് പാലാ സെൻ്റ് തോമസ് കോളജ് ഇൻ്റഗ്രേറ്റഡ് സ്പോർട്ട്സ് കോംപ്ലെക്സ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായി ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ സീനിയർ – ജൂനിയർ വിഭാഗങ്ങളിലെ മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രസംഗപരിശീലന പരിപാടി ഓർമ്മ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ ഉദ്ഘാടനം ചെയ്തു. ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ Read More…
പശു കുത്തി ഗുരുതര പരുക്കേറ്റയാളെ രക്ഷപെടുത്താൻ ആംബുലൻസ് ഒന്നര മണിക്കൂറിനുള്ളിൽ കട്ടപ്പനയിൽ നിന്നു പാലായിൽ എത്തി
പാലാ: പശു കുത്തി ഗുരുതര പരുക്കേറ്റ ആളുമായി കട്ടപ്പനയിൽ നിന്നു ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. കുമളി ആറാംമൈൽ സ്വദേശി മാത്തുക്കുട്ടി എബ്രഹാമിനാണ് (68) പശുവിന്റെ കുത്തിൽ വയറിൽ ഗുരുതര പരുക്കേറ്റത്. ബന്ധുവീടിൽ മേസ്തിരി ജോലി ചെയ്തുകൊണ്ടിരുന്ന മാത്തുക്കുട്ടിയെ സമീപത്തുകൂടി അഴിച്ചു കൊണ്ട് പോയ പശു ആക്രമിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഭിത്തിയോട് ചേർത്ത് നിർത്തിയാണ് പശു കുത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ അണക്കരയിലും, തുടർന്നു കട്ടപ്പനയിലും ആശുപത്രികളിലും എത്തിച്ചു. തുടർന്ന് വിദഗ്ദ Read More…
മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എം.എൽ.എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽവ്യക്തമാക്കി. കെജ്‌രിവാൾ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും ആസ്ഥാനത് തുടരണോ വേണ്ടയോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ Read More…











