ഈരാറ്റുപേട്ട : സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള ശുചിത്വമിഷൻ മുഖേന അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ് സമുച്ചയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൾ ഖാദർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ നാസർ വെള്ളൂപ്പറമ്പിൽ പിടിഎ പ്രസിഡന്റ് അനസ് പാറയിൽ, പിടിഎ വൈസ് പ്രസിഡന്റ് മുജീബ് മഠത്തിൽപറമ്പിൽ, പ്രിൻസിപ്പൽ സിസി Read More…
Month: January 2026
പ്രവിത്താനത്ത് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
പ്രവിത്താനത്ത് ഇന്നുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരം കടപുഴകി വൈദ്യുതിലൈനിന്റെ മുകളിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾളുടെ മുകളിലേക്ക് മരവും വൈദ്യുതി പോസ്റ്റും വൈദ്യുതി ലൈൻ കമ്പികളും വീണ് കേടുപാടുകൾ സംഭവിച്ചു. പ്രവിത്താനം പ്ലാശനാൽ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരുംചേർന്ന് മരം മുറിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.
റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ ഓഫ് കേരള(RACK) യുടെ മീനച്ചിൽ താലൂക് കമ്മിറ്റി നിലവിൽ വന്നു
പാലാ: സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ വ്യാപാര ഭവനിൽ കൂടിയ യോഗത്തിൽ റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ ഓഫ് കേരള(RACK) യുടെ മീനച്ചിൽ താലൂക് കമ്മിറ്റി നിലവിൽ വന്നു കൺവീനർ ആയി ടെൽമ ആന്റോ പുഴക്കര, ജോയിന്റ് കൺവീനർ ജയേഷ് പാലാ, കോർഡിനേറ്റർ മാത്യു പി എം എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി, ജോർജ് തോമസ് മംഗളഗിരി, ലതാകുമാരി കുളംകണ്ടം, റിച്ചു ബോബൻ ജോസഫ് ചെത്തിമറ്റം, റെജി മാത്യു ഗ്രീൻ വാലി ഭരണങ്ങാനം, ജോർജ്കുട്ടി ചെറുവള്ളി Read More…
നയനം പദ്ധതി ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ പ്രത്യേക വിദ്യാഭ്യാസ പൊജക്ടായ ഫ്യൂച്ചർ സ്റ്റാറിൻ്റെ ആഭിമുഖ്യത്തിലുള്ള നയനം പദ്ധതി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്ക്കൂൾ കുട്ടികൾക്കും സൗജന്യമായി നേത്ര പരിശോധന നടത്തുന്ന പദ്ധതിയാണ് ഈരാറ്റുപേട്ട എമർജ് മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്നത്. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ റവ.ഫാ. സിബി Read More…
ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാർ അതേ ബസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു രക്ഷപെടുത്തി
പാലാ: നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഉടൻ തന്നെ അതേ ബസിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു രക്ഷപെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയിൽ പോകുകയായിരുന്ന നീലൂർ സ്വദേശി 63കാരനാണ് മുണ്ടക്കയം – പാലാ – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ് എന്ന ബസിൽ കുഴഞ്ഞു വീണത്. ബസ് മുത്തോലിയിൽ എത്തിയപ്പോൾ രാവിലെ 8 മണിയോടെയാണ് സംഭവം. സീറ്റിൽ നിന്നു കുഴഞ്ഞു Read More…
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ Read More…
കെ.സി.വൈ.എൽ അതിരൂപത കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം
യുവജനങ്ങളിൽ പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എൽ അതിരൂപത തലത്തിൽ സംഘടിപ്പിക്കുന്ന കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂർ യൂണിറ്റ് ന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കെ സി സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ കിടങ്ങൂർ ഇടവകയിലെ മുതിർന്ന കർഷകനായ ജോസ് കിടാരക്കുഴിയിൽ നിന്നും പച്ചക്കറിതൈകൾ മേടിച്ചു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കിടങ്ങൂർ ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട്, കെ.സി.വൈ.എൽ അതിരൂപത Read More…
സാമൂഹ്യ സേവന പുരസ്കാര തിളക്കത്തിൽ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക്, ഫാ. ഡേവിസ് ചിറമ്മേൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മദർ തെരേസ സേവന പുരസ്കാരത്തിന് കുറുമണ്ണ് സെന്റ്ജോൺസ് ഹൈസ്കൂളിലെ പത്ത് വിദ്യാർഥികൾ അർഹരായി. ഓരോ വിദ്യാർത്ഥിക്കും 5000 രൂപയും പ്രശസ്തിപത്രവും ജൂലൈ 13 ന് എറണാകുളം സെന്റ് തെരേസ കോളേജിൽ വച്ചു നടന്ന ചടങ്ങിൽ മലങ്കര യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് വിതരണം ചെയ്തു. ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേരള ചീഫ് Read More…
കല്ലുപുരക്കകത്ത് കെ.ജെ.ജോസഫ് (കുഞ്ഞേപ്പ്) നിര്യാതനായി
തീക്കോയി : കല്ലുപുരക്കകത്ത് കെ.ജെ.ജോസഫ് (കുഞ്ഞേപ്പ്–87) അന്തരിച്ചു. സംസ്കാരം നാളെ (16-07-2024-ചൊവ്വ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശാന്തിഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ ചേന്നാട് അരിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോണി, ജോസ്, മോളി, ടോമി, ലിസി (അയർലൻഡ്), മിനി, സിനി (സൗദി). മരുമക്കൾ: ഗ്രേസി കടപ്രയിൽ (നീലൂർ), റാണി പോർക്കാട്ടിൽ (ചേന്നാട്), സെൽവി തോട്ടുങ്കൽ (കോലാനി), ഡാർലി എഴുപറയിൽ (പെരിങ്ങുളം), ജോസ് കളങ്ങരപറമ്പിൽ (കോതമംഗലം), ടോമി ചാലിൽ (അരുവിത്തുറ), ഷൈൻ അരിമറ്റത്തിൽ Read More…
ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ) നിര്യാതയായി
പെരിങ്ങുളം:ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ-83) അന്തരിച്ചു. സംസ്‌കാരം ഇന്ന് 1.30ന് അരുവിത്തുറ പെരുന്നിലം ആരാധനാ മഠം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. വെട്ടുകല്ലേൽ പരേതനായ വി.ഡി.മത്തായിയുടെ മകളാണ്. സഹോദരങ്ങൾ: ചിന്നമ്മ ജോയി വലിയകുന്നേൽ കടനാട്, പരേതനായ വി.എം.ദേവസ്യ ഭരണങ്ങാനം, വി.എം.ചാക്കോ വെള്ളരിക്കുണ്ട്, വി.എം.ജോസഫ് പെരിങ്ങുളം, തങ്കമ്മ തോമസ് മൂലേപ്ലാക്കൽ ചെറുവള്ളി, വി.എം.മാത്യു പെരിങ്ങുളം.











