ഏറ്റുമാനൂരിൽ എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ ഏറ്റുമാനൂർ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും Read More…
Month: January 2026
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന HOPES ലേക്ക് അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് :https://bvmcollege.com/career/
പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിൻ്റെ മൂന്നാമത് ഗ്ലോബൽ പ്രവാസി സംഗമം “കൊയ്‌നോനിയ 2024” ജൂലൈ 20 ന്
പാലാ: പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമാണ് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ്. സെന്റ് തോമസ് കോളേജിന്റെ ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രവാസി സംഗമം രാവിലെ 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. 10.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉത്‌ഘാടനം ചെയ്യും. പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. Read More…
അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്നും(ജൂലൈ 17 ബുധൻ) നാളെയും (ജൂലൈ 18 വ്യാഴം) കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) കണക്കാക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. Read More…
പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക ഗവൺമെന്റ് കോളേജും ഏക പ്രൊഫഷണൽ കോളേജുമായ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ 5 പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. പുതിയ കോഴ്‌സുകളുടെ ഓപചാരിക ഉദ്ഘാടനവും, ഈ വർഷം വിജയകരമായി കോഴ്സ് പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ അരുൺകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് Read More…
ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
മരങ്ങാട്ടുപള്ളി: ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ ബുള്ളറ്റ് യാത്രക്കാൻ മരങ്ങാട്ടുപള്ളി സ്വദേശി ടോമി തോമസിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ മരങ്ങാട്ടുപള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.
മഴ കെടുതി: കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ധനസഹായം നൽകണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി:വൈക്കം താലൂക്കിൽ മഴ കെടുതി മൂലം കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും , വീട് ഭാഗികമായി തകർന്നവർക്കും അടിയന്തിര ധനസഹായം നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ട ലംനേത്യയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സന്തോഷ് കുഴിവേലിൽ. തിരുവാമ്പാടി, തുരുത്തി പളളി, പാഴുത്തുരുത്ത്, ഞീഴൂർ, വാക്കാട്, പാറശേരി, കടുത്തുരുത്തി, മുട്ടുചിറ തുടങ്ങിയ പ്രദേശങ്ങളിലെ കുലയ്ക്കാറായഏത്തവാഴകൾ Read More…
യുവജനങ്ങളിൽ സാമൂഹിക സാംസ്കാരിക സാമുദായിക പ്രതിബദ്ധതയുളവാക്കി എസ്.എം.വൈ.എം പാലാ രൂപത
പാലാ : എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം മീറ്റ് ദ് ലീഡേഴ്‌സ് എന്ന പേരിൽ, രാഷ്ട്രീയ നേതാക്കളും യുവജനങ്ങളും തമ്മിൽ സംവാദം നടത്തപ്പെട്ടു. ശക്തമായ സാമുദായ സാമൂഹിക സ്നേഹം നിലനിർത്തിക്കൊണ്ട് യുവജനങ്ങൾ കാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. യുവജനങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരവും വ്യക്തവുമായ മറുപടികൾ രാഷ്ട്രീയ നേതാക്കൾ നൽകുകയും ചെയ്തു. രാഷ്ട്രീയ പ്രമുഖരായ ശ്രീ.ആൻ്റോ ആൻ്റണി എംപി, ശ്രീ.കെ. ഫ്രാൻസിസ് ജോർജ് എംപി, ശ്രീ.ജോസ് കെ. Read More…
വിൻസൻഷ്യൻ സഭ മേരി മാതാ പ്രോവിൻസ് അംഗം ഫാ.സെബാസ്റ്റ്യൻ ചെറുവള്ളാത്ത് നിര്യാതനായി
വിൻസൻഷ്യൻ സഭ മേരി മാതാ പ്രോവിൻസ് അംഗം ഫാ.സെബാസ്റ്റ്യൻ ചെറുവള്ളാത്ത് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അങ്കമാലി വിൻസൻഷ്യൻ ആശ്രമം സെമിത്തേരിയിൽ. ഭരണങ്ങാനം ചെറുവള്ളാത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബ്രിജിറ്റ്, പരേതരായ മത്തായി, ജോസഫ്, മറിയക്കുട്ടി, അന്നമ്മ, ഏലിയാമ്മ,ത്രേസ്യാമ്മ, റോസമ്മ.
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.











